പ്രേക്ഷകരുടെ ഇഷ്ടതാരം കുടുംബ വിളക്കിലെ ആനന്ദ് നാരായണൻ ആശുപത്രി കിടക്കയിൽ. പ്രാർഥനയോടെ ആരാധകർ.

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം കുടുംബ വിളക്കിലെ ആനന്ദ് നാരായണൻ ആശുപത്രി കിടക്കയിൽ. പ്രാർഥനയോടെ അദ്ദേഹത്തിന്റെ ആരാധകർ.
കഴിഞ്ഞ അഞ്ച് വർഷമായി മിനി സ്ക്രീൻ പ്രേഷകരുടെ ഏറെ പ്രിയപ്പെട്ട നടനാണ് ആനന്ദ് നാരായണൻ . കുടുംബ വിളക്കിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാ പാത്രമായി മികച്ച പ്രകടനമാണ് ആനന്ദ് കാഴ്ച്ച വയ്ക്കുന്നത് .2008ൽ ഒരു അവതാരകനായിട്ടാണ് ആനന്ദ് നാരായണൻ ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുന്നത് .2014 ൽ ജയ്ഹിന്ദ് ടി. വി ലെ സൺ‌ഡേ കോക്ക് ടൈൽ എന്ന പ്രോഗ്രാമാണ് ആനന്ദ് നാരായണനെ പ്രശസ്തനാക്കിയത് .അതിനു ശേഷം സീരിയലിൽ നിന്ന് അവസരം വരുകയും അഭിനയ രംഗത്ത് സജീവമാകുകയും ചെയ്തു.

ആദ്യമായി ക്ഷണം ലഭിച്ച സീരിയലിൽ അഭിനയിക്കാൻ ചെന്നപ്പോൾ തൻ്റെ അഭിനയം ശരിയായില്ല എന്ന് പറഞ്ഞു പ്രശസ്തനായ ഒരു ഡയറക്ടർ മടക്കി ആയിച്ചു. ഏറെ സങ്കടത്തോടെ വീട്ടിൽ എത്തിയ താരത്തെ അദ്ദേഹത്തിന്റെ ഭാര്യയാണ് താരത്തിന് പ്രചോദനം നൽകിയത് .അടുത്ത സീരിയലെക്ക് ക്ഷണം ലഭിച്ചു അദ്ദേഹം എത്തിയതിൽ അഭിനയിക്കുകയും വേറെ ചില കാരണങ്ങളാൽ അത് സംപ്രേഷണപ്പെടാതിരിക്കുകയും ചെയ്തു .അതിനു ശേഷം പ്രശസ്ത ഡയറക്ടർ രതീഷിന്റെ സീരിയലായ കാണാ കണ്മണി എന്ന സീരിയലിൽ രാകേഷ് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു .ആദ്യ സീരിയലിൽ തിളങ്ങാൻ ആയില്ലെകിലും ഇപ്പോൾ ഏഷ്യാനെറ്റിലെ കുടുംബ വിളക്കിൽ ശ്രീജിത്ത് വിജയ് ചെയ്ത കഥാപാത്രം ഇപ്പോൾ ചെയുന്നത് ആനന്ദ നാരായണനാണ് ശ്രീജിത്തിന് നൽകിയ അതേ സ്വീകാര്യത ഇപ്പോഴും പ്രേഷകർ ആനന്ദ് നാരായണന് നൽകുന്നുണ്ട്. അരുന്ധതി കാണാക്കണ്മണി, എന്ന് സ്വന്തം ജാനി എന്നീ സീരിയലുകളിലൂടെ മുൻ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു .

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റടുത്തിരിക്കുന്നത് .ആനന്ദ് ഒര് ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുന്ന ചിത്രമാണ് പങ്ക് വച്ചത് .ആനന്ദ് ഒര് സ്പൈൻ സര്ജറിക്കായി കോസ്മോപോളിറ്റൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. താരം പങ്ക്‌ വച്ച ചിത്രത്തിന് താഴെ അനേകം ആരാധകർ പ്രാർത്ഥനകളോടെ കമന്റ് ചെയ്തിരിക്കുന്നത് .നായക കഥാപാത്രങ്ങളും വില്ലൻ കഥാ പാത്രങ്ങളും തനിക്ക് വാഴങ്ങും എന്ന തെളിയിച്ച താരം .മിന്നും പ്രകടനമാണ് താരം കാഴ്ച വായിക്കുന്നത് മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തണം എന്ന വല്യ ആഗ്രഹമുണ്ട് ആനന്ദ് നാരായണ് .ഇരുപത്തിയഞ്ചാം വയസിലായിരുന്നു ആനന്ദ് നാരായണന്റെ വിവാഹം. താരത്തിന്റെത് പ്രണയ വിവാഹമായിരുന്നു .ഭാര്യ മിനി നഴ്‌സാണ് .താരത്തിന് രണ്ട്‌ കുട്ടികളാണ് ഉള്ളത് മകൻ ആദി ദേവ് ആനന്ദ് മകൾ അഗ്രഹ ആനന്ദ്. അച്ഛൻ ഫാര്മസിസ്റ്റാണ് അമ്മ ഹാൻഡ് ലൂം സൊസൈറ്റിയിൽ ജോലി ചെയ്യുന്നു.

x