മുപ്പത്തിരണ്ടാം പിറന്നാൾ നില മോൾക്ക് ഒപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടി പേർളി മാണി, ശ്രീനിഷിന്റെ വക സർപ്രൈസ്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന ഡി ഫോർ ഡാൻസ് എന്ന നൃത്ത പരിപാടിയിലെ അവതാരകയായി എത്തി മലയാളികളുടെ നെഞ്ചിൽ കേറി പറ്റിയ താരമാണ് പേർളി മാണി, പിന്നിട് താരത്തിന് നിരവതി അവസരങ്ങളാണ് മലയാള സിനിമയിൽ നിന്നും മറ്റു അന്യഭാഷ ചിത്രങ്ങളിൽ നിന്നും തേടി എത്തിയത്, എന്നാൽ കൂടുതൽ മലയാള പ്രേക്ഷകർ നടി പേർളി മാണിയെ അറിയാൻ തുടങ്ങിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആയിരുന്നു

ബിഗ് ബോസ്സ് സീസൺ ഒന്നിൽ ആയിരുന്നു പേർളി മാണി പങ്ക് എടുത്തത് ആ പരുപാടിയിൽ നൂറ് ദിവസം തികയ്ക്കാൻ താരത്തിന് കഴിഞ്ഞു, ബിഗ് ബോസിൽ ഒപ്പം മത്സരാർത്ഥിയായി എത്തിയ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിൽ ആവുകയും, ബിഗ് ബോസിൽ പുറത്ത് വന്ന ശേഷം 2019 മേയിൽ ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു, വളരെ ആഘോഷപൂർവം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, ഇരുവർക്കും ഈ വർഷം മാർച്ച് ഇരുപതിന് മകൾ ജനിക്കുകയായിരുന്നു, മകൾക്ക് ഇരുവരും നില എന്ന പേരാണ് നൽകിയിരിക്കുന്നത്, മകളുടെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്

കഴിഞ്ഞ ദിവസം ആയിരുന്നു പേർളി മാണിയുടെ മുപ്പത്തി രണ്ടാം പിറന്നാൾ,അമ്മ ആയ ശേഷമുള്ള പേർളി മാണിയുടെ ആദ്യത്തെ പിറന്നാൾ ആയിരുന്നു ഇത്, പിറന്നാൾ ദിനത്തിൽ പേർളി മാണിയും ഭർത്താവ് ശ്രീനിഷ് അവവിന്ദും പങ്ക് വെച്ച ചിത്രങ്ങളും വൈറലായി മാറിരുന്നു, ഇപ്പോൾ തണ്ട് പിറന്നാൾ ദിനത്തിൽ നടന്ന ആഘോഷത്തിന്റെ വീഡിയോ തൻറെ പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് പേർളി മാണിയും ശ്രീനിഷും, കൂടാതെ തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച ഏവർക്കും നന്ദി അറിയിക്കാനും പേർളി മാണി മറന്നിട്ടില്ല, “ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട പോണ്ടാട്ടി” എന്ന് പറഞ്ഞു കൊണ്ടാണ് കേക്ക് കട്ട് ചെയുന്ന വീഡിയോ പങ്ക് വെച്ച് കൊണ്ട് ശ്രീനിഷ് കുറിച്ചത്

“ആശംസകൾക്കും അനുഗ്രഹങ്ങൾക്കും അയച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും വായിച്ചതിൽ എനിക്ക് വളരെ സന്തോഷം തോന്നി. 🥰 എല്ലാവർക്കും സമാധാനം നിറഞ്ഞ സ്നേഹവും സംഗീതവും” ഇതായിരുന്നു പേർളി മാണി തണ്ട് ജന്മദിന ആഘോഷത്തിന്റെ വീഡിയോയുടെ കൂടെ പങ്ക് വെച്ചത്, വെള്ള കേക്ക് ആണ് ശ്രീനിഷ് പേർളിക്ക് വേണ്ടി നൽകിയത് , അതിൽ തന്നെ ശ്രീനിഷ് സർപ്രൈസ് കൊടുത്തിരുന്നു കേക്കിന്റെ മുകളിൽ അമ്മയും കുഞ്ഞും സോഫയിൽ ഇരിക്കുന്ന രീതിയിലുള്ള കേക്ക് ആണ് ഒരുക്കിയത്, പേർളി മാണി കേക്ക് മുറിച്ചപ്പോൾ മകൾ നില ശ്രീനിഷിന്റെ കൈയിൽ ഇരുന്ന് നോക്കുന്നതും കാണാൻ കഴിയും ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്

x