സ്റ്റാർമാജിക്കിലെ ആ സംഭവത്തിന് ശേഷം നടൻ ബിനു അടിമാലിയുടെ ജീവിതത്തിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞു താരം

കോമഡി പ്രോഗ്രാമില്‍ തന്റേതായ വ്യത്യസ്തകള്‍ കൊണ്ട് സിനിമയില്‍ എത്തിപ്പെട്ട താരമാണ് ബിനു അടിമാലി. സ്റ്റാര്‍ മാജിക്ക് എന്ന ഫ്ളവേഴ്സിലെ ഷോയിലൂടെയാണ് ബിനു അടിമാലി കൂടുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. നര്‍മം കലര്‍ന്ന സംസാരശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്. സ്‌കൂള്‍ കാലം മുതല്‍ കലയോട് ചേര്‍ന്ന് നില്‍ക്കുന്ന കലാകാരന്‍ കൂടിയാണ് ബിനു അടിമാലി. മിമിക്രി ട്രൂപ്പുകളില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ബിനു അടിമാലി സിനിമയിലേക്ക് എത്തുന്നത്.

ബിനുവിന്റെ കഴിവ് കണ്ട ആദ്യമായി അവസരം നല്‍കിയത് മണിയന്‍ പിള്ള രാജു ആയിരുന്നു. ആദ്യത്തെ സിനിമ നിത്യാ മേനോന്‍ നായികയായ തല്‍സമയം ഒരു പെണ്‍കുട്ടിയായിരുന്നു. ഇതിന് ശേഷം ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ എന്നി സിനിമകളില്‍ നിരവധി ചിത്രങ്ങളില്‍ ഭാഗമായി കഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്ക് ആണ് അവസാനം അഭിനയിച്ച ചിത്രം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന രസികരാജ നമ്പര്‍ വണ്‍ എന്ന പരിപാടിയിലൂടെയാണ് മിനിസ്‌ക്രീനില്‍ തിളങ്ങുന്നത്.

നിത്യാദാസ്, നവ്യാനായര്‍ എന്നിവര്‍ അതിഥികളായെത്തിയ സ്റ്റാര്‍ മാജിക്കിന്റെ എപ്പിസോഡില്‍ വന്ന സന്തോഷ് പണ്ഡിറ്റിനെ ബോഡി ഷെയിമിങ്ങ് നടത്തിയെന്നും അപമാനിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിവാദങ്ങളില്‍ മറുപടിയുമായി ബിനു അടിമാലിയും രംഗത്തെത്തിയിരുന്നു. ‘100 കോടി കളക്ട് ചെയ്ത പടത്തിലെ നായകന്‍ എന്നെപ്പറ്റി അത് പറയുമ്പോള്‍ അതു കേട്ട് നിശബ്ദനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിയൂ. ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാര്‍ മാജിക് കാണുന്ന ആര്‍ക്കും മനസ്സിലാകും. ദയവായി ഇതിനെ ആ സെന്‍സില്‍ മാത്രം എടുക്കുക’ എന്നായിരുന്നു അന്ന് ബിനു മറുപടി നല്‍കിയത്.

ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തി അടുത്തിടെ ഉണ്ടായ വിവാദങ്ങളിലെ യഥാാര്‍ത്ഥ്യത്തെ കുറിച്ചും താന്‍ നേരിടേണ്ടി വന്ന വ്യക്തിഹത്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബിനു അടിമാലി. സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന സംഭവം കൊണ്ട് താന്‍ നേരിട്ടത് വലിയ പ്രശ്നങ്ങളായിരുന്നുവെന്നും മാനസിക വിദഗ്ധനെ കാണേണ്ട സ്ഥിതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെന്നും ബിനു അടിമാലി പറഞ്ഞു.

ഷോയുടെ ജോണറും അവിടുത്തെ രീതികളും അറിയാമായിരുന്നിട്ടും ക്ഷണം സ്വീകരിച്ച് പരിപാടികളില്‍ പങ്കെടുത്ത് വേണ്ട പണവും വാങ്ങിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് പുറത്തെത്തി അധിക്ഷേപിച്ചുവെന്ന തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നും ബിനു അടിമാലി പറഞ്ഞു. അയാള്‍ ഷോയില്‍ എത്തി കണ്ടന്റുണ്ടാക്കി വൈറലാകുകയായിരുന്നു ലക്ഷ്യമെന്നും, ഷോയില്‍ നിന്നും പണവും വാങ്ങി മടങ്ങുകയായിരുന്നുവെന്നും ബിനു പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പല ഭാഗങ്ങളില്‍ നിന്നും ഒരുപാട് എനിക്ക് കിട്ടുന്നുണ്ടെന്നും ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്. അത് വല്ലാതെ തളര്‍ത്തിയിരുന്നതായും ബിനു വ്യക്തമാക്കുന്നു. മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടതായി വന്നു. അന്ന് ഷോയില്‍ നടന്ന സത്യാവസ്ഥ പുറത്തിരുന്ന് കണ്ട പ്രേക്ഷകര്‍ക്ക് അറിയില്ലെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

Articles You May Like

x