നടി അഹാന കൃഷ്ണക്ക് കൊറോണ

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടും വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ടും മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഹാന കൃഷ്ണകുമാർ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്..ഇപ്പോഴിതാ തനിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊറോണ ടെസ്റ്റ് നടത്തി എന്നും പിന്നീട് റിസൾട്ട് വന്നപ്പോൾ കൊറോണ പോസിറ്റീവ് ആയെന്നും താരം പറഞ്ഞു.

 

 

പരിശോധന ദിവസം മുതൽ താൻ ഐസൊലേഷനിൽ ആണെന്നും , ഉടൻ തന്നെ നെഗറ്റീവ് ആകുമെന്ന് പ്രതീഷിക്കുന്നു എന്നും താരം വെളിപ്പെടുത്തി.അഹാന കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരോടകരോട് പങ്കുവെച്ചത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഹാന അഹാന കൃഷ്ണകുമാറും കുടുംബവും.സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ ആരധകർക്ക് മുന്നൽ ഇവർ എത്താറുണ്ട്.അതുപോലെ തന്നെ ഇൻസ്റാഗ്രാമിലും അവധി ആഘോഷ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാളി ആരധകരുടെ മനസ് കവർന്ന താരമാണ് അഹാന കൃഷ്ണകുമാർ.ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയലോകത്തേക്ക് എത്തിയത് .എന്നാൽ ശ്രെധ നേടിയത് ടോവിനോ നായകനായി എത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമായിരുന്നു.ലൂക്കയ്ക്ക് പുറമെ പതിനെട്ടാം പടി , ഞാൻ സ്റ്റീവ് ലോപ്പസ് , ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, എന്നി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട് . നടിയായും ഗായികയായും ഒക്കെ ഒരേ പോലെ തിളങ്ങുന്ന അഹാനയ്ക്ക് ആരാധകർ ഏറെയാണ്.നാൻസി റാണി , പിടികിട്ടാപ്പുള്ളി , എന്നി ചിത്രങ്ങളാണ് അഹാനയുടെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.

x