അമ്മ ആയ ശേഷമുള്ള നടി പേർളി മാണിയുടെ ആദ്യത്തെ പിറന്നാൾ, നില മോൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് പേർളി

വെറുമൊരു അവധാരകയായി വന്ന് മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ താരമാണ് പേർളി മാണി, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന ഡീ ഫോർ ഡാൻസ് എന്ന പ്രോഗ്രം ആണ് താരത്തെ ഇത്രയും പ്രശസ്‌ത ആക്കിയത്, ഇതിന് ശേഷം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‌ത ബിഗ് ബോസ് സീസൺ ഒന്നില്ലേ മത്സരാർത്ഥി ആയി എത്തിയതോടെ പേർളി മാണിയുടെ ജന പിന്തുണ ഇരട്ടി ആവുകയായിരുന്നു, അവസാനം ബിഗ് ബോസ് കഴിഞ്ഞപ്പോൾ അതിലെ സഹ മത്സരത്തിയായ ശ്രീനിഷിനെ വിവാഹം കഴിക്കുകയായിരുന്നു

ബിഗ് ബോസ്സിൽ വെച്ച് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു, തൻറെ ഒരോ വിശേഷങ്ങളും തൻറെ പ്രേക്ഷകരോട് പങ്ക് വെക്കാൻ ഒട്ടും മടി കാണിക്കാത്ത താരം കൂടിയാണ് നടി പേർളി മാണി, അതിന് ഉത്തമ ഉദാഹരണമാണ് പേർളി മാണി അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അത് അത്യമായി പങ്ക് വെച്ചത് തൻറെ പ്രേക്ഷകരോടാണ്, അതിന് ശേഷം മകൾ നില ജനിക്കുന്നത് വരെയുള്ള ഓരോ കാര്യങ്ങളും പേർളി മാണി പങ്ക് വെച്ചിട്ടുണ്ട്, നടി പേർളിക്ക് വിവാഹം കഴിഞ്ഞ ശേഷവും ശ്രീനിഷ് അരവിന്ദ് പൂർണ പിന്തുണയാണ് നൽകുന്നത് പേർളി മാണി ജനിച്ചത് 1989 മേയ് ഇരുപത്തി എട്ടിന് ആയിരുന്നു, ഇന്ന് പേർളി മാണിയുടെ മുപ്പത്തിരണ്ടാം ജന്മദിനം കൂടിയാണ്

ഈ പിറന്നാളിന് ഒരു പ്രത്യകത എന്തെന്നാൽ മകൾ നില ജനിച്ച ശേഷമുള്ള പേർളി മാണിയുടെ ആദ്യ ജന്മദിനം കൂടിയാണ്, പേർളിക്ക് ആദ്യം ജന്മദിനാശംസകൾ നേർന്നത് ഭർത്താവ് ശ്രിനിഷ് അരവിന്ദ് തന്നെയാണ്, പേർളിയും മകൾ നിലയും, ശ്രീനിഷും ഒത്ത് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് തൻറെ സോഷ്യൽ മീഡിയയിൽ കൂടി പേർളിക്ക് ജന്മദിന ആശംസകൾ അറിയിച്ചത് ഇങ്ങനെ “എന്റെ മനോഹരമായ പോണ്ടാട്ടിക്കും ഞങ്ങളുടെ നിലകുഞ്ഞിന്റെ അമ്മയ്ക്കും ജന്മദിനാശംസകൾ… നിൻറെ ജന്മദിന ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ എന്തും ചെയ്യും . . . ലവ് യു ചുരളമേ”

ഇതായിരുന്നു ശ്രിനിഷിന്റെ ജന്മദിന ആശംസകൾ അമ്മയായ ശേഷമുള്ള തൻറെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ് പേർളി, നിലയോടൊപ്പം ജനാലയുടെ അടുത്ത് ഇരുന്ന് ദൂരേ കാഴ്ച്ചകൾ കാണുന്ന ഒരു ചിത്രം പേർളി മാണി പങ്ക് വെച്ചത് അതിനോടൊപ്പം പേർളി കുറിച്ച വരികൾ ഇങ്ങനെ ” എൻറെ ലിറ്റിൽ സൺഷൈനിനൊപ്പമുള്ള പിറന്നാൾ പ്രഭാതം ” ഇതായിരുന്നു പേർളിയുടെ വാക്കുകൾ ഇപ്പോൾ നിരവതി സെലിബ്രേറ്റീസും, കൂടാതെ പേർളി മാണിയുടെ പ്രേക്ഷകരുമാണ് പേർളിക്ക് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

Articles You May Like

x