തൻറെ നാട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ അമ്പരന്ന് സാന്ത്വനം സീരിയലിലെ കണ്ണൻ

മലയാള സിരിയൽ രംഗത്ത് തന്നെ ഒരു പുതുമ കൊണ്ടുവന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സാന്ത്വനം, തമിഴ് സീരിയൽ ആയ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം, എന്നാൽ തമിഴ് സീരിയലിനെ കാലും നൊടിയിടയിൽ ആണ് മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചതും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട സീരിയൽ ആയതും അത് കൊണ്ട് തന്നെ ഇപ്പോൾ ടീർപി റേറ്റിംഗിൽ ഒന്നാമതാണ് സാന്ത്വനം

സാന്ത്വനത്തിലെ എല്ലാ കഥാപാത്രങ്ങളെയും മലയാളികൾക്ക് ഇഷ്ടമാണ്. ഇതിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് എന്നാൽ അതിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗതൻ ആണ് സോഷ്യൽ മീഡിയയിൽ കൂടി കൂടുതൽ വിശേഷങ്ങൾ തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കുന്നത്. ഈ അടുത്ത് അച്ചു സുഗതൻറെ നാട്ടിലെ തൊഴിലുറപ്പ് ചേച്ചിമാർ കൊടുത്ത സമ്മാനത്തെ കുറിച്ച് താരം പങ്ക് വെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു

ഇപ്പോൾ തൻറെ നാട്ടുകാർ തൻറെ പേരിൽ ഫ്ളക്സ് വെച്ചത് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് നാട്ടിലെ ചേട്ടന്മാർ തന്നോട് കാണിച്ച സ്നേഹത്തെപ്പറ്റി താരം കുറിച്ചത് ഇങ്ങനെ “ഓർമ്മവച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്.. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കൾ നടത്തിയ പല പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തിരുന്നില്ല.. എല്ലാരെയും കാണുമ്പോൾ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവർക്കിടയിലേക്ക് ഞാൻ ഇറങ്ങി ചെന്നിരുന്നില്ല.. എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാൻ ഒതുങ്ങി കൂടിയിരുന്നു.. ഞങ്ങൾ നാലുപേരും ഇപ്പോൾ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികൾ ചെയ്യുന്നു..

അന്നും ഇന്നും അയിരൂറിനെ ചേർന്നുനിൽക്കുന്ന ഒരുപാട് ചേട്ടന്മാർ ഉണ്ട്…. അവരിൽ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങൾ എന്താ മാറി നിൽക്കുന്നത് എന്ന്.. അതിനന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല.. അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടിൽ അങ്ങനെ അധികം ഒന്നും നിൽക്കാൻ സമയമുണ്ടായിരുന്നില്ല… അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവർത്തനങ്ങളിൽ ഒന്നും ഞാൻ ഇല്ലായിരുന്നു.. എന്നിട്ടും ചേട്ടന്മാർ എന്നെ സപ്പോർട്ട് ചെയ്യുന്നു..

പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡിൽ ഒരു പോസ്റ്റിന്റെ മുകളിൽ വിജയ് അണ്ണന്റെ ഞാൻ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്ലക്സ് വെച്ചിട്ടുണ്ട്..പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടിൽ എന്റെ ഫ്ലക്സ് ഉയരുന്നതായി ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്..ശരിക്കും ആ സ്വപ്നം സഫലമായി.. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോർട്ടിന്.. എല്ലാവരോടും… ഒരുപാട് സ്നേഹം..” ഇതായിരുന്നു താരത്തിന്റെ കുറിപ്പ് നിരവതി പേരാണ് ഇപ്പോൾ താരത്തിന്റെ പോസ്റ്റിന് താഴെ അഭിപ്രായം രേഖപെടുത്തുന്നത്

x