ദുർഗാ കൃഷ്ണയും കൃഷ്ണ ശങ്കറും തകർത്താടിയ ഡാൻസ് വീഡിയോ വൈറൽ ; വൈറൽ ഡാൻസ് വീഡിയോ കാണാം

മോളിവുഡിലെ ശ്രദ്ധേയരായ യുവ അഭിനേതാക്കളിൽ രണ്ടുപേരാണ് ദുർഗ കൃഷ്ണയും, കൃഷ്ണ ശങ്കറും. സമൂഹമാധ്യമങ്ങളിൽ ഇരുവരും നിറസാന്നിധ്യമാണ്. ഇവരുടെ രണ്ടു പേരുടെയും ഒരു കിടിലൻ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ദുർഗ കൃഷ്ണ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു.ഈയടുത്തിടെ നടിയുടെ വിവാഹവും വിവാഹ ആഘോഷങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് ദുർഗ തന്റെ പ്രണയിതാവിനെ തന്നെ വിവാഹം കഴിച്ചത്. ട്രെയിനിൽ വച്ചാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്പരം കൈമാറുന്നത്.

മലയാള സിനിമയിൽ നിറസാന്നിധ്യമായ ദുർഗ കൃഷ്ണ പ്രേതം, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മോഹൻലാൽ ചിത്രമായ റാo എന്ന സിനിമയിലും ദുർഗ അഭിനയിക്കുന്നുണ്ട്. താരം സിനിമ വിശേഷങ്ങൾക്കൊപ്പം തന്റെ കുടുംബ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പ്രേമത്തിലെ ജോര്‍ജിന്റെ കൂട്ടുകാരില്‍ ഒരാളായി വന്ന് ജനപ്രീതി നേടിയ നടനാണ് കൃഷ്ണ ശങ്കര്‍. പ്രേമം ഹിറ്റായതിനൊപ്പം താരവും ശ്രദ്ധേയനായി. നായകനായും സഹ നായകനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങുകയാണ് താരം. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം ഇപ്പോൾ.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ തൊബാമ എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിച്ചത് കൃഷ്ണ ശങ്കറായിരുന്നു. മാത്രമല്ല അള്ള് രാമേന്ദ്രൻ എന്ന സിനിമയിലും ഒരു മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ “കുടുക്ക് 2025″എന്ന പുതിയ സിനിമയിൽ നായകനായി എത്താൻ ഒരുങ്ങുകയാണ് കൃഷ്ണ ശങ്കർ. ഒപ്പം നായികയായെത്തുന്നത് ദുർഗ കൃഷ്ണയുമാണ്. ഈ സിനിമയുടെ പ്രൊമോഷനായി ഇവർ ഇരുവരും അവതരിപ്പിച്ച നൃത്തം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഈ സിനിമയിലെ തന്നെ” തെയ് തക തെയ് തക” എന്ന നാടൻ ഗാനത്തിന് അതിമനോഹരമായി ചുവടു വെച്ചിരിക്കുകയാണ് താരങ്ങൾ.

ഫ്രീക്ക് ലുക്കിൽ ഒരു വെറൈറ്റി ഡാൻസുമായാണ് ഇരുവരും എത്തിയത്. കറുത്ത സാരി ഞൊറിയുടുത്ത് എത്തിയ ദുർഗയും, മെറൂൺ കളർ ഷർട്ടും, കരിo പച്ച മുണ്ട് മടക്കിക്കുത്തി കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് പുത്തൻ മേക്കോവറിൽ എത്തിയ കൃഷ്ണ ശങ്കറും ഒരു പവർ പാക്കഡ് പെർഫോമൻസ് ആണ് സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർക്കായി ഒരുക്കിയത്. മനോഹരമായ പാട്ടിനൊപ്പം, അതിമനോഹരമായ നൃത്തച്ചുവടുകളും എന്നാൽ അതിലേറെ മനോഹാരിതയുള്ള ക്യൂട്ട് എക്സ്പ്രഷൻസും കോർത്തിണക്കിയാണ് ഇരുവരും ഈ നൃത്തം പങ്കുവെച്ചത്. മറ്റു നിരവധി താരങ്ങളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അജു വർഗീസ് ഈ വീഡിയോ പങ്കുവെച്ച് ” ദിസ്‌ ഈസ്‌ ജസ്റ്റ്‌ fire ( emoji)” എന്ന അടിക്കുറിപ്പ് ആണ് കുറിച്ചത്.

എന്നാൽ കൃഷ്ണ ശങ്കറും, ദുർഗ കൃഷ്ണയും തങ്ങളുടെ വീഡിയോ പങ്കുവെച്ച് ക്യാപ്ഷൻ ആയി കുറിച്ചത് ഇങ്ങനെ.”കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും!!’ എന്ന രസികൻ കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഈ ഗാനവും ഈ നൃത്തവും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കൃഷ്ണ ശങ്കർ, അജു വര്‍ഗ്ഗീസ്, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രമായ ‘കുടുക്ക് 2025’ പുറത്തിറങ്ങാനായി ഇരിക്കുകയാണ്. ‘അള്ള് രാമേന്ദ്രൻ’ സിനിമയ്ക്ക് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും സ്വാസികയുമാണ് നായികമാരായെത്തുന്നത്.

എന്റർടൈൻമെന്റും, മിസ്റ്ററിയും,ആക്ഷനും സമം ചേർത്താണ് കുടുക്ക് 2025 എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ പറയുന്നു
. ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ഒരു സുപ്രധാന സംഭവമാണ് സിനിമയുടെ പ്രമേയം. മനുഷ്യന്റെ സ്വകാര്യതയാണ് സിനിമ സംസാരിക്കുന്ന വിഷയം. സിനിമയിലെ ‘തെയ്തക തെയ്തക’ എന്ന നാടൻ രീതിയിലുള്ള ഗാനം അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് ഗാനം. എസ്.വി കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവർ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥാണ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

x