ഫേക്ക് അകൗണ്ടിൽ നിന്നും മോശമായ രീതിയിലുള്ള ചാറ്റിങ്ങും സെൽഫി ചിത്രങ്ങളും ലൈവിൽ പൊട്ടിത്തെറിച്ചു ശാലു കുര്യൻ ; കയ്യടിച്ചു സോഷ്യൽ മീഡിയ

ഏഷ്യനെറ്റിലെ ചന്ദന മഴ എന്ന പരമ്പരയിലൂടെ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശാലു കുര്യൻ. വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും ശാലു പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം സ്ഥാനം പിടിക്കുകയായിരുന്നു. വർഷ എന്ന കഥാപാത്രത്തിൽ തിളങ്ങിയ താരം ഇന്ന് എല്ലാവരുടേയും വിധുവാണ്. ഏറെ ശ്രദ്ധപിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് ശാലുവിനെ തേടിയെത്തിയത്. സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയിൽ ആയിരുന്നു ശാലുവിന്റ അഭിനയ തുടക്കം, പിന്നീട് തിങ്കളും താരകങ്ങളും എന്ന പരമ്പരയിലും അഭിനയിച്ചു. തുടർന്നായിരുന്നു ശാലുവിന്റെ കരിയർ ബ്രേക്ക് ആയ ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം തേടിയെത്തിയത് . ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടിമുട്ടിo എന്ന സീരിയലിലെ മായാവതി അമ്മയുടെ അമേരിക്കകാരിയായ മരുമകൾ ആയാണ് ശാലു കുര്യൻ അഭിനയിക്കുന്നത്.

2017 ഇൽ ശാലു മെൽവിനെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും അല്ലു എന്ന് പേരുള്ള ഒരു കുഞ്ഞും ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലു സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ശാലു ഇപ്പോൾ ലൈവ് എത്തുകയും തനിക്ക് നേരിട്ട് ഒരു ദുരനുഭവ ത്തെപ്പറ്റി തുറന്നു പറയുകയും ചെയ്യുന്നു. നേരത്തെയും പലതവണ ഇതേ ദുരനുഭവം ശാലുവിനെ തേടിയെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പണ്ട് തന്റെ പേരിൽ ആരംഭിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നും നിരവധി മോശം മെസേജുകൾ പലർക്കും പോയിരുന്നു.

ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ടുകൂടി ഒരു ഫേക്ക് ഐ.ഡിയിൽ നിന്ന് ആരോ ഒരാൾ പലർക്കും മെസേജുകൾ അയക്കുകയും അതുപിന്നീട് കല്യാണ ആലോചനയിൽ വരെ എത്തിയിരുന്നു. താരം അന്ന് അത് തുറന്നുപറയുകയും, ഇതിനെ തുടർന്ന് നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും അതെ അവസ്ഥ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത് ഇൻസ്റ്റഗ്രാമിൽ ആണെന്ന് മാത്രം. തന്റെ ഐഡന്റിറ്റി ഉപയോഗിച്ചു ജിൻസി എന്ന പേരിൽ ആരോ ഒരാൾ ഒരു ഫേക്ക് ഇൻസ്റ്റഗ്രാം ഐഡി തുടങ്ങിയെന്നും, തന്റെ ആരാധകർകടക്കം വളരെ മോശമായ രീതിയിലുള്ള ചാറ്റിങ്ങും , താരത്തിന്റെ സെൽഫി ഫോട്ടോസ് ഒക്കെ അയച്ചു കൊടുക്കുന്നു എന്നുമായിരുന്നു താരം തന്റെ ലൈവിൽ പറഞ്ഞത്.

മെസേജുകളുടെ സ്ക്രീൻഷോട്ടും, അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ സൈബർസെല്ലിലും, കേരള പൊലീസിനും നൽകിയിട്ടുണ്ടെന്നും ഇങ്ങനെയുള്ള അക്കൗണ്ടുകളെ നിയമപരമായി നേരിടുമെന്നും ശാലു തന്റെ ലൈവിൽ പറയുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ശാലുവിന്, തന്റെ ലൈവിനു ലഭിച്ചിരിക്കുന്നത്. എന്നാൽ ലൈവിൽ ഉടനീളം ആരാധകർ ശാലുവിന്റെ കുഞ്ഞുവാവ അല്ലുവിനെയും, തട്ടി മുട്ടി ഷൂട്ടിങ്ങിന്റെ വിവരങ്ങളും തിരക്കുന്നുണ്ട്. തുടർന്ന് താരം മറ്റൊരു പോസ്റ്റും പങ്കുവച്ചിരുന്നു, ഈ ഫേക്ക് അക്കൗണ്ടിനെ പറ്റി ശാലു അറിഞ്ഞത് മറ്റൊരു വ്യക്തി അയച്ച മെസ്സേജിൽ നിന്നുമാണ്. ആ മെസ്സേജിന്റെ സ്ക്രീൻ ഷോട്ടും, ആ വ്യക്തിക്ക് ഫേക്ക് ഐഡി യിൽ നിന്നും വന്ന മോശപ്പെട്ട മെസേജുകളുടെ സ്ക്രീൻഷോട്ടും ഉൾപ്പെടെയാണ് ശാലു അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ആ വ്യക്തി ശാലുവിന് അയച്ച സന്ദേശം ഇങ്ങനെ, ” പ്രിയപ്പെട്ട മാം, എനിക്ക് ഈ സമീപകാലത്തുണ്ടായ ഒരു അനുഭവം നിങ്ങളെ അറിയിക്കാനാണ് ഈ മെസ്സേജ് അയക്കുന്നത്. നിങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ചുള്ള ഒരു വ്യാജ അക്കൗണ്ടിൽ നിന്നും എനിക്ക് നിരവധി മെസേജുകൾ വരുന്നു. ചുരുക്കിപ്പറഞ്ഞാൽ മോശമായ രീതിയിലുള്ള ചാറ്റുകൾ, എനിക്ക് ഉറപ്പായിരുന്നു അത് നിങ്ങൾ അല്ല എന്ന്, എന്നിരുന്നാലും ഇത് അറിഞ്ഞു കൊണ്ട് ഞാനും ആ ഫേക്ക് അക്കൗണ്ടിനെ ഒന്ന് കളിപ്പിക്കാൻ ശ്രമിച്ചു. അവർ എത്ര ദൂരം പോകും എന്നത് ഞാൻ നോക്കി. എന്നാൽ ഈ ഫേക്ക് അക്കൗണ്ടിൽ നിന്നും നിങ്ങളുടെ സെൽഫി ചിത്രങ്ങളും, വിവാഹ ചിത്രങ്ങളും നിങ്ങൾ തന്നെ ആണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തി എന്ന് തെളിയിക്കാൻ വേണ്ടി അവർ അയച്ചുതന്നു. എന്നാൽ ഇതെല്ലാം തന്നെ ഇന്റർനെറ്റിൽ നിന്നും എടുത്തത് ആണെന്നും എനിക്ക് വ്യക്തമായി. ഈ വ്യാജ അക്കൗണ്ടിൽ നിങ്ങളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഈ പ്രൊഫൈലിന്റെ ലിങ്കും ഒപ്പം പങ്കു വെച്ചിട്ടുണ്ട്”. ഈയൊരു മെസ്സേജിന്റെ സ്ക്രീൻഷോട്ടും, ഫേക്ക് അക്കൗണ്ടിൽ നിന്നുള്ള മെസ്സേജിന്റെ സ്ക്രീൻഷോട്ടുകളുമാണ് ശാലു പങ്കുവെച്ചത്.

x