ആരും കണ്ണ് വെക്കല്ലേ! ആദ്യമായി കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചു ഉപ്പും മുളകും താരം അശ്വതി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലെ ഏറ്റവും ജനപ്രീതി ഉള്ള പരിപാടിയും ഉപ്പും മുളകും ആയിരുന്നു. മലയാളത്തിലെ വമ്പൻ ചാനലുകളെ എല്ലാം മലർത്തിയടിക്കാൻ ഫ്‌ളവേഴ്‌സ് ചാനലിന് ആയത് ഉപ്പും മുളകും എന്ന ജനപ്രിയ പാരമ്പരയിലൂടെയാണ്. ഒരു ചെറിയ കുടുംബത്തിന്റെ കഥ പറയുന്ന ഉപ്പും മുളകും എന്ന പരമ്പര വളരെ അധികം റിയാലിസ്റ്റിക്ക് ആയാണ് എടുത്തിരുന്നത്. അത് തന്നെയായിരുന്നു ആ പരമ്പരയെ ഇത്രത്തോളം ജനപ്രീതി ഉണ്ടാക്കാൻ സഹായിച്ചതും.

ഉപ്പും മുളകിന്റെ മറ്റൊരു വിജയ രഹസ്യം അതിലെ അഭിനേതാക്കളുടെ അസാമാന്യ പ്രകടനം തന്നെയായിരുന്നു. മുതിർന്നവരും കുട്ടികളും വരുന്നവരും പോകുന്നവരും എല്ലാം തകർപ്പൻ പ്രകടനമാണ് പരമ്പരയിൽ കാഴ്ച വെക്കുന്നത്. അങ്ങനെ മിന്നും പ്രകടനം കാഴ്ച വെച്ച് അത്ഭുതപ്പെടുത്തിയ ഒരാൾ ആയിരുന്നു അശ്വതി നായർ. ഉപ്പും മുളകിലെ മിന്നും താരം ലെച്ചു പോയപ്പോൾ അണിയറ പ്രവർത്തകർ പകരം കൊണ്ട് വന്ന താരമാണ് പൂജ ജയറാം. ഉപ്പും മുളകിൽ ലെച്ചു ഉണ്ടാക്കിയ വലിയ വിടവ് നികത്തുക എന്നതായിരുന്നു പൂജയുടെ ജോലി.

അശ്വതി നായർ എന്ന പുതുമുഖ നടി ആണ് പൂജ എന്ന കഥാപാത്രമായി ഉപ്പും മുളകിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയെ തന്നെ പിടിച്ചു കുലുക്കി എത്തിയ അശ്വതി നായർ പൂജയായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത് . ക്യാമറയുടെ മുന്നിൽ വന്ന ഒരു മുൻ പരിചയവും ഇല്ലാതിരുന്നിട്ടും അശ്വതി നിമിഷ നേരം കൊണ്ടാണ് ലെച്ചു പോയ വിടവ് നികത്തി എടുക്കാൻ അണിയറ പ്രവർത്തകരെ സഹായിച്ചത്. അഭിനയത്തിലൂടെ മാത്രമല്ല ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെയും അശ്വതി പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.

അതു കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ നടിക്ക് ലക്ഷക്കണക്കിന് ആരാധകർ ആണ് ഉള്ളത്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. ഒരു കൈ കുഞ്ഞുമായി നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ഷെയർ ചെയ്തത്. സാധാരണ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മാത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുള്ളത്. ആദ്യമായാണ് ഒരു കുഞ്ഞുമായി ഉള്ള ചിത്രം താരം പങ്ക് വെക്കുന്നത്.

ആരും കണ്ണ് വെക്കല്ലേ എന്ന തലക്കെട്ടോടെ ആയിരുന്നു ചിത്രങ്ങൾ നടി പങ്കു വെച്ചത്. ഇത് കണ്ട ആരാധകർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും നടി തന്നെ ആ സംശയം മാറ്റി കൊടുത്തു. കുഞ്ഞു തന്റേതു അല്ല എന്നും മറ്റൊരാളുടെ ആണെന്നും നടി വ്യക്തമാക്കി. കുഞ്ഞും ഒത്തുള്ള മൂന്നു ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ഷെയർ ചെയ്തത്. ആദ്യം ഒരു ചിത്രം പങ്കു വെച്ചപ്പോൾ നിങ്ങളുടെ കുട്ടിയാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു . അങ്ങനെയാണ് രണ്ടാമത്തെ ഫോട്ടോ അപ്‌ലോഡ് ചെയ്തപ്പോൾ തന്റെ കുട്ടി അല്ലാ എന്ന ക്യാപ്‌ഷൻ താരം നൽകിയത്.

ഉപ്പും മുളകിന് പുറമേ സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ഒക്കെയാണ് അശ്വതി. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തോളം ആരാധകർ ഉള്ള താരം ഒരു കലാകാരി കൂടി ആണ്. തന്റെ ഫിറ്റ്നസ് രഹസ്യം തന്നെ ഡാൻസ് ആണെന്ന് നടി പറയാറുണ്ട്. ഉപ്പും മുളകിലെ തകർപ്പൻ പ്രകടനം വഴി സിനിമയിലേക്കും ചേക്കേറാം എന്ന പ്രതീക്ഷയിലാണ് അശ്വതി ഇപ്പോൾ.

x