16 വർഷത്തെ സൗഹൃദം പ്രണയത്തിൽ , കാമുകനെ ആരധകർക്ക് പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്

മലയാളികളുടെ എക്കാലത്തെയും പ്രിയ അവതരികമാരിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്.തന്റേതായ അവതരണശൈലി കൊണ്ട് ഏറെ ആരധകരെ സമ്പാദിച്ച താരം കൂടിയാണ് രഞ്ജിനി.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോ യിലൂടെയാണ് താരം അവതാരകലോകത്തേക്ക് എത്തുന്നത്.അവതാരിക എന്ന നിലയിൽ ഐഡിയ സ്റ്റാർ സിംഗറിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പിന്നീടു വന്ന സീസണിലും താരം തന്നെയായിരുന്നു അവതാരകയായി എത്തിയത്.ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യമായ രഞ്ജിനി അഭിനയ ലോകത്തേക്കും കാലെടുത്തു വെച്ചിരുന്നു.പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിലും താരം എത്തുകയും പ്രേക്ഷക ശ്രെധ നേടുകയും ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ രഞ്ജിനി ഇടയ്ക്കിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളുമായി ആരധകർക്ക് മുന്നിൽ എത്താറുണ്ട്.താരം ഓരോരോ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും പല ആരധകരും വിവാഹത്തെപ്പറ്റിയും പ്രണയത്തെക്കുറിച്ചും രഞ്ജിനിയോട് ചോദിക്കാറുണ്ട്.ഇപ്പോഴിതാ ആരാധകരുടെ കുറെ കാലമായുള്ള ചോദ്യത്തിന് ഉത്തരം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.കാമുകനെ ആരധകർക്ക് പരിചയപെടുത്തിയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്..

 

 

പതിനാറ് വർഷത്തെ സൗഹൃദമായിരുന്നു , അന്ന് ശരത്ത് വിവാഹിതനായിരുന്നു , അന്ന് ഞാൻ മറ്റൊരു റിലേഷനിലും ..രണ്ടു പേരും സിംഗിൾ ആവുകയും പിന്നീട് ഇപ്പോൾ പ്രണയത്തിലാവുകയും ചെയ്തു..പക്ഷെ വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ല എന്നും രഞ്ജിനി ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.വിവാഹം കഴിക്കുക എന്നുള്ള ആശയമൊന്നും എനിക്ക് ഇപ്പോഴും സ്വീകാര്യമായ ഒന്നല്ലെന്നും താരം കൂട്ടിച്ചേർത്തു.ഒപ്പം ഇത് തന്റെ ആദ്യത്തെ പ്രണയം അല്ല എന്നും പഴയ പ്രണയങ്ങൾ ഒന്നും എന്തൊക്കെയോ കാരണങ്ങൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും വിജയിച്ചില്ല എന്നും താരം പറയുന്നുണ്ട്.39 വയസ്സായിട്ടും രഞ്ജിനി ഇതുവരെ വിവാഹിതയായിട്ടില്ല.എന്തായാലും കാമുകനൊപ്പമുള്ള ചിത്രം ആരധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ പ്രണയദിനത്തിൽ തന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ താരം രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിതാ രഞ്ജിനിയുടെയും പ്രിയതമന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

2007 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോ യിലൂടെയാണ് താരം അവതാരക ലോകത്തേക്ക് എത്തുന്നത് , ആദ്യ ഷോ കൊണ്ട് തന്നെ മികച്ച അവതാരകയ്ക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയ തരാം പിന്നീട് നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നിര സാന്നിധ്യമായി മാറി.അവതാരകയ്‌ക്ക്‌ പുറമെ അഭിനയ ലോകത്തേക്കും താരം എത്തിയിരുന്നു.എൻട്രി , മേരാ നാം ഷാജി എന്ന ചിത്രത്തിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ രഞ്ജിനി ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച പ്രതികരണമാണ് ആരധകരിൽ നിന്നും ലഭിക്കുന്നത്

x