നടി മഞ്ജുവാരിയറുടെ ഫോട്ടോ പകർത്തി മമ്മൂട്ടി, മമ്മൂക്കയെ കുറിച്ച് മഞ്ജു പറഞ്ഞത് കണ്ടോ

രണ്ട് ദിവസം നിറയെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്ന മഞ്ജു, ഇപ്പോൾ മലയാളികള്ക്ക് വേണ്ടി വീണ്ടും ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ 42 വയസു കാരിയെ കണ്ടാൽ ഒരു പതിനെട്ട് വയസുമാത്രമേ തോന്നിക്കുന്ന തരത്തിലുള്ള ലുക്കിലാണ് താരം  നിറഞ്ഞ് നിന്നത്. മഞ്ജുവിന്റെ സൗന്ദര്യ രഹസ്യത്തെ പറ്റി ചോദിച്ചപ്പോൾ നടൻ സണ്ണി വെയ്‌ന്റെ ഒപ്പം പിടിച്ച് നിൽക്കണ്ടേ എന്ന രസകരമായ ഉത്തരമാണ് താരം നൽകിയത് അതിന്റെ വീഡിയോ മഞ്ജു തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുകയായിരുന്നു

ഇപ്പോൾ മലയാള സിനിമയുടെ നെടും തൂണായ മമ്മൂട്ടി മഞ്ജുവിന് വേണ്ടി എടുത്ത കുറച്ച് സ്റ്റീൽസ് ആണ് ചർച്ചാവിഷയം ആകുന്നത്. മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള രണ്ട് താരങ്ങളാണ് മഞ്ജുവാരിയറും നടൻ മമ്മൂട്ടിയും എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്, 1971ൽ മലയാള സിനിമയിൽ അഭിനയം തുടങ്ങിയ മമ്മൂട്ടി മലയാള സിനിമയിലെ എല്ലാ നായിക മാരുടെയും നായകൻ ആയിട്ട് അഭിനയിച്ചിട്ടുണ്ടെങ്കിലും നടി മഞ്ജു വാരിയരുടെ കൂടെ ഈ അമ്പത് വർഷത്തിന്‌ ഇടയിൽ ഇതുവരെക്കും ഒരുമിച്ച് അഭിനയിച്ചിട്ടില്ലായിരുന്നു, ഇരുവരും ആദ്യമായിട്ട് ഒരുമിച്ച് അഭിനയിച്ച ചിത്രം ആണ് മാർച്ച് നാലിൽ റിലീസ് ആയ ദി പ്രെയ്സ്റ്റ് ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞ സദസിൽ ഓടുകയാണ്

ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്ക് വെച്ച മൂന്ന് ചിത്രങ്ങൾ ആണ് വൈറലായി മാറിയിരിക്കുന്നത് ആ ചിത്രങ്ങൾക്ക് ഒള്ള വ്യത്യാസം എന്തെന്നാൽ നടി മഞ്ജുവാരിയറുടെ ചിത്രങ്ങൾ എടുത്തത് സാക്ഷാൽ മമ്മൂട്ടി ആണ്. പണ്ടേ മമ്മൂട്ടി നല്ലൊരു ഫോട്ടോ ഗ്രാഫർ ആണെന് തെളിയിച്ചിട്ടുള്ളത് ആണ്, മമ്മൂട്ടി എടുത്ത നിരവതി ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടും ഉണ്ട്. ഇരുളിൽ നിന്ന് വെളിച്ചത്തോട്ട് മഞ്ജുവിന്റെ മുഖം തെളിഞ്ഞ് വരുന്ന രീതിയിലുള്ള ചിത്രങ്ങൾ ആണ് മമ്മൂട്ടി മഞ്ജുവിന് വേണ്ടി എടുത്ത് കൊടുത്തിരിക്കുന്നത്

മഞ്ജുവാരിയർ ചിത്രങ്ങൾ പങ്ക് വെച്ചതിനോടൊപ്പം മ്മൂക്ക എടുത്ത തൻറെ ചിത്രങ്ങളെ പറ്റി താരം പറഞ്ഞത് ഇങ്ങനെ “മറ്റാരുമല്ല ഫോട്ടോയെടുത്തത് മലയാള സിനിമയുടെ ഐസ് ഫോട്ടോഗ്രാഫർ മമ്മൂക്ക !!! ഇത് നിധിയാണ് !!!! നന്ദി മമ്മൂക്ക! ❤️ ” മമ്മൂക്ക എടുത്ത മഞ്ജുവിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് നിരവതി പേരാണ് മഞ്ജുവിന്റെ പുതിയ ചിത്രത്തിന് താഴെ അഭിപ്രായം രേഖപെടുത്തുന്നത്

x