ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു ഉയർന്നു തന്നെ നിൽക്കും പാടാത്ത പൈങ്കിളി സീരിയലിലെ നിങ്ങളുടെ പഴേ ദേവ പറഞ്ഞത് കേട്ടോ

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ കേറി പറ്റിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ, ഇതിൽ കേന്ത്ര കഥാപാത്രമായി വരുന്ന നായകൻ ദേവയെ അവതരിപ്പിച്ചിരുന്നത് നടൻ സൂരജ് ആയിരുന്നു എന്നാൽ തൻറെ ആരോഗ്യ പരമായ കാര്യങ്ങൾ കൊണ്ട് താരം സീരിയലിൽ നിന്ന് പിന്മാറിയിരുന്നു, ഇപ്പോൾ പാടാത്ത പൈങ്കിളിയിൽ ദേവയായി വരുന്നത് സൈനിയാണ് താരത്തിന്റെ അഭിനയത്തിൽ മലയാളികൾ ത്രപ്തരാണെങ്കിലും ഇപ്പോഴും പഴേ ദേവയായി വീണ്ടും തിരിച്ച് വരണം എന്ന് പ്രേക്ഷകർ നടൻ സൂരജിനോട് ആവശ്യപ്പെടാറുണ്ട്

പാടാത്ത പൈങ്കിളിയിൽ നിന്ന് സൂരജ് പിന്മാറിയെങ്കിലും തൻറെ വിശേഷങ്ങളും മറ്റും തൻറെ പ്രേക്ഷകരുമായി താരം പങ്ക് വെക്കാറുണ്ട്, ഇപ്പോൾ തൻറെ പ്രേക്ഷകർക്ക് വേണ്ടി ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരം, നടൻ സൂരജിന്റെ വാക്കുകൾ ഇങ്ങനെ ഞാൻ സൂരജ് ആണെന്ന് പറഞ്ഞ് നിങ്ങളോട് സംസാരിക്കേണ്ട ആവശ്യമില്ല, എന്താ നിങ്ങളോട് പറയേണ്ടത് നെറ്റ്‌വർക്ക് പ്രോബ്ലം ഉള്ളത് കൊണ്ടാണ് ലൈവിൽ വരാത്തത്, നിങ്ങൾ പലരും എന്നെ അന്വേഷിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു, എൻറെ കാര്യങ്ങൾ അറിയാൻ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും എനിക്ക് അറിയാം, ഇപ്പോൾ കാര്യങ്ങൾ ഒക്കെ ശരിയായി വരുന്നുണ്ട് പൂർണമായും ശരിയായിട്ടില്ല, ആരോഗ്യം ആയത് കൊണ്ട് തന്നെ മാക്സിമം ഞാൻ കെയർ ചെയുന്നുണ്ട്, പിന്നെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരും, എനിക്ക് വേണ്ടി സപ്പോർട്ട് ചെയ്‌തവരും

എനിക്ക് വേണ്ടി സംസാരിച്ചവരും വഴക്കിട്ടവരും എല്ലാം ഒരു ദിവസം വന്ന് നിങ്ങളുടെ മുന്നിലേക്ക് ഒരു കമെന്റ് ഇടാൻ സമയം ചിലവഴിക്കുന്നത് അത് പോലും എനിക്ക് ഭാഗ്യമാണ്, എനിക്ക് വേണ്ടി സംസാരിക്കാൻ ആരൊക്കെയോ ഉണ്ടന്ന് എനിക്ക് മനസിലായത് ഈ ഒരു സമയത്താണ്, ആരാണെന്ന് പോലും അറിയില്ല എന്നാലും എനിക്ക് വേണ്ടി സംസാരിക്കാനും എൻറെ ലൈഫിൽ അങ്ങനത്തെ ഒരു അനുഭവം ഇതുവരേക്കും ഒണ്ടായിട്ടില്ല, പക്ഷെ എനിക്ക് വേണ്ടി സംസാരിക്കാൻ നിങ്ങൾ ഓരോരുത്തരും ഇറങ്ങിയപ്പോൾ, പലരും എന്നെ വിളിച്ചിട്ട് നിൻറെ ഫാൻസ്‌ പവർ ചെറുത് അല്ലടാ എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ പറഞ്ഞപ്പോൾ നമ്മുക്ക് തന്നെ രോമാഞ്ചം വരും, നിങ്ങളെ ഒരുപാട് പേർ കളിയാക്കിട്ടുണ്ടെങ്കിൽ സൂരജ് എന്ന ഞാൻ ഇത് വരെയും സൈഡ് ആയിട്ടില്ല, നമ്മൾ ഒന്നിൽ പോയാൽ മൂന്നിൽ പിടിക്കും, ഞാൻ ഓരോ ഡേയും ആരോഗ്യപരമായിട്ട് റെഡി ആയി വരുകയാണ്, ഇതൊക്കെ കഴിഞ്ഞ് അടുത്ത ഒരു വരവ് കൂടെ വരണം അത് വരെ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്റെ കൂടെ വേണം ഇതായിരുന്നു താരത്തിന്റെ വാക്കുകൾ കൂടാതെ തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

ഒരാൾ ഒരു അഭിനേതാവായി ജനങ്ങളുടെ മുന്നിൽ അവന്റെ കഴിവുകൾ കാഴ്ചവെക്കുന്ന നിമിഷം. അവൻ അവിടെ എത്തുന്നതുവരെയുള്ള അവന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആരും കാണാനോ കേൾക്കാനോ ഉണ്ടാവില്ല… പിന്നെ വാഴ്ത്തി പാടാനും താഴ്ത്തി പാടാനും ആയിരം പേർ വരും.. ഒരു വീഴ്ചയിൽ അവസാനിക്കേണ്ടത് അല്ല എന്റെ സ്വപ്നങ്ങൾ.. ഞാൻ എന്റെ സ്വപ്നങ്ങൾ വരച്ചത് വെള്ളത്തിൽ അല്ല.. എന്റെ ഈ വിശ്രമവേള ഒരുപാട് അനുഭവങ്ങളും തിരിച്ചറിവുകളും എനിക്ക് സമ്മാനിച്ചു. തോൽവി വിജയത്തിന്റെ മുന്നോടിയാണ് എന്ന് കേട്ടിട്ടില്ലേ അത് തന്നെ സംഭവിക്കും. ദൈവവും, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്റെ കൂടെ ഉണ്ടെങ്കിൽ.. ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു ഉയർന്നു തന്നെ നിൽക്കും… നിരവതി പ്രേക്ഷകരാണ് സൂരജ് പൂർവാധികം ശക്തിയോടെ തിരിച്ച് വരണം എന്ന് താഴെ അഭിപ്രായം പറയുന്നത്

x