അവന്റെ ബോഡി പോലും കണ്ടില്ല , ഞങ്ങളുടെ ബെന്നാച്ചി പോയി , കണ്ണ് നിറഞ്ഞ് പ്രിയ നടി ബീന ആന്റണി

മലയാളി സീരിയൽ പ്രേക്ഷകരുടെയും സിനിമ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ബീന ആന്റണി . മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ബീന .. സിനിമ സീരിയൽ ലോകത്ത് സജീവമാണെങ്കിലും മിനി സ്‌ക്രീനിലാണ് ബീന കൂടുതലും തിളങ്ങുന്നത് . വില്ലത്തി വേഷങ്ങളിൽ എത്താറുള്ള താരം പ്രേഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് . ഇക്കഴിഞ്ഞ ഇടയ്ക്ക് ബീനക്ക് കോവിഡ് ബാധിച്ച വിവരം ആരധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു , ഭർത്താവ് മനോജ് തന്നെയായിരുന്നു ആരാധകരോട് ബീനക്ക് കോവിഡ് ബാധിച്ച കാര്യവും , അത് എങ്ങനെ തരണം ചെയ്തു എന്നും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി രംഗത്ത് എത്തിയത് . കോവിഡ് എന്ന മഹാമാരിയെ നിസാരമായി കാണരുത് എന്നും മനോജ് വെളിപ്പെടുത്തിയിരുന്നു . സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ബീനക്ക് കോവിഡ് ബാധിച്ചത് .. പിന്നീട് അസുഖം ഭേദമായ ശേഷം താൻ നേരിട്ട അവസ്ഥകളെക്കുറിച്ച് വെളിപ്പെടുത്തി ബീന രംഗത്ത് എത്തുകയും ചെയ്തു . ആരോഗ്യം വളരെ മോശമായിട്ടും ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതാണ് എല്ലാ പ്രേശ്നങ്ങളും ഗുരുതരമായത് എന്ന് ബീന തുറന്നു പറഞ്ഞിരുന്നു . ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ പിന്നെ തന്റെ ഭർത്താവിനെയും മകനെയും പിന്നീട് കാണാൻ സാധിക്കില്ല എന്ന ഉൾ ഭയമായിരുന്നു ബീന ആശുപത്രിയിൽ പോകാൻ മടിച്ചതും . അതിനു കാരണം തന്റെ പ്രിയപ്പെട്ട ബെന്നാച്ചി വിട്ടുപോയതാണ് എന്നാണ് ബീന പറയുന്നത് . പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബീന തന്റെ പ്രിയപ്പെട്ട മോൻ ബെന്നാച്ചി കോവിഡ് മൂലം വിടവാങ്ങിയ സങ്കടമായ അനുഭവം തുറന്നുപറഞ്ഞത് . ബീനയുടെ വാക്കുകളിലേക്ക്

22 വയസുകാരനായ തങ്ങളുടെ പ്രിയ ബെന്നാച്ചി ആറു മാസം മുൻപായിരുന്നു കുടുംബത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തി വിടപറഞ്ഞത് . ഏത് പ്രായമാണെങ്കിലും മക്കളെ നഷ്ടപ്പെടുന്നത് വലിയ ദുഃഖം തന്നെയാണ് . മൂന്ന് പെൺകുട്ടികൾക്ക് ശേഷം എത്തിയ ആൺകുട്ടീ ആയത്കൊണ്ട് തന്നെ ഒരുപാട് ലാളിച്ചും സ്നേഹിച്ചുമാണ് ഞങ്ങൾ അവനെ നോക്കിയത് . ഷൂട്ടിങ്ങിനു പോലും പോവാതെ ഞാനൊക്കെ അവനെ നോക്കി വീട്ടിൽ ഇരുന്നിട്ടുണ്ട് . എപ്പോഴും ചിരി നിറഞ്ഞ മുഖവുമായി ആരോടും ദേഷ്യപ്പെടാത്ത ഞങ്ങളുടെ ജീവനായിരുന്നു ബെന്നാച്ചി എന്ന ബെൻ ഫ്രാൻസിസ് . അസുഖം ആണെന്നറിഞ്ഞ ശേഷം വെറും ആഴ്ചകൾ മാത്രമാണ് അവൻ ഞങ്ങളോട് ഒപ്പമുണ്ടായിരുന്നത് . അപ്പോഴേക്കും അവൻ പോയി . ഒരു ദിവസം ചേച്ചി വിളിച്ചാണ് ഇക്കാര്യങ്ങൾ പറയുന്നതും അവന്റെ ഫോട്ടോ അയച്ചു തന്നതും . ഫോട്ടോ കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി , മുഖമൊക്കെ നീര് വെച്ചിരുന്നു . വയറിലും കാലിലും ഒക്കെ നീര് വെച്ചിട്ടുണ്ടായിരുന്നു . ഉടൻ തന്നെ ഡോക്ടറെ കാണിക്കാൻ ഞാൻ പറഞ്ഞു .

ഉടൻ തന്നെ ഡോക്ടറായ ഭർത്താവിന്റെ അച്ഛന്റെ അനിയൻ കുഞ്ഞച്ചനോട് ഇതേക്കുറിച്ചു പറഞ്ഞു , കുറച്ചു പ്രേഷണമാണ് എത്രയും വേഗം ചികിത്സ നൽകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത് . ടെസ്റ്റുകൾ നടത്തിയ ശേഷം ഫാറ്റി ലിവറിന്റെ ചെറിയ ലക്ഷണം ഉണ്ടെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത് . പക്ഷെ വളരെ പെട്ടന്ന് അവൻ അങ്ങ് ഷീണിച്ചു . വീണ്ടും ആശുപത്രിയിൽ എത്തിയുള്ള പരിശോധനയിൽ കിഡ്‌നി രണ്ടും പ്രെശ്നം ആണെന്ന് മനസിലായി . കുറച്ചുനാളുകൾക്ക് മുൻപ് ഒന്ന് രണ്ട് അപകടങ്ങൾ സംഭവിച്ചിരുന്നു , അന്ന് കഴിച്ച മരുന്നുകളായിരുന്നു കിഡ്നിയെ ബാധിച്ചത് . അതായിരിക്കാം കിഡ്നിയെയും നശിപ്പിച്ചത് . കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പഴേക്കും അവന്റെ രുചി പോയി , പനിയും ബാധിച്ചു . ആശുപത്രിയിൽ എത്തിയെങ്കിലും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല , പിന്നീട് വീട്ടിൽ എത്തി പിറ്റേ ദിവസം തന്നെ ശ്വാസം മുട്ടൽ കൂടുതലായി . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടത്തി . ഐസൊലേഷനിൽ പ്രേവേശിപ്പിച് പിറ്റേ ദിവസം തന്നെ അവൻ ഞങ്ങളെ സങ്കടത്തിലാഴ്ത്തി വിടപറഞ്ഞു .

x