ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവെച്ച് ചെമ്പൻ വിനോദും ഭാര്യയും , ആശംസകളുമായി താരങ്ങളും ആരാധകരും

വളരെ ചുരുങ്ങിയ കാലം കൊണ്ട് വെത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ചെമ്പൻ വിനോദ് .. ലിജോ ജോസ് പല്ലിശ്ശേരി സംവിദാനം ചെയ്ത് ഇന്ദ്രജിത്ത് നായകനായി എത്തിയ “നായകൻ ” എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദിന്റെ അരങ്ങേറ്റം .. ആദ്യ ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് ഏറെ ശ്രെധ നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ വേഷണങ്ങൾ കൈകാര്യം ചെയ്തു .. മികച്ച വില്ലനായും സപ്പോർട്ടിങ് നടനായും നിരവധി അവാർഡുകൾ താരം നേടിയെടുത്തിട്ടുണ്ട് .. വളരെ ചുരുങ്ങിയ കാലം കൊണ്ട് മുൻനിര നടന്മാരുടെ പട്ടികയിലേക്ക് എത്താൻ താരത്തിന് സാധിച്ചു .. വെത്യസ്തമായ മികച്ച കഥാപാത്രങ്ങളും സിനിമയുമായി തിളങ്ങി നിൽക്കുന്ന താരത്തിന്റെ രണ്ടാം വിവാഹം ഇക്കഴിഞ്ഞ വർഷമായിരുന്നു നടന്നത് .. സോഷ്യൽ ലോകം ഏറെ ചർച്ചയാക്കി മാറ്റിയ വിവാഹം കൂടിയായിരുന്നു ഇത് .. സൂംബ ഡാൻസ് ട്രെയ്നറും സൈക്കോളജിസ്റ്റുമായ മാറിയത്തിനെ ആയിരുന്നു താരം വിവാഹം കഴിച്ചത് ..

 

 

വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ നിരവധി വിമർശങ്ങളും ഉയർന്നിരുന്നു .. 43 കാരനായ ചെമ്പൻ വിനോദ് തന്നെക്കാൾ 18 വയസോളം പ്രായം കുറഞ്ഞ മാറിയത്തിനെ വിവാഹം കഴിച്ചതായിരുന്നു വിമർശനങ്ങൾ ഉയരാൻ കാരണം .. എന്നാൽ സന്തോഷത്തോടെ ഒന്നിച്ചു കഴിയാൻ പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണ് ചെമ്പൻ വിനോദും മറിയവും … സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ചെമ്പൻ വിനോദ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. ഇപ്പോഴിതാ തന്റെ ജീവിത്തിലെ ഏറ്റവും മികച്ച സന്തോഷ നിമിഷം അർധകരുമായി പങ്കുവെച്ചാണ് ചെമ്പൻ വിനോദ് രംഗത്ത് എത്തിയിരിക്കുന്നത് .. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചാണ് താരം ഇത്തവണ രംഗത്ത് എത്തിയിരിക്കുന്നത് .. ഭാര്യാ മറിയത്തിനൊപ്പമുള്ള പുത്തൻ ചിത്രം പങ്കുവെച്ച് ” വിവാഹ വാർഷിക ആശംസകൾ ചെമ്പോസ്‌കി ” എന്ന ക്യാപ്‌ഷനാണ് നൽകിയിരിക്കുന്നത് .. രചന നാരായണൻകുട്ടി , സൗബിൻ ഷാഹിർ , റിമ കല്ലിങ്കൽ , ആൻ അഗസ്റ്റിൻ അടക്കം നിരവധി പ്രമുഖ താരങ്ങൾ ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട് ..

 

 

2020 ഏപ്രിലിൽ ആയിരുന്നു ചെമ്പൻ വിനോദിന്റെയും മാറിയത്തിന്റെയും വിവാഹം നടന്നത് .. വളരെ ലളിതമായുള്ള രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവരുടെയും .. വിവാഹ ശേഷം നിരവധി വിമർശങ്ങൾ ഉയർന്നെങ്കിലും നല്ലൊരു കുടുംബ ജീവിതം നയിച്ചുകൊണ്ടായിരുന്നു ഇരുവരും വിമർശകർക്ക് മറുപടി നൽകിയത് .. ഇപ്പോഴിതാ ഇരുവരും ഒന്നാം വിവാഹം ആഘോഷിക്കുന്ന സന്തോഷത്തിലാണ് .. എന്തായാലും താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു രംഗത്ത് വരുന്നത്.. നിരവധി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായി തിരക്കിലാണ് താരമിപ്പോൾ .. വിനയൻ സംവിദാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 19 ആം നൂറ്റാണ്ട് , ചുരുളി , അടക്കം നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്

x