അമ്മയായി! ആ സന്തോഷ വാർത്ത പങ്കുവെച്ചു കുടുംബ വിളക്ക് താരം ശ്വേത

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ സീരിയലായണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടാണ് ഓരോ ദിവസവും മുന്നേറുന്നത്. ചാനൽ പ്രോഗ്രാം റേറ്റിങ്ങിൽ മറ്റു സീരിയലുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റിലെ കുടുംബ വിളക്കിന്റെ കുതിപ്പ്. തന്മാത്രയിൽ മോഹൻലാലിന്റെ നായികയായ മീരാ വാസുദേവ് ആണ് കുടുംബ വിളക്ക് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഏറെ കാലത്തേ ഇടവേളക്ക് ശേഷം മീരാ വാസുദേവ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തി എന്ന പ്രത്യേകതയും കുടുംബ വിളക്കിനു ഉണ്ടായിരുന്നു.

സുമിത്ര എന്ന കഥാ പാത്രമായി മീര എത്തുന്ന പരമ്പരയിൽ മറ്റു താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കൃഷ്ണ കുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ്, സി സജീവ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. വലിയൊരു കുടുംബത്തിൻറെ വിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് പരമ്പരയുടെ കഥ പറയുന്നത്. പരമ്പരയിൽ അഭിനയിക്കുന്നവർ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

കുടുംബ വിളക്ക് സീരിയലിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന നടിയാണ് ശ്വേതാ വെങ്കട്. അൻപത്തി ആറാമത്തെ എപ്പിസോഡ് വരെ ശ്വേതാ അവതരിപ്പിച്ച കഥാപാത്രത്തെ പിന്നീട് അങ്ങോട്ടുള്ള എപ്പിസോഡുകളിൽ അവതരിപ്പിച്ചത് നടി വേദിക നായർ ആയിരുന്നു. അന്യ ഭാഷാ നടി ആയിരുന്നെങ്കിൽ കൂടി കുറച്ചു എപ്പിസോഡുകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാൻ ശ്വേതക്ക് സാധിച്ചു. ലോക്ക് ഡൌൺ കാരണമാണ് നടി പരമ്പരയിൽ നിന്നും പിന്മാറുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ നടിക്ക് ഒരുപാടു മലയാളി ആരാധകർ ഫോള്ളോവെർസ് ആയിട്ട് ഉണ്ട്. നടി തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടി. തനിക്കൊരു കുഞ്ഞു ജനിച്ചെന്നും ആൺ കുഞ്ഞാണ് ജനിച്ചതെന്നും ശ്വേത പറഞ്ഞു. മലയാളി പ്രേക്ഷകരും കുടുംബ വിളക്കിലെ താരങ്ങളും ശ്വേതക്ക് ആശംസകൾ അറിയിച്ചു എത്തിയിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ ശ്രീകാന്ത് ശ്രീനിവാസൻ ആണ് ശ്വേതയുടെ ഭർത്താവ് . ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ചെന്നൈയിൽ സ്ഥിര താമസം ആക്കിയ ശ്വേത തമിഴ് സീരിയൽ രംഗത്ത് സജീവ താരമാണ്. അങ്ങനെയാണ് കുടുംബ വിളക്കിൽ അഭിനയിക്കാൻ ക്ഷണം വരുന്നതും അഭിനയിക്കുന്നതും. നിലവിൽ ശരണ്യ ആണ് ശ്വേത അഭിനയിച്ച വേദിക ആയിട്ട് എത്തുന്നത്. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ താരം തന്നെയാണ് ശരണ്യയും. നടിയും മോഡലും ഫാഷൻ ഡിസൈനറും ഒക്കെയാണ് ശരണ്യ.

x