നടി ശരണ്യയുടെ ആരോഗ്യത്തെ പറ്റിയും ഇപ്പോഴത്തെ അവസ്ഥയെ പറ്റിയും സീരിയൽ താരം സീമ ജി നായർ

സീരിയൽ സിനിമ മേഖലയിൽ തിളങ്ങി നിന്ന സമയത്ത് ആണ് നടി ശരണ്യ ശശി അഭിനയ രംഗത്ത് നിന്ന് ആദ്യം വിട്ട് നിൽക്കുന്നത് പിന്നീടാണ് അറിയാൻ കഴിഞ്ഞത് താരത്തിന് ബ്രെയിൻ ട്യൂമർ ആണെന്.ന് ആ എട്ട് വർഷങ്ങൾ കൊണ്ട് താരത്തിൻറെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു ചികിൽസിക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്താണ് ശരണ്യക്ക് താങ്ങായി സീമാ ജി നായർ വരുന്നത്, ശരണ്യയുടെ അന്നത്തെ അവസ്ഥ ലോകത്തോട് അറിയിച്ച് അന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുകയായിരുന്നു

സീരിയൽ സിനിമ മേഖലയിൽ നിന്ന് ആരും തിരിഞ്ഞ് നോക്കാത്ത സമയത്ത് ആയിരുന്നു ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് സീമ ജി നായർ ശുശ്രുഷിച്ചത്. ഈ അടുത്ത് ശരണ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു എന്നാൽ വീണ്ടും ക്ഷണിക്കപ്പെടാത്ത അഥിതി ആയി അസുഖം വീണ്ടും വരുകയായിരുന്നു, എല്ലാവരോടും പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് ശരണ്യയുടെ അമ്മ തന്നെ ഒരു വീഡിയോ പങ്ക് വെക്കുകയായിരുന്നു മലയാളികൾ എല്ലാം ആ അമ്മയെ എങ്ങെന ആശ്വസിപ്പിക്കുന്നു എന്ന് ആ വീഡിയോയുടെ കമന്റ് കാണുമ്പോൾ തന്നെ മനസിലാക്കാൻ കഴിയും

ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞ ശേഷം അന്ന് തന്നെ ശരണ്യയുടെ ശസ്ത്രക്രിയ സക്‌സസ് ആയിരുന്നു എന്ന് പറഞ്ഞു ആശുപത്രിയുടെ മുന്നിൽ നിന്ന് കൊണ്ട് തന്നെ സീമ അന്ന് ഒരു വീഡിയോ പങ്ക് വെച്ചിരുന്നു ഇപ്പോൾ ശരണ്യയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ പറ്റിയും ആശുപത്രിയിലെ വിശേഷങ്ങളും താരം മലയാളികൾക്ക് വേണ്ടി പങ്ക് വെക്കുകയായിരുന്നു ശരണ്യയുടെ ആരോഗ്യത്തെ പറ്റി സീമ ജി നായർ പറയുന്നത് ഇങ്ങനെ

“ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞ് കഴിഞ്ഞ്ത് എല്ലാവർക്കുമറിയാം അത് ആൻ തന്നെ ഞാൻ അത് അപ്ഡേറ്റ് ചെയ്യുകയും ചെയ്തതാണ് അതിന് ശേഷം നിരന്തരമായ ചോദ്യങ്ങളാണ്. കാരണം ഒരു ദിവസത്തിൽ എനിക്ക് ഒരു മിനിമം ആയിരം ചോദ്യങ്ങൾ എങ്കിലും വരുന്നുണ്ട് അവൾക്ക് എങ്ങനെയുണ്ട് അവൾക്ക് എങ്ങനെയുണ്ട് എന്നും പറഞ്ഞുകൊണ്ട് ചോദ്യങ്ങൾ വരുന്നുണ്ട്, ഒരുപാട് പേർക്ക് ഞാൻ മെസഞ്ചറിൽ കൂടി മറുപടി കൊടുത്തു യൂട്യൂബിൽ നമ്മുടെ വ്ലോഗിൽ കൂടി മറുപടി ഇട്ടു ഇതെല്ലാം ഞാൻ ചെയ്തു. പക്ഷേ ഇതെല്ലാം ഞാൻ ചെയ്യുമ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നം എന്ന് പറഞ്ഞാൽ ഒരേ ചോദ്യങ്ങളാണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഒരാൾക്ക് കൊടുത്ത മറുപടി പത്ത് ഇരുപത് പേർക്ക് ഇടാൻ പറ്റും വീണ്ടും വീണ്ടും അത് ഇടാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ വീണ്ടും നിങ്ങളുടെ മുൻപിലേക്ക് ശരണ്യയുടെ വിശേഷം പങ്കു വെക്കാൻ വേണ്ടി വന്നിരിക്കുന്നത്

