ഐശ്വര്യ ലക്ഷ്മിയുടെ പുതിയ പണി കണ്ടോ? തട്ടുകട തുടങ്ങി ദോശ കച്ചോടം തുടങ്ങിയോ എന്ന് ആരാധകർ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയ നടി മലയാളത്തിന്റെ ഭാഗ്യ നായിക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , മയനദി , വരത്തൻ , വിജയ് സൂപ്പറും പൗര്ണമിയും തുടങ്ങിയവ ആയിരുന്നു ഐശ്വര്യ അഭിനയിച്ച ചിത്രങ്ങൾ. നിവിൻ പൊളി , ടോവിനോ തോമസ് , ഫഹദ് ഫാസിൽ , ആസിഫ് അലി തുടങ്ങിയ യുവ താരങ്ങളുടെ എല്ലാം നായികയായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

ഐശ്വര്യ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഐശ്വര്യ പല വലിപ്പത്തിലും പല ആകൃതിയിലും ദോശ ചുട്ടു കളിക്കുന്ന വീഡിയോ ആണ് പങ്ക് വെച്ചത് . തട്ടുകട പ്ലാൻസ് എന്ന തല കെട്ടോടെ ആണ് ഐശ്വര്യ ഈ വീഡിയോ പങ്ക് വെച്ചത് . ഇതോടെ ഐശ്വര്യ അഭിനയം നിർത്തി ദോശ കട തുടങ്ങിയോ എന്ന കൺഫ്യൂഷനിൽ ആയി ആരാധകർ. ചിലർ ചിത്രങ്ങൾ എടുത്തു ഐശ്വര്യ ദോശ കട തുടങ്ങി എന്ന തരത്തിലും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് ഒരു ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ആണ്. അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. പാലക്കാടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലെക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് വൈറൽ ആകുന്നത് . ചിത്രത്തിന്റെ നിർമാതാവായ മാർട്ടിൻ പ്രക്കാട്ട് ആണ് ഐശ്വര്യയ്ക്ക് ദോശ ചുടാൻ സഹായിക്കുന്നത്.

നവാഗതനായ അഖിൽ അനിൽ കുമാർ ആണ് അർച്ചന 31 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ദേവിക പ്ലസ് ടു ബയോളജി , അവിട്ടം എന്നീ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത അഖിൽ അനിൽ കുമാർ ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകൻ ആണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട് , സിബി ചവറ , രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രം നിർമിക്കുന്നത് .

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി എടുക്കുന്ന ചിത്രമാണ് അർച്ചന 31 നോട്ടൗട്ട് . ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മുഴുനീള കോമെഡി എന്റെർറ്റൈനെർ എന്ന രീതിയിലാണ് അർച്ചന 31 നോട്ടൗട്ട് എടുക്കുന്നത് . ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്.

സിനിമയുടെ രചന തിരക്കഥ അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരാണ്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്സിന്‍ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍. ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍,ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയര്‍. പരസ്യകല ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം എഎസ് ദിനേശ് എന്നിവരാണ്.

അനവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയാക്കി ഇറങ്ങാൻ കാത്തിരിക്കുന്നത് ബിസ്മി സ്‌പെഷ്യല്‍, കാണെകാണെ, കുമാരി എന്നിവ മലയാളത്തിലും ധനുഷിന്റെ നായികയായി ജഗമേ തന്തിരം, മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് തമിഴിൽ ഐശ്വര്യ ലക്ഷ്മി നായിക ആയി എത്തുന്നത്.

x