മകൾ “നില” ക്കൊപ്പം രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് പേർളി മാണിയും ശ്രീനിഷും

മലയാളി പ്രേഷകരുടെ പ്രിയ അവതാരികയും നടിയും മോട്ടിവേഷൻ സ്പീക്കറും ഒക്കെയാണ് പേർളി മാണി .. മികച്ച അവതരണത്തിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പേർളി മാണി .. ഇന്ത്യ വിഷനിൽ സംപ്രേഷണം ചെയ്ത “യെസ് ജൂക്ക് ബോക്സ് ” എന്ന സംഗീത പരിപാടിയിലൂടെ അവതരികയായിട്ടായിരുന്നു താരം ക്യാമറക്ക് മുന്നിൽ എത്തിയത് എങ്കിലും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ സ്രെധിക്കപ്പെട്ടത് .. പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങിയ പേർളി മാണി നിരവധി ആരാധകരെ സമ്പാദിച്ചു .. വെത്യസ്തമായ അവതരണത്തിലൂടെയും അഭിനയത്തിലൂടെയും ക്യാമറക്ക് മുന്നിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ താരം മത്സരാർത്ഥിയായി എത്തുന്നത് ..

 

 

ബിഗ് ബോസ്സിലെ മറ്റൊരു മത്സരാര്ഥിയും നടനയുമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലാവുകയും ബിഗ് ബോസ്സിൽ നിന്നും പുറത്തുവന്ന ശേഷം വിവാഹിതരാവുകയും ചെയ്തു .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പേർളി മാണി ഇടക്കിടക്ക് തന്റെ വിശേഷങ്ങൾ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട് ..

 

 

ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു പേർളിക്കും – ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത് .. നില എന്ന് പേരിട്ടിരിക്കുന്ന പൊന്നോമനക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും നൂല് കെട്ട് ചടങ്ങും ഒക്കെ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരുന്നു .. ഇപ്പോഴിതാ തങ്ങളുടെ രണ്ടാം വിവാഹ വിവാഹവാർഷികത്തിന്റെ സന്തോഷ നിമിഷം വീഡിയോ അടക്കം പങ്കുവെച്ചാണ് പേർളി മാണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ..

 

 

” ഹാപ്പി ടു ഇയേഴ്സ് മൈ ലവ് ” ഇതുപോലൊരു അച്ഛനെ കിട്ടിയതിൽ നിലയും ഇതുപോലൊരു നല്ല പാതിയെ കിട്ടിയതിൽ ഞാനും ഏറെ ഭാഗ്യവതിയാണ് എന്നായിരുന്നു പേർളി മാണി സോഷ്യൽ മീഡിയയിൽ കുറിച്ചത് .. ഒപ്പം നിലയെ രാത്രിയിൽ താരാട്ടുപാടി ഉറക്കാൻ ശ്രെമിക്കുന്ന ശ്രീനിഷിന്റെ വീഡിയോയും ഒപ്പം പേർളി പങ്കുവച്ചിട്ടുണ്ട് .. നിരവധി ആരധകരാണ് ഇരുവർക്കും വിവാഹവാര്ഷിക ആശംസകൾ നേർന്ന് രംഗത്ത് വരുന്നത് … എന്തായാലും നിലയെ പാട്ടുപാടി ഉറക്കാൻ സ്രെമിക്കുന്ന ശ്രീനിഷിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട് ..

 

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

അവതരികയായിട്ടെത്തി പിന്നീട് നടിയായും മോട്ടിവേഷൻ സ്പീക്കറായും ഒക്കെ  തിളങ്ങിയ പേർളി മാണി നിരവധി ചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട് .. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ദി ലിസ്റ് സപ്പർ , ഞാൻ , ലോഹം , പുള്ളിക്കാരൻ സ്റ്റാറാ , ജോ ആൻഡ് ബോയ് , കാപ്പിരി തുരുത്ത് , പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ വേഷങ്ങളിൽ താരം സ്രെധിക്കപ്പെട്ടിരുന്നു.. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ വിവാഹവാര്ഷികത്തിൽ താരം പങ്കുവെച്ച പുത വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

 

Articles You May Like

x