നടി കാജൾ അഗർവാളിന്റെ വിവാഹം കഴിഞ്ഞു.സാരിയിൽ അതീവ സുന്ദരിയായ നടിയുടെ വിവാഹചിത്രങ്ങൾ വൈറലാകുന്നു

തെന്നിന്ത്യൻ സിനിമാലോകത്തിന്റെയും ആരാധകരുടെ എക്കാലത്തെയും പ്രിയ നടി കാജൾ അഗർവാളിന്റെ വിവാഹം കഴിഞ്ഞു , വിവാഹചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.മലയാളി ആരാധകർ അടക്കം വമ്പൻ ആരധകരുള്ള പ്രിയ നടിമാരിൽ ഒരാളാണ് നടി കാജൾ അഗ്ഗർവാൾ.മികച്ച അഭിനയവും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് ആരധകരുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് കാജൾ.ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞ വാർത്തയാണ് പുറത്തുവരുന്നത്.ബിസിനെസ്സ്കാരനായ ഗൗതം കിച്ചലു ആണ് താരത്തിന്റെ വരൻ.വിവാഹത്തിന്റെയും തലേദിവസത്തെ ഹൽദി ആഘോഷ ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

മഞ്ഞനിറത്തിലുള്ള വസ്ത്രത്തിലും പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ പുഷ്പ ആഭരങ്ങളിലും അതീവ സുന്ദരിയായിട്ടാണ് കാജൾ എത്തിയത് .ഹാൽദിയുടെയും മെഹന്തിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വൈറലായി മാറിയിരിക്കുന്നത്.അത്തഹിവ സുനാദരിയായിട്ടാണ് വിവാഹചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത് വളരെ കുറച്ചുപേർ മാത്രം പങ്കെടുക്കുന്ന വിവാഹച്ചടങ്ങിനിടെ താരം ഡാൻസ് ചെയ്യുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.സിനിമാലോകത്ത് അധികം ഗോസ്സിപ് കോളങ്ങളിൽ ഇടം പിടിക്കാത്ത ചില നടിമാരിൽ ഒരാളാണ് കാജൾ , എന്നാൽ ഇക്കഴിഞ്ഞ നാളുകളിൽ നടി ബിസിനെസ്സ്കാരനുമായി പ്രണയത്തിലായിരുന്നു എന്ന് ഗോസ്സിപ് കോളങ്ങളിൽ വാർത്ത വന്നിരുന്നു.അതിന് പിന്നാലെയാണ് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹത്തെക്കുറിച്ച് സൂചന നൽകിയത്.പിന്നീട് താരം തന്നെ തന്റെ ട്വിറ്റെർ പേജിലൂടെ വിവാഹക്കാര്യം ആരധകരുമായി പങ്കുവെക്കുകയായിരുന്നു.

മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ഭാഷകളിൽ താരം ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.ഹിന്ദി സിനിമയിലൂടെയാണ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റമെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം കത്തികയറിയത്.ക്യൂൻ ഹോ ഗയാന എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.നിരവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും താരത്തിന്റെ കരിയറിൽ വഴിത്തിരിവായത് റാം ചാരൻ നായനായി എത്തി രാജമൗലി സംവിദാനം ചെയ്ത മഗധീര എന്ന ചിത്രമായിരുന്നു.മഗധീര ഹിറ്റായതോടെ നിരവധി ആവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത് .തമിഴിലും തെലുങ്കിലും പിന്നീട് താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയിരുന്നു ലഭിച്ചത്.തമിഴിലും തെലുങ്കിലുമായി പ്രമുഖ താരങ്ങളോടൊപ്പം വേഷമിടാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു.ഇതോടെ മുൻനിര താര സുന്ദരിമാരുടെ പട്ടികയിലേക്ക് കാജലും എത്തി.

വിവാഹശേഷം അഭിനയത്തിൽ നിന്നും പിന്മാറി കുടുബജീവിതത്തിലേക്ക് ഒതുങ്ങി പോകുവോ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് ഇല്ല എന്നയിരുന്നു താരത്തിന്റെ മറുപടി .വിവാഹശേഷവും അഭിനയം തുടരുമെന്ന് താരം ആരാധകർക്ക് വാക്ക് നൽകിയിട്ടുണ്ട്.ഇന്ത്യൻ 2 അടക്കം വമ്പൻ പ്രോജക്ടുകളിൽ താരം സാന്നിധ്യമാകുന്നുണ്ട്.2019 ൽ പുറത്തിറങ്ങിയ കോമാളിയാണ് താരത്തിന്റെ അവസാന ചിത്രം.ഏതായാലും താരത്തിന്റെ വിവാഹചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.നിരവധി താരങ്ങൾ താരത്തിന് ആശംസയുമായി രംഗത്ത് വരുന്നുണ്ട്.കോ വി ഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വിവാഹം.നടിയും സഹോദരിയുമായ നിഷ അഗർവാളും കജോളും ഒന്നിച്ചുള്ള വിവാഹ ഡാൻസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.എന്നാണ് വിവാഹം എന്നുള്ള ആരാധകരുടെ ചോദ്യത്തിന് ഒടുവിൽ ഉത്തരം നൽകി വിവാഹിതയായിരിക്കുകയാണ് 35 കാരിയായ കാജൽ .ഏതായാലും പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാജൾ അഗർവാളിന് വിവാഹ മംഗളാശംസകൾ നേരുന്നു

x