കൊല്ലം സുധിയേ ഉപേഷിച്ച് പോയ ആദ്യ ഭാര്യ പിന്നീട് നടന്നത്

കൊല്ലം സുധി എന്ന് പറഞ്ഞാൽ സ്റ്റാർ മാജിക്കിലെ കൗണ്ടറുകൾ കൊണ്ടും ചലനങ്ങൾ കൊണ്ടും ചിരിയുടെ അമിട്ടിന് തിരികൊളുത്തുന്ന മിമിക്രി താരത്തെയാണ് ഏവർക്കും ആദ്യം ഓര്മ വരുന്നത്.എന്നാൽ വേദിയിൽ ചിരിയുടെ പൂരം ഒരുക്കുന്ന സുധിയുടെ പഴയകാല ജീവിതവും താൻ കടന്നുവന്ന കഷ്ടപ്പാടിന്റെ വഴിയും ഇക്കഴിഞ്ഞ ദിവസം സ്റ്റേജിൽ നിന്ന് വെളിപ്പെടുത്തിയപ്പോൾ ആരധകരുടെ കണ്ണ് നിറച്ചിരുന്നു.സുധിയുടെ ജീവിതത്തിൽ ഇത്രയും വലിയ കഷ്ടപ്പാട് സംഭവിച്ചിട്ടുണ്ട് എന്ന് ഇക്കഴിഞ്ഞ ദിവസം വേദിയിൽ വെളിപ്പെടുത്തും മുൻപ് അടുത്ത സുഹൃത്തുക്കൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.

ആദ്യവിവാഹവും പിന്നീടുള്ള ഒറ്റപ്പെടലും അതിൽ നിന്ന് കൈപിടിച്ചുയർത്താൻ എത്തിയ രേണുകയുടെയും ഒക്കെ കഥകൾ സുധി സ്റ്റാർ മാജിക് വേദിയിൽ വെളിപ്പെടുത്തിയിരുന്നു.സുധിയുടേത് ആദ്യത്തെയും പ്രണയ വിവാഹമായിരുന്നു.എന്നാൽ മകന് ഒന്നര വയസുള്ളപ്പോൾ ആദ്യ ഭാര്യാ സുധിയെയും ബാലനെയും ഉപേഷിച്ച് മറ്റൊരാൾക്കൊപ്പം പോയി.അത് സുധിയെ സംബന്ധിച്ചടത്തോളം താങ്ങാവുന്നതിനും അപ്പുറമായിരുന്നു ജീവിതത്തിൽ.എന്നാലും തോൽക്കാൻ മനസ്സില്ലാതെ ജീവിതത്തോട് പൊരുതിയ സുധി ഒന്നര വയസുകാരനായ മകനെയും കൊണ്ട് സ്റ്റേജ് ഷോകളിൽ പങ്കെടുത്തു.സ്റ്റേജിന് പിന്നിൽ കുട്ടിയെ ഉറക്കി കിടത്തി സ്റ്റേജിൽ നിന്ന് സുധി കാണികളെ ചിരിപ്പിച്ചു.എങ്കിലും മനസ്സിൽ കുട്ടി ഉണരുവോ എന്നുള്ള ആധിയായിരുന്നു സുധിയുടെ ഉള്ളിൽ.

എന്നാൽ തന്റെ സങ്കടങ്ങളോട് പൊരുതിയ സുധി ഇപ്പോൾ ഭാര്യയോടും കുഞ്ഞുങ്ങളോടും ഒപ്പം സന്തോഷവാനായിട്ട് ജീവിക്കുകയാണ് .പതിനാറു വർഷങ്ങൾക്ക് മുൻപായിരുന്നു സുധിയുടെ ആദ്യ വിവാഹം.പ്രണയിച്ചാണ് ആദ്യ വിവാഹം എങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.ഒന്നര വയസുള്ള കുഞ്ഞിനെ ഏൽപ്പിച്ച് ആദ്യ ഭാര്യാ മറ്റൊരാൾക്കൊപ്പം പോയി.എന്നാൽ സുധിയെ ഉപേക്ഷിച്ചു പോയ ആദ്യ ഭാര്യക്ക് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രേശ്നങ്ങളായിരുന്നു അതിന് കാരണം.ഒരു കു..ഞ്ഞ് ഇവർക്ക് രണ്ടാമത്തെ ബന്ധത്തിലും ഉണ്ട്.തനിക് ആരോടും പരാതിയോ പരിഭവമോ ഇല്ലന്ന് സുധി പറയുന്നു, ഇപ്പോഴുള്ള തന്റെ ഭാര്യയും തന്റെ മക്കളുമാണ് തന്റെ ലോകമെന്ന സുധി പറയുന്നു.

മകന് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് എത്തുന്നത്.രേണു എത്തിയത് മുതൽ സുധിയുടെ ആദ്യ ബന്ധത്തിലെ മകൻ രാഹുൽ പിന്നീട് അമ്മയുടെ കുറവ് അറിഞിട്ടില്ല , ആദ്യ ബന്ധത്തിലെ മകനാണ് രാഹുൽ എന്ന് പറയുന്നത് രേണുവിന്‌ ഇഷ്ടാവല്ല , അവൻ എന്റെ മൂത്ത മോനാണ് എന്നാണ് രേണു പറയുന്നത്. ആദ്യം സുധിയും രേണുവും അടുത്ത കൂട്ടുകാരായിരുന്നു പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും സുധിയുടെ ജീവിതത്തിലേക്ക് രേണു എത്തുകയുമായിരുന്നു.പിന്നീട് സുധിക്ക് പൂർണ പിന്തുണയുമായി രേണു ഒപ്പമുണ്ട്.16 ആം വയസിൽ മിമിക്രി രംഗത്തേക്ക് കടന്നുവന്നയാളാണ് കൊല്ലം സുധി , മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ ആയിരുന്നു ജീവിതത്തിൽ സുധിക്ക് വഴിത്തിരിവായത്.പിന്നീട് 40 ൽ അധികം സിനിമകളിൽ താരം വേഷമിടുകയും ചെയ്തു.

x