
രഹസ്യ വിവാഹം നടത്തിയ സീരിയൽ നടി അനുശ്രീയെയും ക്യാമറ മാൻ വിഷ്ണുവിനേയും പറ്റി നടൻ ജിഷിൻ പറഞ്ഞത് കണ്ടോ
ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ താരം മിനി സ്‌ക്രീനിൽ നായിക ആവുകയായിരുന്നു, നിരവതി സീരിയലുകൾ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ഏഴുരാത്രികൾ എന്ന സീരിയലിൽ കൂടിയാണ് ആദ്യമായി താരം നായിക ആവുന്നത്

അനുശ്രീ ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയുന്ന പൂക്കാലം വരവായി എന്ന സീരിയലിലിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്, സംവൃത എന്ന കഥാപാത്രം ആയാണ് അനുശ്രീ അതിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു എന്നാൽ ഇത് ഫോട്ടോഷൂട്ടാണോ അതോ പുതിയ സീരിയൽ ചിത്രീകരണം ആണോ എന്ന് മലയാളി പ്രേക്ഷകർക്ക് സംശയം ഉണ്ടായിരുന്നു

സത്യത്തിൽ അത് നടി അനുശ്രീയുടെ വിവാഹം തന്നെയായിരുന്നു. സൂര്യയിൽ സംപ്രേഷണം ചെയുന്ന എൻറെ മാതാവ് എന്ന സീരിയലിലെ ക്യാമറ മാൻ വിഷ്‌ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്, വളരെ ലളിതമായിട്ട് ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. തൃശൂരിൽ സ്ഥിതി ചെയുന്ന ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു അനുശ്രീയുടെയും വിഷ്‌ണു സന്തോഷിന്റേയും വിവാഹം, വിവാഹ ശേഷം എത്തിയ ഇവർക്ക് എൻറെ മാതാവിലെ താരങ്ങൾ സർപ്രൈസ് നൽകിയിരുന്നു, ഇപ്പോൾ സീരിയൽ നടൻ ജിഷിൻമോഹൻ ഇരുവരെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത് ഇരുവരുടെയും പ്രണയ വിവാഹത്തെ പറ്റി ഇരുവരുടെയും കൂടെ നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് ജിഷിൻ പറഞ്ഞത് ഇങ്ങനെ

യേശുക്രിസ്തുവിനെപ്പോലെ ഞാൻ നടുക്ക് നിൽക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂർത്തുക്കളെ.. നമ്മുടെ അനുവും, ക്യാമറാമാൻ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തിൽ😜. ഏപ്രിൽ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങൾ ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു 😍.വിവാഹ മംഗളാശംസകൾ dears.. 😍 ഇതായിരുന്നു താരത്തിന്റെ വാക്കുകൾ നിരവതി പേരാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുന്നത്
