ഞങ്ങൾ കാത്തിരുന്ന ആളിങ്ങ് എത്തി കേട്ടോ? കുഞ്ഞുമൊത്തുള്ള ചിത്രം പങ്കുവെച്ച് നിയ രഞ്ജിത്ത്

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം കുടുംബാംഗമാണ് കല്യാണി സീരിയൽ യിലെ കല്യാണി ആയി എത്തിയ നിയ രഞ്ജിത്ത്. ആദ്യ സീരിയലിലൂടെ തന്നെ ജനപ്രീതിയും ആരാധക പിന്തുണയും വലിയ രീതിയിൽ സ്വന്തമാക്കിയ നിയ രഞ്ജിത്ത് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ പോലെ മിന്നി തിളങ്ങുന്ന താരമാണ്. എന്നാൽ ഈ താരത്തിന് മാറ്റുകൂട്ടാൻ മറ്റൊരു കുഞ്ഞു താരവും എത്തിയിട്ടുണ്ട്. ജീവിതത്തിൽ പുതിയ സന്തോഷം നിറച്ച് രണ്ടാമത്തെ കുഞ്ഞു ജനിച്ച സന്തോഷം, നീയ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്.

ഈ വീഡിയോ ഇതിനോടകംതന്നെ വൈറൽ ആയിരിക്കുകയാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് താരത്തിനും ഭർത്താവ് രഞ്ജിത്തിനും രണ്ടാമത്തെ കൺമണിയായി മകൻ ജനിച്ചത്. ഭർത്താവിനും മൂത്ത മകനുമൊപ്പം ലണ്ടനിലാണ് നിയ ഇപ്പോൾ താമസം. രേഹിത്താണ് ദമ്പതികളുടെ മൂത്ത മകൻ. മകന്റെ രണ്ടു മാസത്തെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്.വിവാഹത്തോടെ ഒരു ചെറിയ ബ്രേക്ക് എടുത്ത നിയ രണ്ടര വർഷത്തോളം മാറി നിന്ന ശേഷം മടങ്ങി വന്നപ്പോഴും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.

‘കല്യാണി’ എന്ന ആദ്യ സീരിയലിൽ തന്നെ മലയാള, തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ കലാകാരിയാണ് നിയ. ഇന്നും പ്രേക്ഷക മനസ്സിൽ നിന്നും ഈ കഥാപാത്രം ഇറങ്ങി പോയിട്ടില്ല. തമിഴിൽ കസ്തൂരി എന്ന പേരിലാണ് നിയ അറിയപ്പെടുന്നത്. കലാധരൻ സംവിധാനം ചെയ്ത കല്യാണി എന്ന സീരിയൽ നീയയ്ക് നേടിക്കൊടുത്തത് ആയിരക്കണക്കിന് സാധാരണക്കാരായ ആരാധകരെയാണ്. ഈ നേട്ടത്തിന് വഴി തെളിച്ച കല്യാണിയെ ഒരിക്കലും നീയയ്ക്ക് മറക്കാനാവില് അതു കൊണ്ടു തന്നെ തന്റെ എറണാകുളത്തെ ലേഡീസ് ഷോപ്പിന് നീയ കല്യാണി എന്ന പേരിട്ടതും.

ധാരാളം കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭയാണ് നിയ. കല്യാണിയെ പോലെ നിയക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത മറ്റൊരു കഥാപാത്രമാണ് അമ്മയിലെ ലക്ഷ്മി. 16 വയസ്സായ കുട്ടിയുടെ കണ്ണുകാണാത്ത അമ്മയായി അഭിനയിച്ചു തികച്ചും വ്യത്യസ്തമായ അഭിനയപാടവം കാഴ്ച വെച്ചു ഈ അഭിനേത്രി. ഈ സീരിയലുകൾ ഒക്കെ തീർന്നിട്ട് വർഷങ്ങൾ ഒത്തിരി കഴിഞ്ഞാലും ഇന്നും ലക്ഷ്മിയുടെയും കല്യാണിയുടെയും ആരാധകർ നീയയെ വിടാതെ പിന്തുടരും ഒപ്പം ഒത്തിരി സ്നേഹവും പകർന്നു നൽകും. ഇടയ്ക്ക് കോഴിക്കോട് ബീച്ചിൽ പോയ നിയയെ ആരാധകർ ചുറ്റും വളഞ്ഞു വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. അവർ ഇപ്പോഴും കല്യാണിയും ലക്ഷ്മിയേയും സ്നേഹിക്കുന്നു. ഇതൊക്കെയല്ലേ ഒരു കലാകാരിക്ക് ആത്മ സംതൃപ്തി പകരുന്ന നിമിഷങ്ങൾ എന്ന് നിയ ചോദിക്കുന്നു.

