ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ മുസ്ലീം യുവാവായ അബ്സറിനെ വിവാഹം ചെയ്തത് ഒരു എടുത്തു ചാട്ടം ആയിരുന്നോ ; ഇന്ദ്രജ മനസ്സ് തുറക്കുന്നു

മലയാള മനസ്സിൽ എക്കാലവും ഓർമ്മിക്കാൻ പാകത്തിലുള്ള ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ഇന്ദ്രജ. വെള്ളാരം കണ്ണുകളുമായി എത്തിയ ആ നാടൻ സൗന്ദര്യത്തെ മലയാളക്കര മറന്നു കാണില്ല. കുറുമ്പും കുസൃതിയും പ്രണയവുമായി പ്രേക്ഷക മനസുകളിൽ കുടിയേറിയ പ്രിയപ്പെട്ട നായികയാണ് ഇന്ദ്രജ. ഉസ്താദ്, ക്രോണിക് ബാച്ചിലർ, ശ്രദ്ധ, എഫ്. ഐ.ആർ, വാർ ആന്റ് ലൗവ്, ലോകനാഥൻ ഐ.എ.എസ് തുടങ്ങി ഒരുപിടി മലയാളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം കൂടിയാണ് ഇന്ദ്രജ. നരകാസുരൻ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജ മലയാളത്തിൽ നിന്ന് അപ്രത്യക്ഷയായി.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല നിരവധി സ്റ്റേജ് ഷോയും താരം അഭിനയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർ ഇന്ദ്രജ എന്നാണ് താരത്തിന് വിളിക്കുന്നത് എങ്കിലും, ബാലതാരമായി എത്തിയ ഇന്ദ്രജയെ രാജാത്തി എന്നാണ് സിനിമാലോകം വിളിക്കുന്നത്. കഴിവുള്ള ഒരു അഭിനേത്രിയായിരുന്നു താരം, ഒരു അഭിനേത്രി മാത്രമല്ല ഒരു നർത്തകിയും, ഗായികയും കൂടിയാണ് താരം. ഒരു ജേണലിസ്റ്റ് ആവാൻ തയ്യാർ എടുക്കുന്നതിനിടയിൽ ആണ് താരം സിനിമയിലേക്കെത്തുന്നത്.

ഇന്ദ്രജ ചെന്നൈയിലെ ഒരു പരമ്പരാഗത തെലുങ്ക് കുടുംബത്തിലാണ് ജനിച്ചത്. മൂന്നു സഹോദരിമാരിൽ ഏറ്റവും മൂത്തതാണ് താരം, മാത്രമല്ല ഒരു കർണാടക സംഗീത പാരമ്പര്യം ഉള്ള കുടുംബത്തിലാണ് താരം ജനിക്കുന്നത്, അതുകൊണ്ടുതന്നെ നാടകത്തിൽ അഭിനയിച്ചതിനുo, പാട്ടു പാടിയത്തിനുമോക്കെ നിരവധി സമ്മാനങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ വാരി കൂട്ടിയിട്ടുണ്ട്. കുച്ചിപ്പുടി നൃത്തവും താരം നീണ്ട നാൾ അഭ്യസിച്ചിട്ടുണ്ട്. രജനികാന്തിന്റെ ഉഴൈപാളി എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെതത്തിയ ഇന്ദ്രജ ‘ദ ഗോഡ് മാൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സീരിയലുകളിൽ സജീവമാണ് താരം. തുളു ബ്രാഹ്മിൻ വിഭാഗത്തിൽപ്പെട്ട ഇന്ദ്രജ വിവാഹം കഴിച്ചത് മുസ്ലിമായ അബ്സർ എന്ന സിനിമാനടനെയാണ്. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം, ഇവർക്ക് ഒരു മകളുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താരത്തിനോട് ഈ വിവാഹം ഒരു എടുത്തുചാട്ടം ആയിരുന്നോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

“ഞങ്ങളുടെ വിവാഹം ഒരു എടുത്തുചാട്ടം ആയിരുന്നില്ല. ആറു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു വിവാഹം. അദ്ദേഹം എനിക്ക് പറ്റിയ ആളാണ് എന്ന് തോന്നിയത് കൊണ്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഞാന്‍ ഇപ്പോഴും ഒരു പക്കാ വെജിറ്റേറിയനാണ്. വീട്ടില്‍ നോണ്‍ വെജ് പാകം ചെയ്യാറില്ല. കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ പുറത്ത് പോയി കഴിക്കും. പരസ്പരം മനസിലാക്കിയും ബഹുമാനിച്ചുമാണ് ജീവിക്കുന്നത്. വീണ്ടും അഭിനയത്തില്‍ സജീവമാകുമ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍ മകളെ കുറിച്ചോര്‍ത്തായിരുന്നു. ഇപ്പോള്‍ അവളാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രോഹത്സാഹിപ്പിക്കുന്നത്.’ – ഇന്ദ്രജ ഇങ്ങനെയാണ് ഈ ചോദ്യത്തിനുള്ള മറുപടി നൽകുന്നത്

x