മലയാളി പ്രിയ നടൻ വിജിലേഷ് വിവാഹിതനായി , ആശംസകളോടെ ആരാധകർ ..വിവാഹ വീഡിയോ കാണാം

വെത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ യുവ നടനാണ് വിജിലേഷ് .. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് തിളങ്ങിയത് എങ്കിലും വിജിലേഷ് ഏറെ ആരധകരുടെ ശ്രെധ നേടിയ താരം കൂടിയാണ് .. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് . പെങ്ങളുടെ പൂവാലന്മാരെ തുരത്താൻ കാരാട്ട പഠിക്കാൻ എത്തുന്ന നിഷ്കു ആയിട്ടുള്ള വിജിലേഷ് എന്ന കഥാപാത്രത്തെയായിരുന്നു താരം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് . പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം വില്ലൻ കഥാപാത്രത്തിലും തിളങ്ങിയിട്ടുണ്ട് .. ഫഹദ് ഫാസിൽ നായകനായി എത്തിയ വരത്തൻ എന്ന ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഏറെ പ്രേക്ഷക ശ്രെധ നേടിയിരുന്നു. ഇപ്പോഴിതാ ആരധകരുടെ പ്രിയ നടൻ വിജിലേഷിന്റെ വിവാഹ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കോഴിക്കോട് സ്വദേശിയായ സ്വാതിയാണ് വിജിലേഷിന്റെ വധു .

വധുവിനെ തേടിയുള്ള താരത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറലായി മാറിയിരുന്നു . ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന തോന്നൽ പതിവിലും ശക്തിയായി എന്നും , ആരെങ്കിലും ജീവിതത്തിലേക്ക് വന്നു ചേരും എന്ന പ്രതീക്ഷയിലാണ് എന്നായിരുന്നു വിജിലേഷ് ഫേസ്ബുക്കിൽ കുറിച്ചത് . ആ അന്വഷണമായിരുന്നു വിജിലേഷിനെ സ്വാതിയിൽ കൊണ്ടെത്തിച്ചത് . തന്റെ വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിവാഹ നിചയം കഴിഞ്ഞെന്നും തിയതി ഉടൻ അറിയിക്കുമെന്നും വെളിപ്പെടുത്തി താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു . പിന്നീട് വിവാഹ തിയതി ആരധകരുമായി പങ്കുവെക്കുകയും ചെയ്തു . ഇപ്പോഴിതാ വിജിലേഷിന്റെ വിവാഹ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. വിവാഹ വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് താരത്തിന് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് ..

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം സ്രെധിക്കപെടുന്നത് , പിന്നീട് ഗപ്പി , അലമാര , തീവണ്ടി , വരത്തൻ , ഹാപ്പി സർദാർ , കപ്പേള , തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു , ചെറിയ വേഷങ്ങൾ പോലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുന്ന തരത്തിലുള്ളവയായിരുന്നു , വരത്തൻ എന്ന ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഏറെ ശ്രെധ നേടുകയും ചെയ്തു .നിരവധി ചിത്രങ്ങളുമായി താരം തിരക്കിലാണ് , സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .

ചെറിയ ചെറിയ കഥാപാത്രങ്ങളിൽ ആണ് തിളങ്ങുന്നത് എങ്കിലും ജീവിതത്തിൽ താനൊരു ഹീറോ ആണെന്ന് താരം തെളിയിക്കുകയും ചെയ്തിരുന്നു . പോളോ ജി ടി എന്ന തന്റെ സ്വപ്‍ന വാഹനം സ്വന്തമാക്കിയ ചിത്രം തരാം മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . പ്രോത്സാഹനം നല്കിയവർക്കും , കൂടെ നിന്നവർക്കും നന്ദി രേഖപ്പെടുത്തിയിരുന്നു പുത്തൻ വാഹനത്തിന്റെ ചിത്രം വിജിലേഷ് അന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചത് .. എന്തായാലും താരത്തിന്റെ വിവാഹ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് , നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്ത് വരുന്നത്

Articles You May Like

x