നീയയെ പറ്റി അധികം ആർക്കും അറിയാൻ വഴിയില്ലാത്ത ഒരു കൗതുക വസ്തുതയുണ്ട്. നിയ യുടെ യഥാർത്ഥ പേര് കോൺ സാനിയ എന്നാണ്. ആലുവയിലെ ജോൺ മത്തായി യുടെയും ഉഷയുടെയും മകളാണ് നിയ. നിയയുടെ വിവാഹം പ്രണയ വിവാഹമായിരുന്നു ചാറ്റിങ്ങിലൂടെ തുടങ്ങിയ ബന്ധം ഒടുവിൽ ഒടുവിൽ പ്രണയത്തിന് വഴി മാറുകയായിരുന്നു . ടിവിയിലെ അവതാരകയ്ക്ക് അഭിനന്ദന സന്ദേശം അയച്ചായിരുന്നു തുടക്കം. ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമുണ്ട്. വീട്ടുകാരുടെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ക്രമേണ ശാന്തമായി.

രഞ്ജിത്ത് എറണാകുളം ഇൻഫോപാർക്കിൽ എൻജിനീയറാണ്. മൂത്തമകൻ രോഹിത്തിന് അമ്മയുടെ സീരിയലുകൾ കാണുന്നത് ഇഷ്ടമല്ല. സീരിയലിൽ തന്റെ അമ്മ മറ്റു കുട്ടികളെ ലാളിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമൊന്നും രോഹിത്തിന് സഹിക്കില്ല. എന്നാൽ ഇപ്പോൾ പുതിയ കുഞ്ഞനിയൻ എത്തിയ സന്തോഷത്തിലാണ് രോഹിതും. തമിഴ്നാട്ടിലും നിയയുടെ ആരാധകർ നിരവധിയാണ്. വഴിയിൽ വച്ച് കണ്ടാൽ ആരാധകർ പിടികൂടുകയും കുശലം ചോദിക്കുകയും പിന്നീട് സ്നേഹ പ്രകടനങ്ങളുമായി.

വിവാഹ ശേഷമുള്ള ഇടവേളയിൽ മാറി നിന്ന നിയയെ കാത്തിരുന്നത് ശ്രീനിവാസൻ മുകേഷ് ടീമിന്റെ അഭിനേത്രി എന്ന സീരിയലാണ്. വലിയ കലാകാരന്മാരുടെ സംരംഭമായിരുന്നു ഇത്. സുരേ ഖയുടെ മകളായിട്ടായിരുന്നു ഇതിലെ വേഷം. പിന്നീട്തമിഴ് സിനിമയായ നിരങ്കി വാ മുത്തം ഇടാതെ എന്ന സിനിമയിലും, ഗിരീഷ് കോന്നി സംവിധാനംചെയ്ത പത്തിനു 10 എന്ന സീരിയലിലെ വില്ലത്തി വേഷവും, മഴവിൽ മനോരമയിലെ വിവാഹിത, സ്നേഹ ജാലകം, ഏഴു രാത്രികൾ, തുടങ്ങിയവയെല്ലാം നിയയുടെ കയ്യിൽ ഭദ്രമായിരുന്നു. ഇതു മാത്രമല്ല കുക്കറി ഷോയ്ക്കും ഓണപ്പായസം മേളകൾ ക്കും നേതൃത്വം നൽകി.

അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു അനുഗ്രഹീത കലാകാരിയാണ് നിയ രഞ്ജിത്ത്. ഇപ്പോൾ കുടുംബത്തോടെ പുതിയ കുഞ്ഞു താരത്തോടൊപ്പം ആഘോഷിക്കുകയാണ് നീയാ.

x