ബിഗ്‌ബോസ് താരമായ അന്യമതസ്ഥനെ പ്രണയിച്ച അയ്യർ പെൺകുട്ടി കേരളത്തിന്റെ മസിൽ ഗേൾ ആയ കഥ

പൂജ്യത്തിൽ നിന്നും തുടങ്ങി ഇന്ന് എല്ലാ മേഖലകിളിലും തിളങ്ങി നിൽക്കുന്ന താരം. ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെയെല്ലാം തന്റെ വളർച്ചക്ക് വളമാക്കിയവൾ.മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അവതാരകമാരിൽ ഒരാളാണ് ശ്രീയ അയ്യർ. മിനിസ്‌ക്രീനിൽ കിളിക്കൊഞ്ചലുമായി പ്രത്യക്ഷപ്പെട്ടിരുന്ന ‘പെങ്കൊച്ച്’. ലൈം ലൈറ്റിൽ മിന്നിത്തിളങ്ങിയിരുന്ന സുന്ദരിപ്പെണ്ണ്, അവതാരകയിൽ നിന്നും ബോഡി ബിൽഡിങ് ചാമ്പ്യനിലേക്ക് എത്തിയ താരം മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കീരിടങ്ങൾ സ്വന്തമാക്കിയിരുന്നു.ഒരു യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച ശ്രീയ ഇതുവരെ എത്തിയത് ദുരിതങ്ങളിലൂടെയാണെന്ന് പറയുകയാണിപ്പോൾ.

നടി ശ്രീയ അയ്യർ തന്റെ ജീവിത കഥ തുറന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ടെലിവിഷൻ അവതാരകയായും നടിയായും നമുക്ക് പരിചിതമായ ശ്രീയ അയ്യർ ഇന്ന് ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യനാണ്. മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വരുന്നതിനു മുമ്പ്, നമുക്കെല്ലാവർക്കും അറിയാവുന്ന അവതാരകയായ ശ്രേയ അയ്യർ എന്ന ഒരു പെൺകുട്ടിക്ക് നമ്മുടെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന എല്ലാത്തരം യാതനകളും ഒറ്റയ്ക്ക് നേരിട്ട ഒരു സമയമുണ്ടായിരുന്നു. ഇത്രയും ഉയരങ്ങളിൽ എത്തിയെങ്കിലും താൻ കടന്ന് വന്ന വഴികളിൽ പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു.

പട്ടിണിയെന്ന് പറഞ്ഞാൽ തനിക്കിപ്പോഴും ഓർക്കാൻ പോലും കഴിയില്ല. ഇതിനിടെ അന്യമതസ്ഥനുമായിട്ടുണ്ടായിരുന്ന പ്രണയം തന്റെ ജീവിതത്തെ പിടിച്ച് ഉലച്ച് കളഞ്ഞെന്ന കാര്യം കൂടി ശ്രീയ വെളിപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തികമായ വലിയ ബുദ്ധിമുട്ടിൽ നിന്നുമായിരുന്നു താൻ വളർന്ന് വന്നത്. കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു ചാനലുകളിൽ പരിപാടി അവതരിപ്പിച്ച് തുടങ്ങുന്നത്. അതും വളരെ കഷ്ടപ്പെട്ടായിരുന്നു. എന്നാൽ ഇരുപത് വയസുള്ള സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായി. അത് നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. എന്റെ സോഷ്യൽ മീഡിയയിലൂടെ ഞാൻ തന്നെയാണ് അത് പറഞ്ഞത്. സോഷ്യൽ മീഡിയ തന്നെയാണ് ഒരു വ്യക്തിയെ വേസ്റ്റ് ആകുന്നതും ബെസ്റ്റ് ആക്കുന്നതെന്നും ശ്രേയ കൂട്ടിച്ചേർത്തു.

ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായി പ്രണയത്തിലായത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. എനിക്ക് തിരിച്ച് വരണമെന്ന് ഉണ്ടെങ്കിൽ പോലും വീട്ടിലെ സാഹചര്യം അതിന് സമ്മതിക്കുന്നതായിരുന്നില്ല. അവിടുത്തെ കാര്യം മറ്റൊന്ന് ആയിരുന്നു. എനിക്ക് പുറത്തിറങ്ങൻ പോലും കഴിഞ്ഞിരുന്നില്ല. പുറത്തിറങ്ങിയാൽ നാട്ടുകാർ എന്ത് പറയും. വീട്ടുകാരോട് ഒന്നും പറയാൻ പറ്റില്ലായിരുന്നു. അതൊക്കെ ആയിരുന്നു ടെൻഷൻ ആക്കിയത്. ഇന്നും അത് ഓർക്കുമ്പോൾ തന്നെ ഞാൻ ടെൻസ്ഡ് ആകും.തനിക് അയാളുടെ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വന്നു. ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ താൻ നേരിടേണ്ടി വന്നു. കാല് ഒടിഞ്ഞു. ജീവൻ കളയാൻ വരെ ശ്രമിച്ചിട്ടുണ്ട്.

