25 വർഷമായി ആ തീരാദുഃഖവും പേറിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ; ജീവിതത്തിൽ സംഭവിച്ച ആ തീരാദുഖത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ കൃഷ്ണ

മലയാളി പ്രേക്ഷകർ എക്കാലവും ഹൃദയത്തോട് ചേർത്ത് നിർത്തിയ സിനിമകളിലൊന്നാണ് ‘അനിയത്തി പ്രാവ്’. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് അനിയത്തിപ്രാവ് സിനിമയുടെ 25ാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചത്. എന്നാൽ സിനിമ റിലീസായി വമ്പൻ വിജയം പ്രേക്ഷകർക്ക് സമ്മാനിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും സിനിമയെ സംബന്ധിച്ചുള്ള ചില തർക്കങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. സിനിമയിൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച ‘സുധി’ എന്ന കഥാപാത്രമായി എത്തേണ്ടിയിരുന്നത് താനാണെന്നും കുഞ്ചാക്കോബോബന്‍ സിനിമയിലെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ ഒരുപാട് വിഷമം തോന്നിയെന്നുമാണ് നടൻ കൃഷ്ണ പറഞ്ഞത്. നടൻ്റെ ഈ വെളിപ്പെടുത്തൽ പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘തില്ലാന തില്ലാന’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ‘കൃഷ്ണ’. എന്നാല്‍ പിന്നീട് തനിയ്ക്ക് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് കൃഷ്ണ പറഞ്ഞത്. അനിയത്തിപ്രാവ് സിനിമയിലെ അവസരം കൈവിട്ടുപോകുവാനുള്ള കാരണം എന്നതായിരുന്നുവെന്ന് കൃഷ്ണ തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഉണ്ണിത്താൻ്റെ സംവിധാനത്തിൽ പിറന്ന ‘ഋഷ്യശൃംഗൻ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താൻ അനിയത്തിപ്രാവ്  അന്ന് ഒഴിവാക്കിയതെന്നും ‘അനിയത്തിപ്രാവി’ലേയ്ക്ക് വിളിച്ച സമയത്ത് ഋഷ്യശൃംഗൻ്റെ കരാർ ഒപ്പിടേണ്ടി വന്നു എന്ന കാരണത്താൽ അനിയത്തിപ്രാവിൽ അഭിനയിക്കാൻ സാധിക്കാതെ വന്നെന്നും, 1997 – ൽ റിലീസ് ചെയ്ത  എല്ലാം താൻ മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണെന്നും കുഞ്ചാക്കോ ബോബൻ ചെയ്ത വേഷത്തിലേയ്ക്ക് അന്ന് ആദ്യം വിളിച്ചത് തന്നെയായിരുന്നു എന്ന് ഓർക്കുന്നത് പോലും ഇപ്പോൾ വല്ലാത്ത വേദനയാണെന്നും . 25 വർഷമായിട്ടും അത് തൻ്റെ മനസിൽ തീരാദുഃഖമായി ഇപ്പോഴുമുണ്ടെന്ന് കൃഷ്ണ കൂട്ടിച്ചേർത്തു.

എല്ലാ കാര്യങ്ങളെയും വളരെ പോസിറ്റീവായി എടുക്കുന്ന വ്യക്തിയാണ് താനെന്നും, എങ്കിലും ആ വേഷം കിട്ടിയിരുന്നെകിൽ ഇപ്പോൾ താനിരിക്കുന്ന സ്ഥലം വേറെയായിരിക്കുമെന്ന് ഉറപ്പുള്ളതായും അതാലോചിക്കുമ്പോൾ ചെറിയൊരു സങ്കടം വരുമെന്നും, സമയദോഷമാണ് ശരിയ്ക്കും വില്ലനായതെന്നും, അല്ലാതെ ആരും തന്നെ ഒഴിവാക്കിയതല്ല. അവസരത്തിൽ ആരും പാര വെച്ചിട്ടുമില്ല. ഓരോരുത്തർക്കും ഓരോ യോഗമുണ്ട്. ആരേയും കുറ്റം പറയാനില്ലെന്നും അത് കൈയിൽ നിന്ന് പോയതായും, ഇനി അത് പറഞ്ഞിട്ട് കാര്യമില്ലെന്നും, താനും സിനിമയില്‍ വന്നിട്ട് സത്യത്തിൽ ഇത്രയും വര്‍ഷമായെന്നും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളല്ലേ താനെന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്ന് കൃഷ്ണ സൂചിപ്പിച്ചു.

സിനിമ എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണെന്നും, ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നമ്മുക്ക് ദൈവം കൊണ്ട് തരുന്ന അവസരമാണ് അതെന്നും, ഇപ്പോഴത്തെ സിനിമയിൽ നമ്മളെയൊന്നും ആവശ്യമില്ലെന്നും, അതിന് കാരണം നല്ല കഴിവുള്ള താരങ്ങൾ ഉള്ളത് കൊണ്ടാണെന്നും കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയേയുള്ളുവെന്നും കൃഷ്ണ പറയുന്നു.

ഇപ്പോഴിതാ കൃഷ്ണ പറഞ്ഞ കാര്യത്തെ പൂർണമായി നിഷേധിക്കുകയാണ് സംവിധായകൻ ‘ഫാസിൽ’. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്. അനിയത്തിപ്രാവ് സിനിമയിലേയ്ക്ക് കൃഷ്ണയെ പരിഗണിച്ചിരുന്നില്ലെന്നും ആദ്യം മുതലേ ആ അവസരം കുഞ്ചാക്കോബോബനാണ് നൽകിയതെന്നും, ‘ഹരികൃഷ്‌ണൻസ്’ എന്ന ചിത്രത്തിൽ കുഞ്ചാക്കോബോബന് അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം കൃഷ്ണയെ പരിഗണിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ഫാസിൽ വ്യക്തമാക്കുന്നു. കൃഷ്ണ തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ പറയുന്നതെന്നും, അദ്ദേഹം നല്ലൊരു നടനും, തൻ്റെ കുടുംബ സുഹൃത്ത് കൂടെയാണെന്നും ഫാസിൽ കൂട്ടിച്ചേർത്തു.

Articles You May Like

x