പ്രിയ നടി സംയുക്ത വർമക്ക് മഞ്ജു വാര്യർ നൽകിയ പിറന്നാൾ സമ്മാനം കണ്ടോ

മലയാള സിനിമയുടെയും ആരധകരുടെയും എക്കാലത്തെയും പ്രിയ നടിമാരാണ് സംയുക്ത വർമയും മഞ്ജു വാര്യരും.മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരായി മാറിയ താരങ്ങളാണ് ഇരുവരും.സിനിമയ്ക്ക് പുറമെ ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്.ഇടയ്ക്കിടെ സന്തോഷങ്ങൾ പങ്കിടാനും ഇവർ ഒത്തുകൂടാറുണ്ട്.മഞ്ജു സിനിമയിൽ ഇടക്ക് ഒന്നിടവേള എടുത്തെങ്കിലും പിന്നീട് സിനിമയിലേക്ക് തിരികെ എത്തുകയും സിനിമാലോകത്ത് സജീവമാകുകയും ചെയ്തപ്പോൾ സംയുക്തയാവട്ടെ കുടുംബിനിയായി സിനിമയിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ്.യോഗയിൽ ശ്രെധ കേന്ദ്രീകരിച്ചിരിക്കുന്ന സംയുക്തയുടെ യോഗ ചിത്രങ്ങളൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

 

ഇപ്പഴിതാ മഞ്ജുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ സംയുക്തയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു നൽകിയ സർപ്രൈസ് സമ്മാനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ഫേസ് ആപ്പിൽ എഡിറ്റ് ചെയ്ത മഞ്ജുവിന്റെയും സംയുക്തയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച മഞ്ജുവിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിയ്ക്കുകയാണ്.ഏറ്റവും സ്നേഹമുള്ള , തമാശക്കാരിയായ ,സുന്ദരിയായ ,ആത്മാർത്ഥതയുള്ള വ്യക്തിയാണ് സംയുക്ത എന്നാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ദിവസം സംയുക്തയുടെയും ബിജു മേനോന്റെയും പതിനെട്ടാം വിവാഹവാര്ഷികമായിരുന്നു , വിവാഹ വാർഷികത്തിന് സർപ്രൈസ് സമ്മാനം ഒരുക്കി സംയുക്തയെ ബിജു മേനോൻ ഞെട്ടിക്കുകയും ചെയ്തിരുന്നു.അതിമനോഹരമായ ഫെയറി ടൈൽ കേക്ക് ആയിരുന്നു സർപ്രൈസ് സമ്മാനം.കടലാഴങ്ങളിൽ കൈകോർത്ത ഒരു തൊപ്പിക്കാരനും തൊപ്പിക്കാരന്റെ തോളിൽ തല ചായ്ച്ച ഒരു ചുരുള മുടിക്കാരിയുമായിരുന്നു കേക്കിൽ ഉണ്ടായിരുന്നത്.

 

 

ഇപ്പോഴിതാ സംയുക്തയുടെ പിറന്നാളിന് മഞ്ജു വാര്യരും സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ്.ഇരുവരും തമ്മിലുള്ള സൗഹൃദം അത്രക്ക് വലുതാണ്.സൗഹൃദത്തിന്റെ മധുരം നിറച്ചുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മുൻപും വൈറലായി മാറിയിട്ടുണ്ട് , അന്ന് ആ ഫ്രെമിൽ മറ്റൊരു താരം കൂടിയുണ്ടായിരുന്നു , നടി ഭാവന.മൂന്നുപേരും നിൽക്കുന്ന ചിത്രത്തിന് ഭാവന നൽകിയ കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയിരുന്നു.സുഹൃത്തുക്കൾ എന്നാൽ ദൈവം തരാൻ മറന്ന സഹോദരങ്ങൾ എന്നായിരുന്നു ഭാവന കുറിച്ചത്.ലോക് ഡൌൺ മൂലം തിരക്കുകളിൽ നിന്നൊഴിവായ സമയത് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് താരങ്ങൾ എല്ലാം.

 

പുതിയ നിരവധി ചിത്രങ്ങളുമായി നടി മഞ്ജു ഇപ്പോൾ തിരക്കിലാണ് , അറബിക്കടലിന്റെ സിംഹം ആണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ബ്രെഹ്‌മാണ്ഡ ചിത്രം .വിവാഹ ശേഷം അഭിനയലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത എങ്കിലും യോഗ പോലുള്ള കാര്യങ്ങളിൽ താരം സജീവമാണ്.ഇടയ്ക്കിടെ യോഗ ചിത്രങ്ങൾ പങ്കുവെച്ച് താരം സോഷ്യൽ മീഡിയ വഴി രംഗത്ത് വരാറുണ്ട്.ഏതായാലും പിറന്നാൾ സമ്മാനമായി മഞ്ജു പങ്കുവെച്ച മഞ്ജുവിന്റെയും സംയുക്തയുടെയും ഫേസ് ആപ്പിൽ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ ആരധകരും ഏറ്റെടുത്ത് കഴിഞ്ഞു

x