അച്ഛൻ വിട്ട് പോയ ശേഷം ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ഡിംപൽ ഭാലിൻറെ ആദ്യ പ്രതികരണം

ഏഷ്യാനെറ്റിലിൽ സംപ്രേഷണം ചെയ്‌ത്‌ കൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥി കൂടിയായ ഡിംപൽ ഭാൽ അച്ഛൻറെ വിയോഗത്തോടെ ബിഗ് ബോസിൽ നിന്ന് പുറത്ത് പോയിരുന്നു, ഡിംപൽ ഭാൽ തിരികെ വരണമെന്നാണ് നിരവതി പേരുടെ അഭിപ്രായം, കാരണം മലയാളികളുടെ മനസ്സിൽ താരം അത്ര പെട്ടന്നാണ് കേറി പറ്റിയത് , ബിഗ് ബോസിൻറെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു ഫ്രണ്ട്ഷിപ്പിനെയും അതിലെ രണ്ടുപേരെയും മലയാളി പ്രേക്ഷകർ ഇത്രയധികം നെഞ്ചോട് ചേർക്കുന്നത് തന്നെ

അത്രയധികം മലയാളി പ്രേക്ഷകർ ആണ് ഡിംപൽ ഭാൽ എന്ന വ്യക്തിയുടെ തിരിച്ചുവരവിന് ഇപ്പോൾ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായി ബിഗ് ബോസിൽ നിന്ന് പോകേണ്ടി വന്നെങ്കിലും ഓരോ മലയാളി പ്രേക്ഷകരുടെ എത്രമാത്രം സ്നേഹിച്ചു എന്നതിന് തെളിവാണ് ഇവരുടെ സോഷ്യൽ മീഡിയ പേജിൽ വന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, ഡിംപൽ ഭാലിൻറെ വിശേഷങ്ങൾ പങ്കുവെച്ച് സഹോദരി തിങ്കളും സഹോദരൻ അഖിലും എല്ലാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു ഇപ്പോൾ ബിഗ് ബോസിൽ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ശേഷം തൻറെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിംപൽ ഭാൽ

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയശേഷം തൻറെ മാനസികാവസ്ഥയും താൻ പപ്പയെ എത്രത്തോളം സ്നേഹിക്കുന്നു എന്നുള്ള വാക്കുകളും ആയിട്ടാണ് ഡിംപൽ ഭാൽ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്, ജോലി ആവശ്യമായി പപ്പ എപ്പോഴും പലസ്ഥലങ്ങളിലാണ് അതുകൊണ്ടുതന്നെ മകളും പപ്പയും ഒന്നിച്ചുള്ള സമയങ്ങൾ വളരെ കുറവാണ്, പപ്പയുടെ കൂടിയുള്ള നിമിഷങ്ങൾ ആഘോഷം ആകാറുണ്ട് പപ്പയോടൊപ്പം ചിലവിട്ട അത്തരത്തിലൊരു ചിത്രങ്ങങ്ങളാണ് ഡിംപൽ ഭാൽ സോഷ്യൽ പങ്കുവെച്ചിരിക്കുന്നത് ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ

” ഞങ്ങളുടെ പപ്പ ഞങ്ങളുടെ എല്ലാം ആയിരുന്നു ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു നിങ്ങളാണ് ഞങ്ങൾക്ക് എല്ലാം പഠിപ്പിച്ചു തന്നത് ഞാനും എൻറെ സഹോദരിമാരും അമ്മയും എല്ലാം നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുകയാണ് നിങ്ങളുടെ എല്ലാ സ്നേഹവും പ്രാർത്ഥനയും എത്രത്തോളം വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു എല്ലാവർക്കും നന്ദി എന്നു പറഞ്ഞുകൊണ്ടാണ് ഡിംപൽ ഭാൽ ചിത്രത്തിന് താഴെ കുറിച്ചത് ” തൊട്ട് പുറകെ തന്നെ ഡിംപൽ ഭാൽ ഒരു വീഡിയോയും പങ്ക് വെക്കുകയായിരുന്നു അതിൽ പറഞ്ഞത് ഇങ്ങനെ

” നമസ്‌കാരം ഞാൻ ഇത്രയും ദിവസം ഞാൻ എൻറെ അമ്മയുടെയും സഹോദരിയുടെയും കൂടെയായിരുന്നു ഇപ്പോൾ ഏറ്റവും കൂടുതൽ എൻറെ ആവശ്യം അവർക്കാണ്, ഞങ്ങൾക്ക് ഒരുമിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പിന്തുണയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യം എന്ന് ഞാൻ ചിന്തിച്ചു പക്ഷെ അതെ സമയം എൻറെ കണ്ണീർ ഒപ്പിയ ഓരോ കുടുംബത്തിനും, കുടുംബം എന്ന് പറയുന്നത് നിങ്ങളെ ആണ്, നിങ്ങൾ തന്ന ആ വാക്കുകൾ എൻറെ അച്ഛനും എൻറെ കുടുംബത്തിനും തന്ന ഓരോ സ്നേഹവും എനിക്ക് പ്രചോദനം ആണ് ഞാൻ ഈ നിമിഷം നിങ്ങളോട് എല്ലാവരോടും നന്ദി അറിയിക്കുന്നു” ഇതായിരുന്നു താരത്തിൻറെ വാക്കുകൾ എന്നാൽ താരം തിരിച്ച് ഷോയിൽ എത്തുമോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടില്ല

View this post on Instagram

A post shared by Dimpal Bhal (@dimpalbhal)

x