കൗണ്ടർ അടിയുടെ സുൽത്താൻ കൊല്ലം സുധിയുടെ കണ്ണ് നിറയ്ക്കുന്ന ആരും അറിയാത്ത ജീവിതകഥ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട പ്രോഗ്രാം ആണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാം.ലക്ഷ്മി നക്ഷത്ര അവതാരകയായി തിളങ്ങി നിൽക്കുന്ന പരിപാടി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.സ്റ്റാർ മാജിക്കിൽ മത്സരാർഥികളായി എത്തുന്നത് ടെലിവിഷൻ രംഗത്ത് ഉള്ളവരും മിമിക്രിക്കാരും ഒന്നിച്ചുള്ള ഒരു കോംബോ ആണ് .അതുകൊണ്ട് തന്നെ സ്റ്റാർ മാജിക് എപ്പോഴും വളരെ എനെർജിറ്റിക് ഷോ ആണെന്നാണ് പ്രേഷകരുടെ അഭിപ്രായം.

 

 

സ്റ്റാർ മാജിക്കിലെ ഒരു മുഖ്യ താരമാണ് കൊല്ലം സുധി , ഞൊടിയിടയിൽ കൌണ്ടർ അടിക്കാനും അടിക്കുന്ന കൗണ്ടറിന് തിരികെയടിക്കാനും കൊല്ലം സുധിയെ വെല്ലാൻ ഷോയിൽ തന്നെ ആളില്ല എന്നതാണ് സത്യം.ഇക്കഴിഞ്ഞ ദിവസം കൊല്ലം സുധി തന്റെ കടന്നുപോയ കാലത്തെക്കുറിച്ചും ജീവിത വിജയം പൊരുതി നേടിയ കഥയെക്കുറിച്ചെല്ലാം സ്റ്റാർ മാജിക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.സുധിയുടെ കഷ്ടപ്പാടുകൾ കേട്ടപ്പോൾ സ്റ്റാർ മാജിക്കിനെ സ്നേഹിക്കുന്ന ഓരോ ആരധകരുടെയും മനസ്സിൽ വിങ്ങലായി മാറിയിരുന്നു.

 

 

ആദ്യ ഭാര്യാ മകനെ തന്നിട്ട് പോയപ്പോൾ കൈക്കുഞ്ഞിനെയുമായിട്ടാണ് സുധി സ്റ്റേജ് പ്രോഗ്രാമിന് പൊയ്ക്കൊണ്ടിരുന്നത്.സുധി സ്റ്റേജിൽ പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ സ്റ്റേജിനു പുറകിൽ കുഞ്ഞിനെ കിടത്തിയുറക്കും , അല്ലങ്കിൽ കൂട്ടുകാരൻ അസീസിനെ ഏൽപ്പിക്കും.കുഞ്ഞ് എണീക്കുവോ എന്നുള്ള ആദിയിൽ മനസ് പിടക്കുമ്പോൾ സ്റ്റേജിൽ കാണികളെ ചിരിപ്പിക്കുകയായിരുന്നു സുധി.ജീവിതത്തിൽ ഉണ്ടായ പ്രേശ്നങ്ങളെ എല്ലാം പൊരുതി തോൽപ്പിച് സുധി മുന്നേറാൻ ശ്രെമിക്കുമ്പോൾ കൂട്ടായി കൂട്ടുകാരിയായ രേണു സുധിയുടെ ജീവിതത്തിന് തുണയായി സുധിയുടെ ജീവിത പങ്കാളിയായി മാറുകയായിരുന്നു.ആദ്യം സൗഹൃദമായിരുന്നെങ്കിലും പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

 

 

ഇപ്പോഴിതാ സ്റ്റാർ മാജിക്കിന്റെ വേദിയിൽ സുധി തന്റെ രണ്ടാം ഭാര്യ രേണുവിനെ കൊണ്ടുവരുകയും ആരധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.കൂടെ കിച്ചുവും ,റിഥുട്ടനും.ഇതാണ് നിങ്ങൾ കാണാൻ ആഗ്രഹിച്ച എന്റെ മൂത്ത മകൻ എന്നായിരുന്നു രാഹുലിനെ പരിചയപ്പെടുത്തിയത്.രാഹുൽ ആദ്യ വിവാഹ ബന്ധത്തിലെ മകനാണ് എന്ന് താൻ എവിടെയെങ്കിലും പറയുന്നത് തന്റെ ഭാര്യാ രേണുവിന്‌ ഒട്ടും ഇഷ്ടപെടാറില്ല എന്നും , അവൻ തന്റെ മൂത്ത മകൻ ആണെന്നാണ് രേണു പറയുന്നത് എന്നും സുധി പറയുന്നു.അവൻ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത് അവൻ എനിക്ക് എന്റെ സ്വന്തം മോൻ തന്നെയാണ് എന്നാണ് രേണുവും പറയുന്നത്.

 

രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു , അതുകൊണ്ട് തന്നെ വീട്ടിൽ ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നു.എത്ര നല്ല ആര്ടിസ്റ് ആണെങ്കിലും ഒരു വിവാഹം കഴിഞ്ഞതല്ലെ മാത്രമല്ല ഒരു മോൻ കൂടി ഇല്ലേ എന്നൊക്കെയായിരുന്നു ഏവരുടെയും ചോദ്യങ്ങൾ , എന്നാൽ അതെല്ലാം തരണം ചെയ്ത് ഇരുവരും വിവാഹിതരാവുകയായിരുന്നു.സുധിയിൽ രേണുവിന്‌ ഇഷ്ടപെട്ട ഏറ്റവും മികച്ച ക്വാളിറ്റി എന്താണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒരു നല്ല കൂട്ടുകാരനാണ് , ഒരു നല്ല ഭർത്താവാണ് , പിന്നെ ചിലപ്പോഴൊക്കെ ഒരു അച്ഛന്റെ സംരക്ഷണവും പിന്തുണയും സുധിയിൽ നിന്നും ലഭിക്കുന്നുണ്ട് എന്നായിരുന്നു രേണുവിന്റെ മറുപടി.

x