
പ്രണയമുണ്ടായിരുന്നു , പക്ഷെ വേർപിരിഞ്ഞു , വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് പ്രിയ താരം സുബി സുരേഷ്
മലയാളി ആരധകരുടെ പ്രിയ നടിയായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരമാണ് സുബി സുരേഷ്.വെത്യസ്തമായ അവതരണ ശൈലി കൊണ്ടും കിടിലൻ ഹാസ്യ പരിപാടികൾ കൊണ്ടും പ്രേഷക ശ്രെധ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.പ്രേക്ഷകരെ ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന കിടിലൻ അവതരണവും കുറിക്ക് കൊള്ളുന്ന മറുപടിയുമൊക്കെ മറ്റുള്ള അവതരികമാരിൽ നിന്നും താരത്തെ വെത്യസ്തയാക്കുന്നുണ്ട്.അതുകൊണ്ട് തന്നെ നിരവധി ആരധകരും താരത്തിനുണ്ട്.ഒരു സ്വകാര്യ ചാനലിന് താരം നൽകിയ അഭിമുഖത്തിനിടെയാണ് വിവാഹത്തെക്കുറിച്ചും , പ്രണയ പരാജയത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയത്. 38 വയസ്സ് ആയിട്ടും ഇതുവരെ താരം വിവാഹം കഴിച്ചിട്ടില്ല , വിവാഹം വേണ്ട എന്നുള്ള തീരുമാനമാണോ എന്നുള്ള ചോദ്യത്തിന് സുബി നൽകിയ മറുപടി ഇങ്ങനെയാണ്.

വിവാഹം വേണ്ട എന്നൊന്നും ഞാൻ തീരുമാനമെടുത്തിട്ടില്ല , പക്ഷെ ഒരു അറേൻജ്‌ഡ് മാര്യേജ് ന് താല്പര്യമില്ല , തന്നെ ശരിക്കും മനസിലാക്കുന്ന ഒരാളെ പ്രണയിച്ചു വിവാഹം ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും സുബി തുറന്നു പറയുന്നു.പ്രണയവിവാഹത്തിന് തന്റെ വീട്ടിൽ എതിർപ്പില്ല എന്നും അമ്മയ്ക്ക് പൂർണ സമ്മതമാണ് എന്നുമാണ് സുബി പറയുന്നത്.മുൻപ് പ്രണയം ഉണ്ടായിരുന്നോ എന്നുള്ള ചോദ്യത്തിന് , പ്രണയം ഉണ്ടായിരുന്നു എന്നും ഒത്തുപോവില്ല എന്ന് തോന്നിയപ്പോൾ പരസ്പരം സമ്മതത്തോടെ പിരിയുകയായിരുന്നു എന്നുമാണ് സുബി വെളിപ്പെടുത്തിയത്.പ്രണയപരാജയത്തിന്റെ കാരണവും സുബി തന്നെ പറഞ്ഞു..പ്രണയ പരാജയത്തെക്കുറിച്ച് സുബിയുടെ വാക്കുകളിലേക്ക് :-
പ്രണയിക്കുന്ന സമയത്ത് ഇരുവർക്കുമുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം ഒരു കാര്യം എന്നോട് ചോദിച്ചത് അമ്മയ്ക്ക് ഒരു ജോലിക്ക് പൊയ്ക്കൂടേ എന്ന് , ഞാൻ കുടുംബം നോക്കുമ്പോൾ എന്തിനാണ് ‘അമ്മ ജോലിക്ക് പോവേണ്ട ആവിശ്യം എന്തെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു , അമ്മയ്ക്ക് ജോലിയെടുക്കാൻ നല്ല ആരോഗ്യം ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പിന്നീടാണ് അദ്ദേഹം പറഞ്ഞതിന്റെ ഉദ്ദേശം എനിക്ക് മനസിലായത്.എന്നെ പൂർണമായും പറിച്ചുകൊണ്ട് പോവുകയായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.എന്നാൽ അമ്മയെയും വീടിനെയും വിട്ട് എനിക്ക് പോവാൻ കഴിയില്ല.എന്നെയും എന്റെ കുടുംബത്തെയും അത്രക്ക് നല്ലതുപോലെ പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.ഒത്തുപോവില്ല എന്ന് തോന്നിയതോടെ പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു..ഇപ്പോഴും നല്ലൊരു സുഹൃത്തുക്കളായി തുടരുകയാണെന്നും സുബി അഭിമുഖത്തിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സിനിമാലയിലൂടെയാണ് താരം മിനി സ്ക്രീനിലേക്ക് എത്തിയത് എങ്കിലും താരം ഏറെ ആരധകരെ സമ്പാദിച്ചത് സൂര്യ ടീവി യിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന ഷോ യിലൂടെയാണ്.കുട്ടികളുമൊത്തുള്ള നർമ നിമിഷങ്ങളും ചോദ്യങ്ങളും ഒക്കെ കുട്ടിപ്പട്ടാളം എന്ന പരിപാടിക്കും സുബിക്കും ഏറെ ആരധകരെ സമ്മാനിച്ചിരുന്നു. മിനി സ്ക്രീൻ പരിപാടികൾക്ക് പുറമെ ബിഗ് സ്ക്രീനിലും താരം വേഷമിട്ടിട്ടുണ്ട് ..ജയറാം നായകനായി എത്തിയ കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു