15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയാകാനൊരുങ്ങി പ്രിയ നടി മുത്തുമണി , ആശംസകൾ നേർന്ന് താരലോകവും ആരധകരും

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയാകാനൊരുങ്ങി പ്രിയ നടി മുത്തുമണി , ആശംസകൾ നേർന്ന് താരലോകവും ആരധകരും..
2006 ൽ സത്യൻ അന്തിക്കാട് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ രസതന്ത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മുത്തുമണി.ചിത്രത്തിലെ കുമാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുത്തുമണി ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു.നടിയായും അഭിഭാഷകയായും ഒരേപോലെ തിളങ്ങിയ മുത്തുമണി നാടകത്തിലൂടെയാണ് സിനിമാലോകത്തേക്ക് എത്തിയത്.തന്റെ വിശേഷങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെക്കാറുള്ള മുത്തുമണി ഇപ്പോഴിതാ താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്ത ഭർത്താവ് പി ആർ അരുണിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ്  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 

 

2006 ൽ ആയിരുന്നു അരുണുമായുള്ള മുത്തുമണിയുടെ വിവാഹം , നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ പുതിയ അതിഥിക്കായി ഇരുവരും കാത്തിരിക്കുന്നത്.പേര് കൊണ്ടും അഭിനയം കൊണ്ടും ആരധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മുത്തുമണി.നാടക ലോകത്തുനിന്നും സിനിമയിലേക്കെത്തിയ താരം ഇതിനോടകം തന്നെ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു .ഭർത്താവ് അരുൺ ആവട്ടെ നെല്ലിക്ക എന്ന ചിത്രത്തിനുവേണ്ടി കഥയെഴുതിയാണ് സിനിമയിലേക്ക് എത്തുന്നത്.നിരവധി വേഷങ്ങൾ കൈകര്യം ചെയ്ത മുത്തുമണിയുടെ “കാവൽ ” എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

 

ഗർഭകാലം ആഘോഷിക്കുന്ന താര ദമ്പതിമാരുടെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുണ്ട് .ബോളിവുഡ് മുതൽ അതിങ്ങനെ മോളിവുഡ് വരെ എത്തിനിൽക്കുന്നു.ബോളിവുഡ് ലെ താരറാണിമാർ വരെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്.നടൻ മണികണ്ഠൻ ആചാരിയും തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിനായി കാത്തിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി മുത്തുമണിയും ഗർഭിണിയാണെന്നുള്ള വാർത്തയും ചിത്രങ്ങളുമാണ് വൈറലായി മാറുന്നത്.

സിനിമാലോകത് സജീവ സാന്നിധ്യമായിരുന്ന മുത്തുമണി കഴിഞ്ഞ കുറച്ചുനാളായി അത്ര സജീവമായിരുന്നില്ല.താരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .ഇപ്പോഴിതാ പുതിയ സർപ്രൈസ് പുറത്തുവിട്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.നിരവധി ആരധകരും സിനിമാലോകത്തുള്ളവരും ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്.നിറവയറുമായി ഒന്നിച്ചു നിൽക്കുന്ന മുത്തുമണിയുടെയും ഭർത്താവ് അരുണിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ആദ്യ കൺമണിയെ കാത്തുള്ള ഇരുവരുടെയും കാത്തിരിപ്പിന് നിരവധി ആരാധകരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത്.

x