ഓപ്പറേഷൻ സക്‌സസ് ആയിരുന്നു എന്ന് ഡോക്ടർസ് പറഞ്ഞു പക്ഷേ ഇതിനു തൊട്ടു മുമ്പിലത്തെ സർജറി കഴിഞ്ഞപ്പോൾ ഏകദേശം ഒരു രണ്ടുമാസത്തോളം നമ്മൾ ഹോസ്പിറ്റലിൽ ചെലവാക്കേണ്ടി വന്നു കാരണം വീണ്ടും വീണ്ടും ഒരേ സ്ഥലത്താണ് നമ്മൾ ഓപ്പറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അപ്പം മുറിവുകൾ ഉണങ്ങാൻ ഒരുപാട് കാലതാമസം വരും കഴിഞ്ഞപ്രാവശ്യം ഒരു രണ്ടു മാസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് വീട്ടിൽ ചെന്ന് കഴിഞ്ഞപ്പോൾ വീണ്ടും പെയിൻ ഉണ്ടായിട്ട് തിരിച്ച് ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ട് വരേണ്ടി വന്നു, അപ്പോൾ ഡോക്ടറിൻറെ ഒരു തീരുമാനം അറിയിക്കാതെ നമുക്ക് അവളെ ഒരിക്കലും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പറ്റില്ല പിന്നെ ഞങ്ങളെപ്പോലുള്ള ആർക്കും പുറത്ത് നിന്ന് വിഷമിക്കാൻ അല്ലാതെ ശ്രി ചിത്തിരയുടെ അകത്തേക്ക് കേറാൻ പറ്റില്ല

കോവിഡ് ടെസ്റ്റ് കഴിഞ്ഞിട്ട് ചേച്ചിയെ മാത്രമാണ് അവിടെ കൂടെ നിർത്തിയിരിക്കുന്നത് ചേച്ചിയിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ആണ് ഞാൻ നിങ്ങളോട് പങ്കു വെച്ചു കൊണ്ടിരിക്കുന്നത് എനിക്കവിടെ പോണമെന്നും പോയി നിൽക്കണമെന്നും ചേച്ചിയെ ഒരുപാട് ഹെൽപ് ചെയ്യണം എന്നൊക്കെ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ അവിടുത്തെ നിയമം അനുസരിച്ച് നമുക്ക് ഇതൊന്നും സാധിക്കില്ല അപ്പോൾ ഇപ്പോഴത്തെ ശരണ്യയുടെ കണ്ടീഷൻ എന്നു വെച്ചാൽ മുറിവുണങ്ങാൻ കുറച്ച് കാലതാമസം നേരിടും എത്രനാൾ ഹോസ്പിറ്റലിൽ കിടക്കണം എന്നുള്ളത് ഡോക്ടർമാർ പറഞ്ഞിട്ടില്ല,ഇനി പറയുന്നതനുസരിച്ച് ആ ഒരു വിവരവും ആയി നിങ്ങളുടെ മുമ്പിലേക്ക് വരാം ചിലപ്പോൾ എന്നും ചോദിച്ചുകൊണ്ടിരുന്നാൽ എനിക്ക് പിന്നെ ചില ആൾക്കാർ വിചാരിക്കും

സീമ എന്താ ഇത്രയും ചോദ്യങ്ങൾ ചോദിച്ചിട്ടും സീമ എന്താ ഇതിനു മാത്രം മറുപടി പറയാത്തത് എന്ന് വിചാരിക്കും അപ്പോൾ ഇതാണ് കാര്യം ഡോക്ടർസിനോട് എപ്പോഴും എന്തായി എന്തായി ഇങ്ങനെയായി ഒരിക്കലും ചോദിക്കാൻ പറ്റില്ല അവർ പറയുന്നത് മാത്രം നമുക്ക് കേൾക്കാൻ പറ്റുള്ളൂ. ഒരു പരിധിയിൽ കൂടുതൽ നമ്മൾ അങ്ങനെ അവരോട് സംസാരിക്കുന്നത് ശരിയല്ല ഇതാണ് സിറ്റുവേഷൻ മുറിവുണങ്ങാൻ കുറച്ചു കാലതാമസമെടുക്കും എല്ലാവരും പ്രാർത്ഥിക്കുക അവൾക്കുവേണ്ടി പ്രാർത്ഥിക്കുക കൂടുതൽ കൂടുതലായി അവൾക്കുവേണ്ടി പ്രാർത്ഥിക്കുക അത് മാത്രമേ എനിക്ക് പറയാനുള്ളൂ അടുത്ത് ഒരു വിവരം കുറച്ചു ദിവസം കഴിഞ്ഞിട്ട് എന്താണ് ഡോക്ടർ പറയണം എന്ന് വച്ചാൽ ആ വിവരവുമായി ഞാൻ നിങ്ങളുടെ മുൻപിലേക്ക് വരാം എല്ലാവരുടെയും പ്രാർത്ഥന വേണം” ഇതായിരുന്നു മലയാളികളോട് സീമ അവസാനമായി ശരണയ്ക്ക് വേണ്ടി വീണ്ടും അഭ്യർത്ഥിച്ച് കൊണ്ട് പറഞ്ഞത്

x