
ജൂനിയർ ചീരുവിന്റെ ആറാം മാസം ആഘോഷമാക്കി മേഘ്‌നയും കുടുംബവും ചിത്രങ്ങൾ കാണാം ; മേഘ്‌നയുടെ കുഞ്ഞിന്റെ ആറുമാസം ആഘോഷം
വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച അഭിനയം കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ പ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മേഘ്‌നാ രാജ്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൊറർ ചിത്രമായ യക്ഷിയും ഞാനും എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ യക്ഷിയുടെ റോളിൽ ആയിരുന്നു മേഘ്‌നയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ മേഘ്‌ന അഭിനയിച്ചെങ്കിലും ജയസൂര്യ ചിത്രമായ ബ്യുട്ടിഫുൾ എന്ന ചിത്രത്തിലെ നായികാ കഥാപാത്രമാണ് മേഘ്‌നയെ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റാൻ സഹായിച്ചത്.

തെലുങ്ക് നടൻ ചിരഞ്ജീവി സർജയെ മേഘ്‌ന വിവാഹം ചെയ്തതോടെ സിനിമാ പ്രേമികളുടെ ഇഷ്ട്ട ജോഡികളായി മാറുകയായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും. നീണ്ട പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. ആരാധകർ വലിയ ആഘോഷത്തോടെയായിരുന്നു തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹാഘോഷം കൊണ്ടാടിയത്. പിന്നീട് മേഘ്‌ന അമ്മയാകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നപ്പോഴും ആരാധകർ അത് ആഘോഷിച്ചു. എന്നാൽ ആ സന്തോഷവും ആഘോഷങ്ങളും അധിക നാൾ നീണ്ടു പോയില്ല. ചിരഞ്ജീവി സർജയുടെ പെട്ടെന്നുള്ള വിയോഗം എല്ലാ സന്തോഷങ്ങളും കെടുത്തി.

മേഘ്‌ന നാല് മാസം ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു ഭർത്താവു ചിരഞ്ജീവിയുടെ പെട്ടെന്നുള്ള വിയോഗം. ഹൃദയാഖാദത്തെ തുടർന്നായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ചീരുവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചു നിന്ന മേഘ്‌ന രാജ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. 2020 ഒക്ടോബറിൽ ആയിരുന്നു നടി മേഘ്‌ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചീരുവിന്റെ വിയോഗത്തിൽ തളർന്നിരുന്ന കുടുംബത്തിന് ഒരു പുതു ജീവനാണ് ജൂനിയർ ചീരുവിന്റെ വരവോടെ ലഭിച്ചത്. അത് ആരാധകരും കുടുംബാങ്കങ്ങളും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

ജൂനിയർ ചീരുവിനെ കാണാം സിനിമാ രംഗത്ത് നിന്നും പലരും എത്തി. ഇതിനിടെയാണ് മേഘ്‌നക്കും ജൂനിയർ ചീരുവിനും കോവിഡ് ബാധിച്ചു എന്ന വിവരം പുറത്തു വന്നത്. ചിരഞ്ജീവി സർജയുടെ സഹോദരനിൽ നിന്നുമായിരുന്നു അമ്മയ്ക്കും കുഞ്ഞിനും കോവിഡ് പകർന്നത്. അതോടെ സോഷ്യൽ മീഡിയയിൽ നിന്നും മേഘ്‌ന അപ്രത്യക്ഷയായി. ഇതോടെ ആരാധകർ കൂടുതൽ ആശങ്കയിലായി. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം തങ്ങൾ കോവിഡിൽ നിന്നും രോഗമുക്തി നേടി എന്ന് മേഘ്‌ന തന്നെ പറഞ്ഞതോടെ ആര് ആരാധകർക്ക് ആശ്വാസമായത്.

ഇപ്പോഴിതാ ജൂനിയർ ചീരുവിന്റെ ആറാം മാസം വലിയ ആഘോഷമാക്കി കൊണ്ടാകുകയാണ് മേഘ്‌നയും കുടുംബവും. ആറാം മാസ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. സ്രേയാ ഷെട്ടി ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇളം നീല കുപ്പായത്തിൽ ജൂനിയർ ചീരുവും ചുവന്ന ഷാളോട് കൂടിയ മഞ്ഞ ചുരിദാറിൽ മേഘ്‌നയും മനോഹരമായിട്ടുണ്ട് ചിത്രങ്ങളിൽ.

