നടി ആൻ മരിയ വിവാഹിതയായി തൻറെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷം പങ്ക് വെച്ച് താരം

സീരിയൽ സിനിമ നടി ആൻ മരിയയുടെ വിവാഹം കഴിഞ്ഞു, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം, നടി ആൻ മരിയ തന്നെയാണ് വിവാഹം കഴിഞ്ഞ സന്തോഷം തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് നിരവതി മലയാളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരം കുറച്ച് മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്, നടി എന്നതിന് പുറമെ നല്ലൊരു മോഡൽ കൂടിയാണ് താരം, ആൻ മരിയയുടെ നിരവതി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിട്ടുള്ളത്

നടി ആൻ മരിയയുടെ ജന്മ സ്ഥലം പാലയാണ്, അത് കൊണ്ട് തന്നെ പാലാക്കാരി അച്ചായത്തി എന്നാണ് താരം സോഷ്യൽ മീഡിയയിൽ കൊടുത്തിരിക്കുന്നത് തന്നെ, താരം വിവാഹിതയാകാൻ പോകുന്ന കാര്യം ഒന്നും നേരത്തെ പങ്ക് വെച്ചിരുന്നില്ല, കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞ ശേഷമാണ് ഏവരും താരത്തിൻറെ വിവാഹം നടന്നതായി അറിയുന്നത് തന്നെ , പാലാ സ്വദേശി ഷാൻ ജിയോ ആണ് ആൻ മരിയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്

വിവാഹ ശേഷം ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ “ഷാൻ ജിയോയ്‌ക്കൊപ്പം പുതിയ യാത്ര ആരംഭിച്ചു” ഇതിന് താഴെയാണ് കല്യാണം കഴിച്ചോ എന്ന ചോത്യവുമായി പ്രേക്ഷകർ എത്തിയത് അതെ എന്ന് താരം മറുപടി നൽകിയപ്പോൾ ആണ് വിവാഹം കഴിഞ്ഞ കാര്യം ഏവരും അറിയുന്നത്. ഇപ്പോൾ നിരവതി പേരാണ് ഇരുവർക്കും ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്

കമ്പ്യൂട്ടർ സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആണ് ഷാൻ റോയി, കൂടാതെ ഷാൻ യൂട്യൂബിറും ഒരു നല്ല ഫുഡ് ബ്ലോഗർ കൂടിയാണ്, നടി ആൻ മരിയ എന്‍റെ മാതാവ് എന്ന സീരിയലിൽ ക്ലാര ചേച്ചിയായി തിളങ്ങിയിരുന്നു താരം അഞ്ചു വർഷങ്ങൾക്ക് മുമ്പെ സീരിയൽ ലോകത്ത് സജീവം ആണ് എന്‍റെ മാതാവ്, മാമാട്ടികുട്ടി,അമൃതവര്‍ഷിണി, മേഘസന്ദേശം,അരയന്നങ്ങളുടെ വീട്, ദത്തുപുത്രി, ചാവറയച്ചൻ, പ്രിയങ്കരി,മേഘസന്ദേശം എന്നീ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്, സീരിയൽ ലോകത്തെ അഭിനയത്തിന് പുറമെ കുറച്ച് മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് കൂടാതെ മോഡലിങ്ങിൽ താരം ഇപ്പോഴും സജീവമാണ്

x