മോഹൻലാലിന്റെ കലാപരമായ വളർച്ച അദ്ദേഹത്തിന്റെ തന്നെ; പക്ഷേ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കുന്നത് ആൻറണി; മോഹൻലാലിന് അതിനുള്ള മിടുക്കില്ല: ബദറുദ്ദീൻ

മലയാള സിനിമയുടെ താര രാജാവായ മോഹൻലാലിൻറെ എല്ലാ വളർച്ചയ്ക്കും പിന്നിൽ പ്രവർത്തിക്കുന്നത് ആൻറണി പെരുമ്പാവൂർ ആണെന്ന് പൊതുവേയുള്ള ഒരു സംസാരമാണ്. എന്നാൽ അത് കൂടുതൽ ഉറപ്പിക്കുകയാണ് സിനിമാ മേഖലയിലെ ഒരു പ്രമുഖ വ്യക്തിത്വം. മോഹൻലാലിൻറെ ഡ്രൈവറായി ജോലി ആരംഭിച്ച ആന്റണി ലാലേട്ടന്റെ കരിയറിലെ എല്ലാ ശക്തമായ തീരുമാനങ്ങളുടെയും അഭിപ്രായങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ പറയുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ… മോഹൻലാലിന് സാമ്പത്തിക വിജയം ഉണ്ടാകുന്നത് ആൻറണിയുടെ വരവോടാണെന്ന് ഇദ്ദേഹം പറയുന്നു. മോഹൻലാലിന് പണം കണക്ക് പറഞ്ഞു മേടിക്കാൻ അറിയില്ല.

എളുപ്പം മറ്റുള്ളവർക്ക് പറ്റിക്കാൻ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എന്നാൽ ആൻറണിയെ സംബന്ധിച്ചിടത്തോളം അങ്ങനെ പറ്റിക്കാൻ കഴിയില്ല. അതുകൊണ്ട് മോഹൻലാൽ കൂടെ നിർത്തുന്നത് എന്നാണ് ബദറുദ്ദീൻ പറയുന്നത്. മോഹൻലാലിന് പണം ചോദിച്ച വാങ്ങാൻ അറിയില്ലെന്നും ആൻറണി അത് ചോദിച്ചു വാങ്ങും എന്നും ബദറുദ്ദീൻ പറയുന്നു. വിശ്വസ്തത, വിധേയത്വം എന്നീ രണ്ട് വാക്കുകൾ കൊണ്ടാണ് അദ്ദേഹം ആൻറണിയെ വിശേഷിപ്പിക്കുന്നത്. മോഹൻലാലിൻറെ കലാപരമായ വളർച്ച മോഹൻലാലിൻറെ തന്നെയാണ്. പക്ഷേ സാമ്പത്തിക ആസൂത്രണം നടപ്പാക്കി കൊടുക്കുന്നതെല്ലാം ആൻറണിയാണ്. മോഹൻലാലിന് അതിനുള്ള മിടുക്കില്ല. അറിയില്ല. വിട്ടുവീഴ്ച ചെയ്തു കളയും.

മോഹൻലാലിനെ പാട്ടിലാക്കാൻ വളരെ എളുപ്പമാണ്. അതിന് പറ്റില്ല അതാണ് ആൻറണിയ മോഹൻലാൽ നിലനിർത്താൻ ഉള്ള കാരണം. അതേസമയം മോഹൻലാലിന്റെ ശക്തമായ തിരച്ചവരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററിൽ വൻ പരാജയം ആയിരുന്നു. തങ്ങളുടെ പ്രിയ താരത്തിന്റെ വലിയൊരു തിരിച്ചുവരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബനാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ടീസർ വലിയതോതിൽ ചർച്ചയായിരുന്നു. എലോൺ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മോഹൻലാൽ അഭിനയിച്ചത് ഷാജി കൈലാസംവിധാനം ചെയ്ത ചിത്രം കനത്ത പരാജയം ഏറ്റുവാങ്ങി നിരവധി സിനിമകൾ മോഹൻലാലിന്റേതായ അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട് ബറോസ് ലൂസിഫർ രണ്ടാം ഭാഗമായി തമ്പുരാൻ ജിത്തു ജോസഫ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലത് മാത്രം ഇതിനിടെ രജനീകാന്ത് നായകനായ ജയിലറയിൽ അതിഥി വേഷത്തിലും മോഹൻലാൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Articles You May Like

x