സീരിയൽ നടി അനുശ്രീക്ക് രഹസ്യ വിവാഹം? വരൻ ആരാണെന്ന് മനസ്സിലായോ?

ബാലതാരമായി എത്തി മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും പിന്നീട് നടിയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പ്രകൃതി എന്നറിയപ്പെടുന്ന അനുശ്രീ. 2005ൽ ആരംഭിച്ച ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ ജിത്തു മോനായി ആയിരുന്നു അനുശ്രീയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി പരമ്പരകളിൽ ബാലതാരമായും നായികയായും ഒക്കെ അഭിനയിച്ച അനുശ്രീ ഇതുവരെ അമ്പതോളം പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

അനുശ്രീ എന്നാണ് യഥാർത്ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്തു അനുശ്രീ അറിയപ്പെടുന്നത്. തന്റെ നാലാം വയസ്സിൽ ബാലതാരമായി ആയിരുന്നു അനുശ്രീയുടെ തുടക്കം. ഓമനത്തിങ്കള്‍ പക്ഷി, ദേവീ മാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ അനുശ്രീക്ക് ഭാഗ്യം ലഭിച്ചു. ഇന്നിപ്പോൾ നായികാ കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ട നടിയായി അനുശ്രീ മാറി. തന്റെ പതിനഞ്ചാം വയസിലാണ് നായികയായി അനുശ്രീ ആദ്യമായി അഭിനയിക്കുന്നത്.

ഏഴുരാത്രികൾ എന്ന പരമ്പരയിൽ ആണ് ആദ്യമായി നായികാ കഥാപാത്രമായി അനുശ്രീ എത്തുന്നത്. പിന്നീട് അമലയിലെ ശീതൾ , അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി തുടങ്ങിയ മികച്ച വേഷങ്ങൾ അനുശ്രീയെ തേടിയെത്തി. സോഷ്യൽ ലോകത്തു സജീവ സാന്നിധ്യമാണ് അനുശ്രീ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറാറുമുണ്ട് . താരത്തിന്റെ പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുന്നതു.

അനുശ്രീ വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആരാധകരും പ്രേക്ഷകരും ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അനുശ്രീയുടെ വിവാഹ വാർത്ത പുറത്തു വരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു പ്രചരിക്കുന്നത്. ചില ഇൻസ്റ്റാഗ്രാം പേജുകളിലും ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും ഒക്കെയാണ് അനുശ്രീ വിവാഹിതയായി എന്ന വാർത്ത പരക്കുന്നത്. സീരിയലിലെ ക്യാമെറാ മാൻ ആയ വിഷ്ണു സന്തോഷ് ആണ് അനുശ്രീയെ വിവാഹം കഴിച്ചത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

വിഷ്ണു സന്തോഷുമൊത്തുള്ള അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു പ്രചരിക്കുന്നത്. അനുശ്രീ രഹസ്യ വിവാഹം ചെയ്തു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുള്ള അനുശ്രീ പക്ഷേ തന്റെ വിവാഹ ചിത്രങ്ങൾ ഒന്നും തന്നെ ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ പങ്കുവെച്ചിട്ടില്ല. ഇതാണ് ആരാധകരിൽ സംശയമുണ്ടാക്കുന്നതു. വിവാഹ ചിത്രങ്ങൾ കണ്ടിട്ട് വിശ്വസിക്കാതെ ഇരിക്കാനും പറ്റുന്നില്ല. ഇനി വല്ല ഷൂട്ടിങ്ങോ ഫോട്ടൊഷൂട്ടോ ആണോയെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

x