
വീണ്ടുമൊരു കല്യാണം! കുടുംബവിളക്കിലെ താരങ്ങൾ ആഘോഷമാക്കിയ ആ കല്യാണം ആരുടേത്?


മിനിസ്‌ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഒരുപാടു ആരാധകർ ഉണ്ട് കുടുംബ വിളക്കിനും അതിലെ താരങ്ങൾക്കും. ലക്ഷകണക്കിന് ആരാധകരാണ് കുടുമ്പ വിളക്കിലെ താരങ്ങളെ ഫോളോ ചെയ്യുന്നത്. കുടുംബ വിളക്കിലെ താരങ്ങൾ പങ്കു വെക്കുന്ന ചിത്രങ്ങൾക്കും ലൊക്കേഷൻ അനുഭവങ്ങൾക്കും ഒക്കെ മികച്ച പ്രേക്ഷക പിന്തുണ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും ലഭിക്കുന്നത്.

അതുകൊണ്ടു തന്നെ താരങ്ങൾ ലൊക്കേഷൻ ചിത്രങ്ങളും അനുഭവങ്ങളും തമാശകളും ഒക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോൾ കുടുംബ വിളക്കിലെ താരം ബിന്ദു പങ്കജ് പങ്കു വെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കുടുംബ വിളക്കിലെ താരങ്ങൾ എല്ലാം കൂടി പങ്കെടുത്ത ഒരു കല്യാണ സദ്യയുടെ ചിത്രങ്ങൾ ആണ് ബിന്ദു പങ്കജ് തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴി പങ്കു വെച്ചത്. ആ ചിത്രങ്ങൾ ആണ് ചർച്ചക്ക് കാരണം ആയത്.

കുടുംബ വിളക്കിലെ താരങ്ങൾ എല്ലാം ഉള്ളത് കൊണ്ട് തന്നെ കുടുംബ വിളക്കുമായി ബന്ധമുള്ള ആരുടെയോ വിവാഹം ആണെന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ ആഹാരം കഴിക്കുന്ന ഫോട്ടോ മാത്രമാണ് താരം പങ്കു വെച്ചിട്ടുള്ളത്. കല്യാണ ഫോട്ടോ ഒന്നും തന്നെ പങ്കു വെച്ചില്ല. ഇതാണ് ആരധകർക്കിടയിൽ ചർച്ചക്ക് വഴി വെച്ചത് . പലരും പല അഭിപ്രായങ്ങളുമായി രംഗത്തു എത്തിയിരുന്നു. എന്നാൽ കുടുംബ വിലക്ക് സീരിയലിലെ താരങ്ങളുടെ ആരുടേയും വിവാഹം അല്ലായിരുന്നു അത്.

കുടുംബ വിളക്കിലെ അച്ചാമ്മ ആയി വേഷമിടുന്ന നദി ദേവിയുടെ മകന്റെ വിവാഹ ചിത്രങ്ങൾ ആയിരുന്നു അത്. ബിന്ദു പങ്കജ് ശ്രീജിത്ത് വിജയ് ഭാര്യ അർച്ചന ഫവാസ് തുടങ്ങിയവർ വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹത്തിന് ഊണ് കഴിക്കാൻ നേരം താരങ്ങൾ എടുത്ത സെൽഫി ആണ് ബിന്ദു പങ്കജ് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചത്. കുടുംബ വിളക്കിൽ കഥാപാത്രങ്ങൾ തമ്മിൽ പരസ്പരം തമ്മിലടി ആണെങ്കിലും വ്യക്തി ജീവിതത്തിൽ നല്ല സൗഹൃദം പങ്കു വെക്കുന്നവർ ആണ് അതിലെ താരങ്ങൾ എല്ലാവരും.