പ്രേഷകരുടെ പ്രിയ പരമ്പര പാടാത്ത പൈങ്കിളി ഇനി എട്ടരയ്ക്ക് ഇല്ല

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ.സീരിയൽ തുടങ്ങി വളരെ കുറച്ചു നാളുകൾ മാത്രമേ ആയുള്ളൂ എങ്കിലും സീരിയലില് ആരധകർ ഇപ്പോൾ ഏറെയാണ്, മാത്രമല്ല റേറ്റിങ്ങിലും സീരിയൽ ഇപ്പോൾ മുൻ പന്തിയിലാണ്.അതിനു കാരണം മറ്റൊന്നുമല്ല സീരിയലിന്റെ കഥയും മികച്ച അഭിനയ മുഹൂര്തങ്ങളുമാണ് വളരെ പെട്ടന്ന് തന്നെ സീരിയലിന് ആരധകരെ നേടി കൊടുത്തത്.കണ്മണിയുടെയും ദേവയുടേം ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയൽ പറയുന്നത്.പുതുമുഖ താരങ്ങളായ സൂരജ്ഉം മനീഷയുമാണ് ദേവയും കണ്മണിയുമായി പരമ്പരയിൽ വേഷമിടുന്നത്.ഇഷ്ടമല്ലാതെ വേലക്കാരിയെ വിവാഹം കഴിക്കേണ്ടി വരുന്ന ദേവയുടെ ജീവിതത്തിൽ പിന്നീട് സ്നേഹമുള്ള ഭാര്യയായി മാറുന്ന കൺമണിയുടെ കഥയാണ് ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ സീരിയലിൽ സംഭവിക്കുന്ന ട്വിസ്റ്റ് ആണ് ഇപ്പോൾ നായക കഥാപാത്രമായ ദേവ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

 

സോഷ്യൽ മീഡിയയിൽ സജീവമായ സൂരജാണ് പാടാത്ത പൈങ്കിളിയിൽ ഒരു ട്വിസ്റ്റ് നടക്കുന്നുണ്ട് അതിനായി കാത്തിരിക്കണം എന്ന് പറഞ്ഞത്.പാടാത്ത പൈങ്കിളി ഇനി എട്ടരക്കില്ല മറിച്ച് 9.30 നാണു സംപ്രേഷണം ചെയ്യുന്നത് , എല്ലാവരും തുടർന്നും പിന്തുണക്കണമെന്നാണ് സൂരജ് പറഞ്ഞത്.ഒരു നല്ല വാർത്ത തരാനാണ് ഞാൻ ആഗ്രഹിക്കുന്നത് ആ വർത്തക്കായി കാത്തിരിക്കണമെന്നും സൂരജ് പറയുന്നു.നിങ്ങളുടെ പിന്തുണയാണ് എനിക്ക് എന്റെ ബലം , അത് തുടർന്നും നൽകണമെന്നും ഉടൻ ഒരു നല്ല വാർത്ത നിങ്ങൾക്കായി തരുമെന്നും സൂരജ് പറഞ്ഞു.

 


എന്നാൽ സമയ മാറ്റത്തെക്കുറിച്ച് ആരധകർക്ക് നല്ല അഭിപ്രായമല്ല , നിരവധി ആരധകർ സമയമാറ്റത്തിൽ നിരാശരായിട്ടുണ്ട്.എന്നാൽ മറ്റു ചിലർ ആവട്ടെ സമയം എപ്പോൾ മാറ്റിയാലും ഞങ്ങൾക്ക് ദേവയേയും കണ്മണിയേയും കാണാതിരിക്കാൻ ആവില്ല എന്നാണ് കമന്റ് ൽ രേഖപ്പെടുത്തിയത്.എന്നാൽ സൂരജിന്റെ ആ സസ്പെൻസ് വാർത്ത അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർപുതുമുഖ താരങ്ങളായിട്ടാണ് സൂരജ്ഉം മനീഷയും പാടാത്ത പൈങ്കിളിയിൽ എത്തുന്നത്.സീരിയലിലെ ദേവയും കണ്മണിയുമായി ഇരുവരും എത്തിയതോടെ മിനി സ്ക്രീൻ പ്രേക്ഷകർ വളരെ പെട്ടന്ന് ഏറ്റെടുക്കുകയായിരുന്നു.സീരിയലിൽ ദേവയുടെ അമ്മയായി വേഷമിടുന്ന അംബിക മൂലമാണ് സൂരജ് പാടാത്ത പൈങ്കിളിയിൽ എത്തുന്നത്.ഇരുവരും ഒന്നിച്ച് ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു.അതിനു ശേഷമാണ് പാടാത്ത പൈങ്കിളിയിലേക്ക് അംബിക സൂരജിനെ പരിചയപ്പെടുത്തിയത്.മികച്ച അഭിനയം കൊണ്ട് ദേവയും മനീഷയും ഇപ്പോൾ ആരധകരുടെ പ്രിയ കഥാപാത്രങ്ങളാണ്.

 

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സൂരജ് , സീരിയലിനു മുൻപ് തന്നെ താരം വ്‌ളോഗിലൂടെ ഏറെ പരിചിതനായിരുന്നു.ഇടയ്ക്കിടെ ആരധകരുമായി വിശേഷങ്ങൾ പങ്കുവെക്കാൻ സൂരജ് എത്താറുണ്ട് , സൂരജ് എത്തുമ്പോൾ തന്നെ നിരവധി ചോദ്യങ്ങളുമായി ആരധകർ എത്താറുണ്ട്.നായികാ കഥാപാത്രമായ കണ്മണിയായി വേഷമിടുന്ന മനീഷക്കും ആരധകർ ഏറെയാണ്.സീരിയലിൽ ശാലീന സുന്ദരിയായി എത്തുന്ന കണ്മണി മോഡലിംഗ് രംഗത്ത് തിളങ്ങുന്ന താരം കൂടിയാണ്.ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ മനീഷ സോഷ്യൽ മീഡിയയിൽ ആരധകർക്കായി പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന പുത്തൻ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറാറുമുണ്ട്

Articles You May Like

x