കരിക്കിലെ നിങ്ങളുടെ പ്രിയ താരം അർജുൻ വിവാഹിതനാകുന്നു , ആശംസകളുമായി ആരാധകർ

ലോകത്തെമ്പാടമുള്ള ജനങ്ങളെ ഒന്നടങ്കം ചിരിപ്പിക്കാന്‍ സാധിച്ച യൂട്്യൂബ് ചാനലിലെ വെബ് സീരിസാണ് കരിക്ക്. ഒരു കൂട്ടം യുവാക്കളുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കരിക്ക് എന്ന ചാനലും അവരിറക്കിയ വീഡിയോകളും. എഴുപത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് കരിക്കിന് യുട്യൂബില്‍ മാത്രം ഇന്നുള്ളത്. കരിക്ക് ഫ്‌ലിക്ക്, കരിക്ക് ട്യൂണ്‍സ് എന്നിവയാണ് കരിക്കിന്റെ മറ്റ് ചാനലുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്ന് പോലും വീഡിയോ ഇറക്കുകയും അതെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

കരിക്ക് എന്ന യൂട്യൂബ് ചാനലിലെ വെബ്‌സീരീസുകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ രത്തന്‍. കരിക്കിന് ശേഷം സിനിമയിലേക്കും അര്‍ജുന് അവസരങ്ങള്‍ ലഭിച്ചു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍.

ഇപ്പോഴിതാ കരിക്കിലെ അഭിനേതാക്കളില്‍ പ്രധാനിയായ അര്‍ജുന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അര്‍ജുന്‍ തന്നെയാണ് വിവാഹിതനാകാന്‍ പോകുന്ന വിവരം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. തന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇറ്റ്‌സ് ഒഫീഷ്യല്‍ എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. കരിക്കിലെ താരങ്ങളെല്ലാം അര്‍ജുന്റെ ഈ സന്തോഷവേളയില്‍ പങ്കുചേരാനായി എത്തിയിരുന്നു.

താരങ്ങളും ആരാധകരുമടക്കം നിരഴധിപേരാണ് അര്‍ജുന് ആശംസകളുമായി എത്തിയിരിക്കുന്നത്. എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, ശൃന്ദ, മിഥുന്‍ മാനുവല്‍ തോമസ്, സിതാര കൃഷ്ണകുമാര്‍, രശ്മി സോമന്‍ തുടങ്ങി നിരവധി പേരാണ് അര്‍ജുന് ആശംസ അറിയിച്ചു. ‘ആശാനും പെട്ട് ആശാനെ, ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’ തുടങ്ങിയ ഡയലോഗുകള്‍ കുറിച്ചാണ് താരത്തിന്റെ ആരാധകര്‍ അര്‍ജുനും വധുവിന് ആശംസകള്‍ നേര്‍ന്നത്. അര്‍ജുന്‍ തന്നെ കരിക്ക് സീരിസില്‍ പറഞ്ഞ് വൈറലാക്കിയ ഡയലോഗുകളാണ് ഇവ.

എംബിഎക്കാരനായ അര്‍ജുന്‍ തന്റെ നല്ലൊരു ജോലി കളഞ്ഞ് യൂട്യൂബ് ചാനലില്‍ അഭിനയിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആശങ്കയിലായിരുന്നു. ഒരു വര്‍ഷം സമയം തരും, അതിനുള്ളില്‍ സെറ്റായില്ലെങ്കില്‍ തിരിച്ച് ജോലിയിലേക്ക് കയറിക്കോളണമെന്നായിരുന്നു വീട്ടുകാര്‍ അന്ന് പറഞ്ഞതെന്ന് അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ചേട്ടന്‍ ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നുവെന്നും കരിക്ക് ക്ലിക്കായതോടെ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അര്‍ജുന്‍ പറഞ്ഞിരുന്നു. പഠനശേഷം ജോലി നോക്കുന്നതിനിടെയാണ് കരിക്കിലെ ഉണ്ണി മാത്യൂസ് അര്‍ജുനെ കരിക്കിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത്.

 

 

 

x