മുകേഷിന്റെയും ദേവികയുടേയും ജീവിതത്തിൽ പുതിയ സന്തോഷം : ആശംസ അറിയിച്ച് ആരാധകർ

മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തന്നെ മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരങ്ങളിൽ ഒരാൾ ആണ് നടൻ മുകേഷ്. നായകനായും സഹനടനായും വില്ലനായും വരെ മലയാളികളെ അത്ഭുത പെടുത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മുകേഷ്. ഒരു കാലത്തു മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ ശമ്പളം കൈപ്പറ്റിയ നടൻ കൂടിയാണ് മുകേഷ്. മലയാളത്തിലെ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ ഓടിയ ചിത്രം മുകേഷിന്റെ ഗോഡ് ഫാദർ ആയിരുന്നു.

മുകേഷ് അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ ആണ് മുകേഷിന് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഇത്രയും ജനപ്രീതി ഉണ്ടാക്കി കൊടുത്തത്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താര ചിത്രങ്ങളിൽ ഒക്കെ പ്രധാന വേഷങ്ങളിൽ മുകേഷ് എത്തിയിട്ടുണ്ട്. മലയാളത്തിലെ മുൻനിര സംവിധായകരോടൊപ്പവും മുകേഷ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമ കൂടാതെ അവതാരകനായും ജനപ്രധിനിധിയായും ഒക്കെ മുകേഷ് കഴിവ് തെളിയിച്ചിട്ടുണ്ട്.

മുകേഷിനേയും ഭാര്യ ദേവികയേയും ഒരുപാട് ഇഷ്ട്ടമാണ് ആരാധകർക്ക്. സന്തോഷത്തോടെ ഉള്ള അവരുടെ ചിത്രങ്ങൾ ചിലരിലെങ്കിലും അസൂയ ഉണ്ടാക്കാറുണ്ട്. മുകേഷിന്റെ രണ്ടാം വിവാഹം ആയിരുന്നു ദേവികയുമായി നടന്നത്. മുകേഷ് ആദ്യം വിവാഹം ചെയ്തത് സരിതയെ ആയിരുന്നു. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ സ്വരച്ചേർച്ച മൂലം ഇരുവരും പിരിയുക ആയിരുന്നു. അതിനു ശേഷമാണു മുകേഷ് ദേവികയെ വിവാഹം കഴിക്കുന്നത്. ആരാധകരെ പോലും അമ്പരപ്പിച്ചായിരുന്നു ആ വിവാഹ വാർത്ത പുറത്തു വന്നത്.

തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷത്തിലാണ് മുകേഷും ദേവികയും ഇപ്പോൾ. തിരുവനന്തപുരത്തു ഇരുവരും ഒരു പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. കേരള വാസ്തു ശിൽപ്പ പ്രകാരം ട്രഡീഷണൽ രീതിയിലുള്ള ഒരു മനോഹരമായ വീടാണ് ഇവർ സ്വന്തമാക്കിയത്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം പലർക്കും ഉണ്ടായി. ദേവികയുടേയും രണ്ടാം വിവാഹം ആണ് ഇത്. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിക്കുക ആയിരുന്നു. ആ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട് ദേവികക്ക്. അതിനു ശേഷമാണു മുകേഷിന്റെ ആലോചന വരുന്നതും വിവാഹം കഴിക്കുന്നതും.

ഒരു നൃത്ത പരിപാടിക്ക് ഇടയിലാണ് മുകേഷ് ദേവികയെ കാണുന്നത്. വിവാഹിത ആണോയെന്ന് അന്ന് മുകേഷ് ചോദിച്ചപ്പോൾ ആണെന്നായിരുന്നു ദേവിക മറുപടി നൽകിയത്. എന്നാൽ പിന്നീട് വിവാഹ മോചന വാർത്ത അറിഞ്ഞ മുകേഷ് ചേച്ചിയെ ദേവികയുടെ വീട്ടിലേക്കു വിവാഹാലോചനയുമായി അയക്കുകയായിരുന്നു. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വെത്യാസം ഉള്ളതുകൊണ്ട് തന്നെ ആദ്യം ദേവികയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാൽ വിവാഹ മോചനത്തിന്റെ വേദനയിലായിരുന്ന ദേവിക മുകേഷിനെ സ്വീകരിക്കാൻ തയ്യാറാവുക ആയിരുന്നു. മുകേഷ് തനിക്ക് ഉത്തമ ജീവിത പങ്കാളി ആയിരിക്കുമെന്ന് ദേവികക്ക് ഉറപ്പായിരുന്നു. സ്നേഹിക്കാൻ പ്രായം നോക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ദേവിക ചോദിക്കുന്നത്. ദേവിക തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ വീട്ടുകാരും സമ്മതിക്കുകയായിരുന്നു. പ്രണയ വിവാഹം ആയിരുന്നില്ല തങ്ങളുടേത് എന്ന് തന്നെയാണ് ഇരുവരും വേദികളിൽ പറയാറുള്ളത് .

x