
സഹോദരിയുടെ ഓർമയിൽ തേങ്ങി നടി പാർവതി ജയറാം, അവസാനം വരെ നിന്നെ മിസ്സ് ചെയ്യും എന്ന് താരം
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് പാർവതി ജയറാം. 1986ൽ ആണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്, താരത്തിന്റെ യഥാർത്ഥ പേര് അശ്വതി കുറുപ്പ് എന്നായിരുന്നു, സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ജയറാമുമായി പ്രണയത്തിൽ ആകുന്നതും ഇരുവരുടെ വിവാഹം 1992ൽ നടക്കുന്നതും,വെറും ആറു വർഷം മാത്രമാണ് മലയാള സിനിമയിൽ നടി പാർവതി അഭിനയിച്ചിട്ടുള്ളത്, താരം 1993 ചെങ്കോൽ എന്ന ചിത്രം കൂടി അഭിനയിച്ച് അഭിനയ ലോകത്ത് നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു

വെറും ചുരുങ്ങിയ കാലം കൊണ്ട് എഴുപതോളം ചിത്രങ്ങളിൽ ആണ് നായികയായി പാർവതി അഭിനയിച്ചത്, നടി പാർവതി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ബ്ലോക്കബ്സ്റ്റർ ഹിറ്റുകളായിരുന്നു അത് കൊണ്ട് തന്നെയാണ് പുതുമുക നായികമാരെക്കാളും ഇന്നും മലയാളി പ്രേക്ഷകർ താരത്തിനെ ഓർത്ത് ഇരിക്കുന്നത്, പാർവതിക്കും ജയറാമിനും വിവാഹ ശേഷം രണ്ട് മക്കളാണ് ജനിച്ചത് , മകൾ മാളവിക ജയറാമും , മകൻ കാളിദാസ് ജയറാമും, ബാല താരമായി അഭിനയം തുടങ്ങിയ കാളിദാസ് ജയറാം ഇതിനോടകം തന്നെ നിരവതി ചിത്രങ്ങളിൽ നായകനായിട്ടാണ് ഇപ്പോൾ അഭിനയിക്കുന്നത്

ഇപ്പാൾ നടി പാർവതി ജയറാം പങ്ക് വെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്, ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുംമ്പ് തങ്ങളെ വിട്ട് പോയ കുഞ്ഞനിയത്തിയെ ഓർത്തെഴുതിയ കുറിപ്പായിരുന്നു അത്, പത്മഭായിയുടെയും രാമചന്ദ്രക്കുറുപ്പിന്റെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് പാർവതി, പാർവതിയെ കൂടാതെ മൂത്ത ചേച്ചി ജ്യോതിയും, ഇളയ സഹോദരി ദീപ്‌തിയുമായിരുന്നു, അകാലത്തിൽ വിട്ട് പോയ ഇളയ സഹോദരി ദീപ്‌തിയെ കുറിച്ച് പാർവതി കുറിച്ചത് ഇങ്ങനെ

“ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്റെ കൊച്ചനുജത്തി, എന്റെ മനസാക്ഷിസൂക്ഷിപ്പുകാരി, എക്കാലത്തെയും ആത്മാർത്ഥ സുഹൃത്ത്. എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ മിസ്സ് ചെയ്യും. മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,” ഇതായിരുന്നു പാർവതി ജയറാമിന്റെ കുറുപ്പ് താരത്തിന്റെ കൂടെ ദീപ്‌തിയും ആരണ്യകം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, തിരുവല്ല ആണ് താരത്തിൻറെ സ്വദേശം ഇപ്പോൾ ജയറാമും പാർവതിയും മക്കളും കുടുംബ സമേതം ചെന്നൈയിൽ ആണ് താമസം