ഇതിനെ കുറിച്ച് സുഹൃത്തുക്കളോട് പോലും പറയാൻ പറ്റില്ലായിരുന്നു. എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ ഞാൻ നിശ്ചലയായി പോയി. ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും പിന്നെ ഒരു താമസ സ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാർക്ക് മെസേജ് അയച്ച ശേഷം സ്വയം ജീവൻ എടുക്കാൻ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി. കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്പ് ഒക്കെ മുറിച്ചും പലതവണ ശ്രമിച്ചുവെന്നും വളരെ വികാര ഭരിതയായി ആണ് ശ്രേയ പറയുന്നത്.കൈയ്യിലെ ആ പാടുകൾ മായ്ക്കാൻ ആണ് ടാറ്റൂ പതിപ്പിച്ചത്. ആ ഒരു റിലേഷന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാൻ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ വേറെ വഴിയില്ലായിരുന്നു.

ഇതിനൊക്കെ ശേഷമാണ് ഹിന്ദു സമാജത്തിലേക്ക് താൻ എത്തപെടുന്നത്. ശരിക്കും പറഞ്ഞാൽ അവിടെ നിന്നാണ് പുതിയ ഒരു ജീവിതം തുടങ്ങിയത്. അവരാണ് മാനസികമായി ശക്തിപ്പെടുത്തിയത്. എന്റെ ഉള്ളിലെ വിഷമങ്ങളെല്ലാം ഞാൻ പറഞ്ഞ് തീർത്തു. നാട്ടുകാരെയെല്ലാം പേടിച്ച് പേടിച്ചാണ് ഞാൻ ജീവിച്ചത്. സോഷ്യൽ മീഡിയയെയാണ് എന്നെ ഇത്രയും മോശമാക്കി മാറ്റിയത്. ഒരാളെ വളർത്തുകയും അതെ സമയം അവരെ മോശപ്പെടുത്തുകയും ചെയുന്നു. കഴിഞ്ഞ വർഷം വരെ മാനസികമായി തന്നെ പലരും പീഡിപ്പിച്ചിട്ടുണ്ട്. റിലേഷനിൽ നിന്നും വഴക്ക് ഒക്കെ ഉണ്ടാക്കിയിട്ടാണ് ഞാൻ പുറത്ത് പോകുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിലായിരുന്നു ആ തീരുമാനമെടുത്തത്.

ആ സമയത്ത് ഒക്കെ എന്റെ ദേഹം മുറിഞ്ഞ് ചതഞ്ഞ് അവസ്ഥയിലായിരുന്നു. അവിടെ നിന്നും ആയൂർവേദം ചികിത്സയടക്കം നൽകിയാണ് ഞാൻ രക്ഷപ്പെട്ട് വന്നത്. അഭിമുഖത്തിനിടെ പലപ്പോഴും തന്റെ വേദനകൾ പങ്കുവെച്ച് കൊണ്ട് ശ്രീയ പൊട്ടിക്കരഞ്ഞിരുന്നു. ബിഗ് ബോസ്സിലെ സീസൺ വണ്ണിലെ താരവുമായി ശ്രീയ പ്രണയത്തിലായിരുന്നെന്ന് നേരത്തെയും സമൂഹ മാധ്യമങ്ങ്ങളിൽ പ്രചരിച്ചിരുന്നു.ഇപ്പോൾ ആ ഘട്ടത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷം ശ്രേയയുടെ ഏക ലക്ഷ്യം അതിജീവനമായിരുന്നു. അവളോ അവളുടെ ചുറ്റുമുള്ള ആളുകളോ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു മഹത്തായ കാര്യത്തിലേക്ക് അവളെ നയിച്ചത് അതുതന്നെയാണ്.

ഇന്ന്, ശ്രേയ അയ്യർ മിസ് കേരള ഫിസിക്, മിസ്സ് സൗത്ത് ഇന്ത്യ ഫിസിക് കിരീടങ്ങൾ നേടിയ ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യനാണ്, സർട്ടിഫൈഡ് സുംബ ഇൻസ്ട്രക്ടർ, ടെലിവിഷൻ ഹോസ്റ്റ്, നടി എന്നുതുടങ്ങി പല മേഖലകളിലും ഒന്നിച്ച് സാന്നിധ്യം തെളിയിച്ചവളാണ്. അതിജീവനത്തിന്റെ പ്രതീകമാണ് ഇന്ന് ശ്രേയ അയ്യർ.

x