
നടി വരദയോട് ഉമ്മ ചോദിച്ച് ചെന്ന ജിഷിന് കിട്ടിയത് കണ്ടോ
മലയാളി സീരിയൽ ആരാധകരുടെ എക്കാലത്തെയും പ്രിയ താര ദമ്പതികളാണ് വരദയും ജിഷിനും.സീരിയലിൽ ഒരേ പോലെ തിളങ്ങി നിൽക്കുന്ന ഇവർക്ക് സോഷ്യൽ മീഡിയയിൽ ആരധകർ ഏറെയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഇടയ്ക്കിടെ ടിക്ക് ടോക്ക് വിഡിയോകളും രസകരമായ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇരുവരും എത്താറുണ്ട് , താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.ഭാര്യാ വരദക്കും മകൻ ജിയാന് ഓപ്പമുള്ള നിരവധി രസകരമായ നിമിഷങ്ങൾ പങ്കിടാറുള്ള ജിഷിന്റെ പുതിയ വിഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

മകൻ ജിയാന് ഉമ്മ കൊടുക്കുന്ന വരദയെ കണ്ട് നൈസ് ആയി രണ്ട് ഉമ്മ മേടിക്കാൻ പോയ ജിഷിന് കിട്ടിയത് മകന്റെ പൊരിഞ്ഞ അടി.ഉമ്മ കിട്ടിയതുമില്ല മറിച്ച് അടികൊണ്ട് പൊളിയുകയും ചെയ്തു എന്നാണ് ജിഷിൻ പറഞ്ഞത്.അല്ലങ്കിലും കുഞ്ഞുങ്ങളായാൽ അമ്മമാർ അവർക്കാവും ഏറ്റവും കൂടുതൽ ഉമ്മകൾ നൽകുക , പിന്നീട് ഉമ്മയൊക്കെ കിട്ടാൻ വലിയ ഷാമം ആണെന്നും , കിലുക്കത്തിലെ ലാലേട്ടന്റെ അവസ്ഥയായി പോകുമെന്നും ജിഷിൻ പറയുന്നു.ജഗതി ചേട്ടൻ പറയുന്നതുപോലെ “ഞാനെ അടിക്കുന്നുള്ളു ” അടിച്ചൊരു ലെവൽ എത്തി മിച്ചമുണ്ടെൽ നീ അടിച്ചാൽ മതി എന്ന് പറയുന്ന അവസ്ഥാനു ഇപ്പോൾ , മകന്റെ റെക്കമെന്റഷൻ മൂലം മിച്ചം വല്ലതും ഉണ്ടേൽ ഒരെണ്ണം കിട്ടും ..എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ജിഷിൻ കുറിച്ചത്.”മോനെ ജിയാൻ കുട്ടാ നീയും അനുഭവിക്കുമെടാ നീയും ഒരിക്കൽ കല്യാണം കഴിക്കുകയും കുഞ്ഞുണ്ടാവുകയും ചെയ്യും അപ്പൊ നീയും അനുഭവിക്കുമെടാ എന്നാണ് മകനോട് ജിഷാൻ തമാശ രൂപേണ പറയുന്നത്.
എന്തായാലും ജിഷിന്റെ വിഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.പ്രേഷകരുടെ ഇഷ്ട താര ദമ്പതികളാണ് ജിഷിനും വരദയും.മലയാള സിനിമയിലൂടെയാണ് വരദ അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും സീരിയലിലൂടെയാണ് താരം തിളങ്ങിയത്.പൃഥ്വിരാജ് നായകനായി എത്തിയ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ അഭിനയ ലോകത്തേക്ക് കാൽ വെച്ചത്.പിന്നീട് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന ചിത്രത്തിൽ നായികയായി വേഷമിടുകയും ചെയ്തു.എന്നാൽ സീരിയലിലായിരുന്നു താരം പിന്നീട് ചുവട് ഉറപ്പിച്ചത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന സീരിയലിൽ നായികാ കഥാപാത്രത്തിലെത്തിയതോടെ വരദ സ്രെധിക്കപ്പെട്ടു.മികച്ച റേറ്റിങ് നേടിയ സീരിയലിനൊപ്പം വരദക്കും ഏറെ ആരാധകരെ ലഭിച്ചു.അമല എന്ന സീരിയലിൽ തന്നെ വില്ലൻ കഥാപാത്രം ചെയ്ത ജിഷിനെ തന്നെയായിരുന്നു പിന്നീട് വരദ വിവാഹം കഴിച്ചതും.

ഇടയ്ക്കിടെ തങ്ങളുടെ തമാശയും ആഘോഷ ചിത്രങ്ങളുമൊക്കെ ആരധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ രംഗത്ത് വരാറുണ്ട് .
ഇപ്പഴിതാ പുതിയതായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമെന്റുകൾ രേഖപ്പെടുത്തി രംഗത്ത് വന്നത്.തമാശ രൂപേണ വരുന്ന നല്ല കമന്റ് കൾക്ക് ജിഷിൻ മറുപടിയും കൊടുക്കാറുണ്ട്