
വിവാഹ വേഷത്തിൽ സുന്ദരിയായി നടി മേഘ്‌നാ വിൻസെന്റ് താരം വീണ്ടും വിവാഹിതയാകുന്നോ എന്ന് പ്രേക്ഷകർ
സീരിയൽ നടി മേഘ്‌നാ വിന്സെന്റിനെ അറിയാത്ത മലയാള സീരിയൽ പ്രേക്ഷകർ ഇല്ലെന്ന് തന്നെ പറയാം, 2010ൽ ആണ് താരം സീരിയൽ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് നിരവതി, അഭിനയ രംഗത്ത് കടന്ന് വന്ന അതേ വർഷം തന്നെ ഏഷ്യാനെറ്റ് ,അമൃതാ ടിവി ,സൂര്യ എന്നീ ചാനലുകളുടെ സീരിയലിൽ താരം പ്രേത്യക്ഷപെട്ടത് . എന്നാൽ സീരിയൽ പ്രേമികൾ താരത്തെ ഏറ്റെടുത്തത് ചന്ദനമഴ എന്ന ഒറ്റ സീരിയലിൽ കൂടെയായിരുന്നു

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ചന്ദനമഴ എന്ന സീരിയലിൽ അമൃത ദേശായി എന്ന കഥാപാത്രത്തെയാണ് മേഘ്‌ന വിന്സെന്റ് അവതരിപ്പിച്ചത്, മലയാളം സീരിയലിന് പുറമെ തമിഴ് സീരിയലുകളിലും താരം തിളങ്ങിയിരുന്നു. 2017ൽ ഡോൺ ടോണിയേ താരം വിവാഹം കഴിക്കുകയായിരുന്നു വളരെ ആഘോഷപൂർവമുള്ള വിവാഹമായിരുന്നു ഇരുവരുടേതും, എന്നാൽ വിവാഹ ശേഷം മലയാള സീരിയലിൽ നിന്ന് വിട്ട് നിന്നെങ്കിലും തമിഴ് സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു, പക്ഷെ നടി മേഘ്‌നയുടെ കുടുംബ ബന്ധം അത്ര സുഖകരം അല്ലായിരുന്നു എന്ന് തന്നെ പറയാം വെറും രണ്ട് വർഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം 2019ൽ ഇരുവരും വേർപിരിയുകയായിരുന്നു

നടി മേഘ്‌നയുടെ വിവാഹമോചനം മലയാളികൾക്ക് ഉൾകൊള്ളാൻ ആദ്യം കഴിഞ്ഞില്ല എന്നതാണ് സത്യം. ഒരു വർഷം മുംബ് താരം തൻറെ വിശേഷങ്ങൾ പങ്ക് വെക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു അതിൽ താൻ രണ്ടര വർഷം മുംബ് ആരെയും ഫേസ് ചെയ്യാൻ പറ്റാത്ത രീതിയിൽ ബുദ്ധിമുട്ടായിരുന്നു എന്നും താൻ ഡിപ്രെഷനിൽ കൂടി കടന്ന് പോയെന്നും അത് എങ്ങനെ മറികടന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ഇടയ്ക്ക് ഒരു വീഡിയോ പങ്ക് വെച്ചിരുന്നു, ഇപ്പോൾ താരം മലയാള സീരിയൽ രംഗത്തേക്ക് കടന്ന് വരുകയാണ്

സീ കേരളത്തിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന മിസ് ഹിറ്റ്ലർ എന്ന സീരിയലിൽ കൂടെയാണ് താരം മലയാള സീരിയൽ രംഗത്തേക്ക് വീണ്ടും കടന്ന് വരുന്നത് സീതാ സീരിയലിൽ കൂടി മലയാളികളുടെ ഇഷ്ടതാരമായ ഷാനവാസ് ആണ് ഇതിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ അടുത്ത് ഇറങ്ങിയ പ്രോമോ വൻ ഹിറ്റായിരുന്നു ഇതിനിടയിൽ ആണ് പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി നടി മേഘ്‌നാ വിൻസന്റിനെ കല്യാണ വേഷത്തിൽ ഒരുക്കുന്ന വീഡിയോ പങ്ക് വെച്ചത്, നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നടി മേഘ്‌ന വീണ്ടും വിവാഹിതയാകാൻ പോകുന്നോ അതോ വല്ല ഫോട്ടോഷൂട്ടാണോ അതുമല്ലെങ്കിൽ പുതിയ സീരിയലിന് വേണ്ടിയുള്ള മേക്കപ്പ് ആണോ എന്ന് നിരവതി പേരാണ് ഇപ്പോൾ ചോതിക്കുന്നത്