ഒരു വശത്ത് സിസേറിയൻ ചെയ്ത വേദന, മറുവശത്ത് കുഞ്ഞിനെ ഓർത്തുള്ള ടെൻഷൻ ശരണ്യ പറയുന്നു

സീരിയലിലൂടെയും സിനിമയുടെയും മലയാളികളെ വിസ്മയിപ്പിച്ച താരം ആയിരുന്നു ശരണ്യ മോഹൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ശരണ്യ പിന്നീട് തമിഴ് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുക ആയിരുന്നു. അഭിനയ രംഗത്ത് തിളങ്ങി നില്കുമ്പോൾ ആയിരുന്നു ശരണ്യയുടെ വിവാഹം. വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. ഡോക്റ്ററായ അരവിന്ദ് കൃഷ്ണൻ ആണ് ശരണ്യയെ വിവാഹം കഴിച്ചത്. അനന്ത പത്മനാഭൻ അന്നപൂർണ എന്നിവരാണ് മക്കൾ.

ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ ഒക്കെ പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ തുറന്നു പറയാറുണ്ട് നടി. അവരെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ശരണ്യക്ക്. ഇപ്പോൾ തന്റെ അമ്മ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് നടി ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. താൻ ഇരുപതാം വയസ്സിൽ ആണ് അമ്മ ആകുന്നത്. സിസെറിയൻ വഴി ആയിരുന്നു പ്രസവം. സിസെറിയൻ ചെയ്തതിന്റെ വേദനയും കുഞ്ഞു പറയുന്നതിന്റെ ടെൻഷനും ഒക്കെ ആദ്യം അലട്ടിയിരുന്നു.

അവൻ കരയുന്നത് കാണുമ്പോൾ തനിക്കും കരച്ചിൽ വരും. എന്നാൽ പതിയെ പതിയെ എല്ലാം മാറി. ആരും പഠിപ്പിച്ചു തരാതെ എവിടേയും വായിച്ചു പഠിക്കാതെ തന്നെ ഞാൻ നല്ല ഒരു അമ്മയായി മാറി. മകന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഞാൻ തന്നെയായിരുന്നു. കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും ഒക്കെ തനിയെ തന്നെ ചെയ്തു പഠിച്ചു. എന്നാൽ അങ്ങനെ ഇരിക്കെ മോന് രണ്ടു വയസ്സ് ഉള്ളപ്പോൾ ആണ് മകളെ പ്രസവിക്കുന്നത്.

ആദ്യത്തെ കുട്ടി ആണായത് കൊണ്ട് രണ്ടാമത് ഒരു മോളെ തരണേ എന്ന് ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. എന്നാൽ മകളുടെ വരവ് മകനെ പറഞ്ഞു മനസിലാക്കിക്കുക്ക എന്നത് ഞങ്ങളെ അലട്ടിയ പ്രശ്നം ആയിരുന്നു. കൊച്ചു കുഞ്ഞായതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് ഞാനും ഭർത്താവും കാര്യങ്ങൾ കൈകാര്യം ചെയ്തത്. കുഞ്ഞിന്റെ കാര്യങ്ങളിൽ ഒക്കെ അവനെ കൂടി ഉൾപ്പെടുത്തി. അവനാണ് അനിയത്തിയുടെ എല്ലാം എന്ന് അവനെ പഠിപ്പിച്ചു.

കുഞ്ഞിലേ അങ്ങനെ പഠിപ്പിച്ചത് കൊണ്ട് തന്നെ ഇപ്പോഴും അവനു എന്തെങ്കിലും കൊടുത്താൽ അത് അനിയത്തിക്ക് കൂടി വാങ്ങി കൊടുക്കും അവൻ. കുഞ്ഞും തിരിച്ചു അങ്ങനെ തന്നെയാണ്. രണ്ടു പേരുടെയും കൂടെ ആടുകയും പാടുകയും ഒക്കെ ചെയ്യുമെങ്കിലും അവശ്യ ഘട്ടങ്ങളിൽ ഞാൻ അവരെ ശാസിക്കാറും ഉണ്ടെന്നു ശരണ്യ പറയുന്നു. അവരുടെ എല്ലാ വാശികളും നടത്തി കൊടുക്കാത്ത ഒരു അമ്മയാണ് താൻ എന്നും അത് അവരുടെ നല്ല ഭാവിക്കു വേണ്ടി ആണെന്നും ശരണ്യ പറഞ്ഞു.

x