ബാലു വർഗീസിന്റെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് ; കുഞ്ഞിന്റെ പേര് കേട്ട് അന്തംവിട്ട് ആരാധകർ

ന്യൂജൻ ഹാസ്യ ക്യാപ്സ്യൂളുകളുമായി മലയാള സിനിമയിലെത്തി, തുടർന്ന് പ്രായഭേദമന്യേ മലയാളി പ്രേക്ഷകരെ എല്ലാം കുടുകുടെ ചിരിപ്പിച്ച യുവ നായകന്മാരിൽ ശ്രദ്ധേയനായ താരമാണ് ബാലു വർഗീസ്. ബാലതാരമായി 2005 ല് പുറത്തിറങ്ങിയ ചാന്ത് പൊട്ട് എന്ന മലയാള സിനിമയിലൂടെയാണ് ബാലു വർഗീസിന്റെ സിനിമാ രംഗത്തേക്കുള്ള രംഗപ്രവേശം. പ്രശസ്ത മലയാള സിനിമ നായകനും സംവിധായകനുമായ ലാലിന്റെയും, പ്രമുഖ സംഗീത സംവിധായകനായ അലക്സ് പോളിന്റെയും അനന്തരവൻ കൂടിയാണ് ബാലു വർഗീസ്. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയും കഴിവും കൊണ്ടു മാത്രം മലയാള സിനിമയിൽ യുവനായകന്മാർക്കിടയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച താരം കൂടിയാണ് ബാലു വർഗീസ്. വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഹാസ്യനടനായും സ്വഭാവനടനായും സഹനടനായും ഇപ്പോൾ നായക വേഷം കൈകാര്യം ചെയ്യുന്നതരത്തിൽ താരം വളർന്നുകഴിഞ്ഞു.

അറബിക്കഥ, പാപ്പി അപ്പച്ച, ഹണീ ബീ 2, മാണിക്യക്കല്ല്, വിജയ് സൂപ്പറും പൗർണ്ണമിയും,ഇതിഹാസ,ചങ്ക്സ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലെല്ലാം തന്നെ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം കൈകാര്യം ചെയ്തത്. സുനാമി ആണ് താരം ഒടുവിൽ അഭിനയിച്ച ചിത്രം. ഈ സിനിമകളിലൂടെ എല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയും, പ്രീതിയും ആർജ്ജിച്ച താരത്തിന് നിരവധി ആരാധകരും ഒപ്പം നിരവധി ഫാൻസ് അസോസിയേഷനും ഉണ്ട്. കേവലം ഒരു അഭിനേതാവ് മാത്രമല്ല താരം ഒരു നല്ല ഗായകൻ കൂടിയാണ്. അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ് താരത്തിന്റെ സ്വദേശം. ഈ ജെ വർഗീസും, നീനാ വർഗീസും ആണ് താരത്തിന്റെ മാതാപിതാക്കൾ. സുഹൃത്ത് ബന്ധത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ ആസിഫ് അലി, അർജുൻ അശോക്, ഗണപതി, മൃദുൽ തുടങ്ങിയവരാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഏറെ നാളത്തെ സൗഹൃദം പ്രണയത്തിന് വഴി മാറിയപ്പോൾ തന്റെ പ്രണയിനിയെ തന്നെ തന്റെ ജീവിതസഖിയായി കൂടെ കൂട്ടുകയായിരുന്നു താരം. സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടിരുന്ന എലീന കാതറിൻ ആണ് താരത്തിന്റെ വധു. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു തുടർന്ന് സൗഹൃദത്തിലായ ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ആയിരുന്നു. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും പ്രണയ സാക്ഷാത്കാരമായ വിവാഹം. വളരെ ആഘോഷ കരമായും ആഡംബരകരമായും നടത്തിയ വിവാഹ ചടങ്ങുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു.

ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളും, താര ഭാര്യമാരായ സമയും, നിക്കി യും ഇരുവർക്കുമായി കൂപ്പയിൽ മണിയറ ഒരുക്കി സർപ്രൈസ് നൽകിയതും, ബേബി ഷവറിന്റെ ചിത്രങ്ങളുമെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. 2021 ഏപ്രിലിൽ ഇരുവരുടേയും ജീവിതത്തിലെ സന്തോഷത്തിൽ കൂടുതൽ മധുരം പകരാനായി പുതിയ ഒരു അതിഥി കൂടി എത്തിയിരുന്നു. പൊന്നോമന ആയ ആദ്യത്തെ കണ്മണി ഒരു ആൺ കുഞ്ഞ്. ഇപ്പോൾ തന്റെ ആദ്യ കണ്മണിയുടെ പേരിടൽ ചടങ്ങ് വളരെ ആർഭാടം ആക്കി ആഘോഷിക്കുകയാണ് താരകുടുംബം. പേരിടൽ ചടങ്ങ് ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. എസക്കിയേൽ ആമി വർഗീസ് എന്നാണ് ജൂനിയർ ബാലു വർഗീസിന്റെ ഔദ്യോഗിക നാമം. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഇത്തരം പേരിന്റെ അർത്ഥം അന്വേഷിച്ച് വിയർക്കുകയാണ് ബാലുവിന്റെ ആരാധകർ.

നിരവധി സവിശേഷതകളുള്ള ഹീബ്രു ഭാഷയിലുള്ള ഈ പേരിന്റെ അർത്ഥം ദൈവത്തിന്റെ ശക്തി എന്നാണ്. ആസിഫലി അടക്കം നിരവധി താരങ്ങൾ ” ഇൻട്രൊഡ്യൂസിങ് എസക്കിയേല് ആമി വർഗീസ്” എന്ന അടിക്കുറിപ്പോടെ ജൂനിയർ ബാലു വർഗീസിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങ്ങളിലും പങ്കുവെച്ചു.മകന്റെ പേരിടൽ ചടങ്ങിൽ ചുവന്ന ജുബ്ബയിൽ ബാലുവും, റോസ് പട്ടുസാരിയിൽ എലീനയും എത്തിയപ്പോൾ ചടങ്ങിലെ സൂപ്പർസ്റ്റാറായ കുട്ടി താരം മാലാഖയുടെ വസ്ത്ര നിറമായ വെള്ള വസ്ത്രത്തിൽ വളരെ ക്യൂട്ട് ആയാണ് പ്രത്യക്ഷപ്പെട്ടത്. സന്തോഷമേറിയ ആഘോഷത്തിൽ കേക്ക് മധുരം നുകർന്നാണ് ചടങ്ങ് ആഘോഷിച്ചത്.നിരവധി പേരാണ് കുട്ടി ഇസാക്കിയെലിനു ആശംസകളും ആയി എത്തിയത്.

x