
അന്ന് ഒരു കാമുകിയുണ്ടെങ്കിൽ അത് പോയാൽ എന്ത് ചെയ്യുമെന്നാണ് ആലോചിക്കുന്നത്. അതങ്ങോട്ട് ഫിക്‌സ് ചെയ്യുകയാണ്. എന്നാൽ ഇപ്പോൾ മറ്റൊരാൾ മെസ്സേജ് അയക്കുമ്പോൾ ഇനി ഇവളാകുമോ ചേരുക എന്നാണ് ചിന്ത, ഇപ്പോൾ ഞങ്ങളുടെ ഒളിച്ചോട്ട വിവാഹം 24 ലേക്ക്: വിവാഹ വാര്‍ഷിക ദിനത്തിൽ ഷാജു ശ്രീധർ
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാജു ശ്രീധറും ചാന്ദ്‌നിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടെയും അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലുമറിയിക്കാതെ ഒളിച്ചോടി വിവാഹിതർ ആവുകയായിരുന്നു ഷാജുവും ചാന്ദ്‌നിയും.
വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനത്തിലെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷമായതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഷാജു. കഴുത്തില്‍ മുല്ലപ്പൂമാലയിട്ട് നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. രണ്ടുപേര്‍ക്കും പറക്കാന്‍ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങളെന്നായിരുന്നു ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷന്‍. നിരവധി പേരായിരുന്നു ഇവരുടെ പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചെത്തിയത്.
ഇവരുടെ ഒരു അഭിമുഖവും ശ്രദ്ധ നേടുന്നുണ്ട്. അന്നത്തെ തങ്ങളുടെ പ്രണയം ഇന്നായിരുനെങ്കിൽ അതുപോലൊരു ആത്മാർത്ഥത ഉണ്ടാകില്ലെന്ന് ഷാജു അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ കലാഘട്ടം കഴിഞ്ഞാൽ മക്കൾ അച്ഛനമ്മമാരെ നോക്കുമോ എന്ന് പോലും അറിയില്ലെന്നും ഷാജു പറയുന്നു.
ഇന്നായിരുന്നെങ്കിൽ പ്രണയത്തിന് അന്നത്തെ ആത്മാർത്ഥ ഉണ്ടാവില്ലെന്ന് ആയിരുന്നു ഷാജുവിന്റെ മറുപടി. ഈ ബന്ധം തന്നെ ഉണ്ടാവില്ലായിരുന്നു എന്നാണ് ചാന്ദിനി പറഞ്ഞത്. ഇന്ന് ചിലപ്പോൾ വീട്ടുകാർ സമ്മതിക്കുമായിരിക്കും എന്നാൽ പ്രണയിക്കുന്നവർ തന്നെ ചിലപ്പോൾ വേണ്ടെന്ന് പറയും. സോഷ്യൽ മീഡിയയൊക്കെ ഉള്ളത് കൊണ്ട് ഒരുപാട് പേരെ കിട്ടും ആരെ വേണമെന്ന് തീരുമാനിക്കുന്നത് ഏറ്റവും അവസാനമാണെന്ന് ഷാജു പറയുന്നു.
ആദ്യം ഒരാളെ ഇഷ്ടപ്പെട്ടു അയാളെ തേച്ചിട്ട് മറ്റൊരാളോടൊപ്പം പോകും. മോൾ ഒരുപാട് കഥകൾ അങ്ങനെ പറയാറുണ്ട്. അവളുടെ ജീവിതം എങ്ങനെയാണെന്നോ അവൾ ആരെ പ്രണയിക്കാൻ പോകുന്നോ എന്നും വ്യക്തമായ ധാരണയില്ല. നമ്മുടെ മക്കളുടെ ഉള്ളിൽ ഉള്ളത് എന്താണെന്ന് അറിയില്ല. പക്ഷേ അവൾ ഇങ്ങനെ സുഹൃത്തുക്കളുടെ ഓരോരുത്തരുടെ കാര്യങ്ങൾ പറയുന്നത് കേൾക്കാം. തേച്ചിട്ട് പോയെന്ന് ഒക്കെ നമ്മൾ കേൾക്കുന്നത് ഇങ്ങനെയൊക്കെയാണ്.
നമ്മുക്ക് ഈ ചന്ദനം തേയ്ക്കലും പല്ലു തേക്കലും മാത്രമാണ് അറിയുക. ഈ തേപ്പൊക്കെ വരുന്നത് ചോയ്‌സ് ഉള്ളത് കൊണ്ടാണ്. അന്ന് ഒരു കാമുകിയുണ്ടെങ്കിൽ അത് പോയാൽ എന്ത് ചെയ്യുമെന്നാണ് ആലോചിക്കുന്നത്. അതങ്ങോട്ട് ഫിക്‌സ് ചെയ്യുകയാണ്. എന്നാൽ ഇപ്പോൾ മറ്റൊരാൾ മെസ്സേജ് അയക്കുമ്പോൾ ഇനി ഇവളാകുമോ ചേരുക എന്നാണ് ചിന്ത. ഇന്ന് ഒരുത്തൻ പ്രണയിക്കുന്നത് ഇവൾ എന്നെ തേക്കുമോ എന്ന് ചിന്തിച്ചിട്ടാണ്. പ്രണയിക്കുമോ എന്നല്ലെന്നും ഷാജു പറയുന്നു.
നമ്മുടെ ഈ കാലഘട്ടം നമ്മൾ എല്ലാം എക്സ്പീരിയൻസ് ചെയ്ത് വന്നവരാണ്. പണ്ടെഴുതിയ കത്തുകളൊക്കെ ഏറ്റവും അമൂല്യമായി നമ്മൾ കാണുന്നതാണ്. ഇന്ന് അതൊന്നുമില്ല. ഈ കാലഘട്ടം കഴിഞ്ഞ് അടുത്തതിലേക്ക് എത്തുമ്പോൾ പ്രണയത്തിന് എന്റെ മൂല്യമുണ്ടാകുമെന്നോ മക്കൾ നമ്മളെ നോക്കുമെന്നോ ഒന്നും അറിയില്ല. നമ്മൾ ഇപ്പോൾ അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട്. നാളെ അങ്ങനെ ആവണമെന്ന് ഒരു ഗ്യാരന്റിയും ഇല്ലെന്നും ഷാജു പറഞ്ഞു.
എന്റെ മക്കൾ എന്നെ നോക്കുമെന്ന് എനിക്ക് ഒരു ഗ്യാരന്റിയും ഇല്ല. ഞാൻ പറയാറുണ്ട്, നമ്മുക്ക് രണ്ടുപേർക്കും കൂടി കുറച്ചു പൈസ മാറ്റിവെച്ച് യാത്രകളൊക്കെ പോയി ജീവിക്കാമെന്ന്. മക്കൾ അവരുടെ രീതിക്ക് ജീവിച്ചോട്ടെ എന്ന്. എല്ലാം മോൾക്ക്, മോൾക്ക് എന്നാണ് ഇവളുടെ ചിന്ത. എല്ലാം മോൾക്ക് എന്നയാൽ അവസാനം പട്ടിണി കിടക്കേണ്ടി വരുമെന്ന് ഞാൻ പറയാറുണ്ടെന്ന് ഷാജു പറയുന്നു.