ആ സന്തോഷ വാർത്ത പങ്കുവെച്ചു യുവയും മൃദുലയും ചതി ആയിപ്പോയെന്ന് ആരാധകർ

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആണ് യുവ കൃഷ്ണയും മൃദുല  വിജയ്യും. അതു കൊണ്ട് തന്നെയാണ് ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയതും. കഴിഞ്ഞ ഡിസംബർ 23ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായി ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്. എന്നാൽ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞത് മുതൽ ഇരുവരോടും ആരാധകർ ചോദിക്കുന്ന ചോദ്യമാണ് ഇനി വിവാഹം എന്നാണ് എന്നത്. ആരാധകർ അത്രയും ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് ഇരുവരുടേതും. വിവാഹ നിശ്ചയം ലളിതമായി നടത്തിയത് കൊണ്ട് വിവാഹം ഗംഭീരം ആക്കണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഈ വര്ഷം തന്നെ വിവാഹം കാണും എന്ന സൂചനകൾ ഉണ്ടായിരുന്നു എങ്കിലും വിവാഹ തീയതിയെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ തന്റെ വിവാഹം എന്നാണ് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മൃദുല. ആറ് മാസങ്ങൾക്ക് ശേഷം ആയിരിക്കും തങ്ങളുടെ വിവാഹം എന്നും വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും നടി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാകാം വിവാഹം നീട്ടി വെക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വാക്സിൻ വിതരണം ആരംഭിച്ച സ്ഥിതിക്ക് ആറ് മാസങ്ങൾക്കു ശേഷം വിവാഹം ഗംഭീരമായി നടത്താം എന്ന കണക്ക് കൂട്ടലിലാകാം ഇരുവരുടെയും കുടുംബം.

കോവിടിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ലളിതമായി ആയിരുന്നു നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. എന്നാൽ വിവാഹം എല്ലാവരെയും അറിയിച്ചു വളരെ ഗംഭീരമായി നടത്തും എന്നാണ് സൂചന. വിവാഹം ലളിതമായാലും ഗംഭീരമായാലും കൊട്ടിയാഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് സോഷ്യൽ മീഡിയയിലെ ഇരുവരുടെയും ആരാധകർ.

ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെ മിനി സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച മൃദുല വിജയ് പിന്നീട് മഴവിൽ മനോരമയിലെ കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കൃഷി തുളസിയിലെ കൃഷ്ണ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെച്ച മൃദുല പ്രേക്ഷരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു. ഇത് കൂടാതെ ഭാര്യ പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്.

അതേസമയം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു യുവ കൃഷ്ണ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. സീരിയലിൽ ആദ്യം നെഗറ്റീവ് കഥാപാത്രമായി എത്തിയ താരം പിന്നീട് പോസിറ്റിവ് കഥാപാത്രമായി മാറുക ആയിരുന്നു. നടി രേഖ രതീഷ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇരുവരുടെയും അമ്മ കഥാപാത്രമായി വേഷമിട്ട രേഖ ആണ് ഇങ്ങനെ ഒരു പ്രൊപ്പോസൽ കൊണ്ട് വരുന്നത്.

x