ഓർമ്മയുണ്ടോ ഈ നടിയെ? അന്യമതസ്ഥനെ വിവാഹം ചെയ്ത് മതം മാറി പേര് മാറ്റി ഇപ്പോൾ ആളാകെ മാറിപ്പോയി

രഞ്ജിത്ത് തിരക്കഥ എഴുതി, ഐ.വി. ശശിയുടെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവാസുരം. മോഹൻ ലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ചിത്രത്തോടൊപ്പം തന്നെ അതിലെ അഭിനേതാക്കളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ രേവതിയുടെ സഹോദരിയുടെ വേഷം ചെയ്ത സീതയും അക്കാലത്തു ശ്രദ്ധിക്കപ്പെട്ട ഒരു താരം ആയിരുന്നു.

ദേവാസുരത്തിൽ രേവതിയുടെ അനിയത്തിയായ ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സീത ആയിരുന്നു. ചെറിയ വേഷം ആയിരുന്നിട്ടു കൂടി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു സീതക്ക്. തെലുങ്ക് ചിത്രത്തിൽ ബാല താരമായി ആണ് സീത സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴിലും ബാല താരമായി അഭിനയിച്ച സീത കൃഷ്ണാ ഗുരുവായൂരപ്പാ എന്ന ചിത്രത്തിലൂടെ ആണ് മലയാളത്തിലേക്ക് എത്തുന്നത്. ശേഷം ഭൂമി ഗീതം എന്ന ചിത്രത്തിലൂടെ ആയിരുന്നു നായിക ആയുള്ള അരങ്ങേറ്റം.

അന്യ മതസ്ഥനായ അബ്ദുൽ ഖാദറിനെ വിവാഹം കഴിച്ച താരം ഇപ്പോൾ ചെന്നൈയിലാണ് താമസം. വിവാഹ ശേഷം മതം മാറിയ താരം യാസ്മിൻ എന്ന പേര് സ്വീകരിക്കുക ആയിരുന്നു. അന്യ മതസ്ഥനുമായുള്ള വിവാഹത്തെ മതവും പേരും ഒക്കെ മാറി എങ്കിലും അഭിനയ രംഗത്ത് പഴയ പേരായ സീത എന്ന പേരിൽ അറിയപ്പെടാൻ ആണ് ആഗ്രഹം എന്ന് താരം പറയുന്നു. ഇപ്പോൾ തമിഴ് മിനി സ്‌ക്രീൻ രംഗത്ത് സജീവമാണ് താരം. ഒരേ സമയം രണ്ടു സീരിയലുകളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ട് ഇരിക്കുന്നത്.

ഭർത്താവിനെ കുറിച്ച് സീത പറയുന്നത് ഇങ്ങനെ. ചെന്നൈയിലെ തായ് സത്യാ മെട്രിക്കുലേഷൻ സ്‌കൂളിൽ ഒരേ വർഷം പഠിച്ചതാണ് ഞങ്ങൾ. എന്നാൽ പിന്നീട് കണ്ടില്ല. നാലു കൊല്ലം മുൻപാണ് വീണ്ടും കാണുന്നത്. അങ്ങനെ കണ്ടു ഇഷ്ടപ്പെട്ടു വിവാഹിതരായി. ഭർത്താവിന്റെ മതത്തിൽ ചേരണം എന്ന ആഗ്രഹം വിവാഹത്തിന് മുന്നേ തന്നെ ഉണ്ടായിരുന്നു എന്ന് നടി പറയുന്നു. അങ്ങനെയാണ് മതം മാറുന്നതും പേര് മാറ്റുന്നതും. വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുക ആയിരുന്നു.

സിനിമയിൽ നിന്നും വിട്ടു നിൽക്കുക ആണെങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം ഇപ്പോൾ. സീ തമിഴിലെ സത്യാ എന്ന സീരിയലും സ്റ്റാർ വിജയിലെ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന സീരിയലിലും ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നല്ല കഥാപാത്രങ്ങൾ ലഭിക്കുക ആണെങ്കിൽ സിനിമയിലേക്ക് മടങ്ങി വരുമെന്നും താരം വ്യക്തമാക്കി. ഭർത്താവ് അബ്ദുൾ ഖാദറുമൊത്തു ചെന്നൈയിലാണ് താര മിപ്പോൾ താമസിക്കുന്നത്. ബേബി ശാലിനിയോടൊപ്പം ഓണത്തുമ്പിക്കൊരു ഊഞ്ഞാലിൽ എന്ന ചിത്രത്തിലും സീത അഭിനയിച്ചിട്ടുണ്ട്.

x