
അമ്മയുടെ പ്രേതവുമായി സംസാരം , പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് താമസം , മലയാളികളുടെ പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്നറിഞ്ഞാൽ ഞെട്ടും..
മലയാള സിനിമാലോകത്തെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ഗോഡ് ഫാദർ ലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയായിരുന്നു കനക .. മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള നായികാ നടിമാരുടെ മുൻനിര സ്ഥാനത്തേക്ക് എത്താൻ താരത്തിന് സാധിച്ചിരുന്നു .. 1989 ൽ പുറത്തിറങ്ങിയ കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു കനക സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് .. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് അവാർഡ് സ്വന്തമാക്കി താരം തന്റെ വരവ് അറിയിച്ചു .നിരവധി മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ സജീവമായിരുന്ന കനക ഗോഡ് ഫാദർ എന്ന സിദ്ധിഖ് ലാൽ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് .. ആനപ്പാറയിലെ മാലു എന്ന കഥാപാത്രത്തെയായിരുന്നു കനക അവതരിപ്പിച്ചത് ,

മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായി ഗോഡ് ഫാദർ മാറിയതോടെ മലയാളത്തിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി .. മോഹൻലാൽ നായകനായി എത്തിയ വിയറ്റ്നാം കോളനിയിലും , നരസിംഹത്തിലും താരം ഏറെ പ്രേക്ഷക ശ്രെധ നേടിയ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത് .. താരം ചെയ്യുന്ന വേഷങ്ങൾ എല്ലാം തന്നെ വ്യത്യസ്താവും നായികാ പ്രാദാന്യം ഉള്ളത് ആയത്കൊണ്ട് തന്നെ വളരെ പെട്ടന്ന് ഭാഗ്യ നായികാ എന്ന പേര് ലഭിച്ച നടികൂടിയാണ് കനക .. എന്നാൽ കനകയുടെ ജീവിതം മാറി മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു .. സിനിമയിൽ കത്തിനിൽക്കുമ്പോൾ സിനിമയിൽ നിന്നും താരം അപ്രത്യക്ഷമാകുകയിരുന്നു ..

പിന്നീടുള്ള കനകയുടെ ജീവിതം വളരെ ദുരൂഹത നിറഞ്ഞതായിരുന്നു . നടിയും അമ്മയുമായ ദേവികയുടെ അനാവശ്യ കൈകടത്തലുകളാണ് കനകയുടെ സിനിമാജീവിതം തകർത്തത് എന്നാണ് പലരും പറയുന്നത് . കനകയ്ക്ക് വേണ്ടിയുള്ള സിനിമകളിൽ അമ്മയുടെ കൈകടത്തലുകൾ സിനിമയെ തന്നെ ബാധിച്ചു എന്നും നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുകയും ചെയ്തതോടെ കനക ഫീൽഡ് ഔട്ട് ആകുകയായിരുന്നുവത്രെ . സംവിദായകനായിരുന്ന ദേവദാസായിരുന്നു കനകയുടെ അച്ഛൻ .കനകയുടെ ജനനത്തോടെ ‘അമ്മ ദേവികയും അച്ഛൻ ദേവദാസും വേര്പിരിഞ്ഞിരുന്നു .

അമ്മയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കനക അമ്മയുടെ വിടവാങ്ങലിലൂടെ ആകെ മാനസികമായി തളർന്നുപോയി . കനകയ്ക്ക് 29 വയസ് പ്രായമുള്ളപ്പോഴായിരുന്നു ‘അമ്മ വിടവാങ്ങിയത് . കനകയുടെ മാറ്റത്തെ ക്കുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് പോലും വ്യക്തമല്ല , എങ്കിലും അമ്മയുടെ വിടവാങ്ങലിനു ശേഷമാണു കനക ആകെ മാറിപോയത് എന്നാണ് ഏവരും പറയുന്നത് . ചെന്നൈ യിൽ ‘അമ്മ വാങ്ങിയ വീട്ടിലാണ് കനക താമസിക്കുന്നത് . അധികം പുറത്ത് ഇറങ്ങാനോ , പരിപാടികളിൽ പങ്കെടുക്കാനോ താരം എത്താറില്ല . എന്നാൽ അമ്മയുടെ മ,രണ ശേഷം അമ്മയുടെ ആത്മാവിനോട് അടുപ്പം പുലർത്താൻ കനക ശ്രെമിച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു . ഇതിനായി പ്രേതങ്ങളോട് സംസാരിക്കുന്ന ആവി അമുദ എന്ന സ്ത്രീയെ താരം സമീപിച്ചെന്നും , ഇതിനു ശേഷം അമ്മയുടെ ആത്മാവിനോട് സംസാരിച്ചെന്നും കനക വെളിപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു .

ഇതിനിടയിലാണ് കാലിഫോർണിയയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന മുത്തുകുമാറിനെ താരം പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും . വെറും പതിനഞ്ച് ദിവസം മാത്രമാണ് തങ്ങൾ ഒന്നിച്ചു കഴിഞ്ഞത് എന്നും അതിനു ശേഷം ഭർത്താവിനെ പിന്നീട് കണ്ടിട്ടില്ല എന്നും കനക തുറന്നു പറഞ്ഞിരുന്നു .സ്വത്തിനായി അച്ഛൻ തന്നെ ദ്രോ,ഹിക്കുന്നു എന്ന് കനക അച്ഛനെതിരെ ആഞ്ഞടിച്ചു രംഗത്ത് എത്തിയിരുന്നു .. എന്നാൽ മകൾക്ക് മാനസികരോഗം ആണെന്നായിരുന്നു കനകയുടെ അച്ഛന്റെ മറുപടി. മകൾ കല്യാണം കഴിച്ചതായി പറയുന്നുണ്ടെങ്കിലും എവിടെയും ഒരു തെളിവ് പോലും ഇല്ല എന്നും അവൾ ഒരു മായിക ലോകത്താണ് ജീവിക്കുന്നത് എന്നും അച്ഛൻ വെളിപ്പെടുത്തിയിരുന്നു .. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കനകയുടെ ജീവിതം ഇന്നും ദുരൂഹത നിറഞ്ഞതാണ് . പൂട്ടിയിട്ട വീട്ടിൽ ജീവിതം തള്ളിനീക്കുകയാണ് കനക ഇന്ന് ,