നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി സാന്ത്വനം സീരിയലിലെ സേതുവായി വരുന്ന നടൻ ബിജേഷ് അവണൂർ

എന്നും മലയാളികൾക്ക് പുതുമയാർന്ന സീരിയലുകൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്, ചുരുങ്ങിയ സമയം കൊണ്ട് ടിർപിയിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയ സീരിയൽ ആണ് സാന്ത്വനം, അതിലെ ഓരോ കഥാപാത്രങ്ങളും അത്രമാത്രം മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റി എന്ന് പറയുന്നത് ആണ് സത്യം, സീരിയൽ കാണാത്ത യുവാക്കൾ വരെ സാന്ത്വനം സീരിയൽ കാണാൻ തുടങ്ങി എന്നതാണ് വാസ്ഥവം, സന്താനവനത്തിലെ എല്ലാ താരങ്ങളെയും ഏവർക്കും സുപരിചിതമാണ്, കൊറോണയുടെ രണ്ടാം വരവോടെ താൽക്കാലികം ആയി നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ

സാന്ത്വനം സീരിയൽ നിർമിക്കുന്നത് നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് ആണ്, നടി ചിപ്പിയും ഈ സീരിയലിൽ അഭിനയിക്കുന്നുണ്ട്, ഇതിൽ ചിപ്പി അവതരിപികുന്ന കഥാപാത്രം ദേവി എന്നതാണ്, ദേവിയെ തന്നെ പോലെയാണ് സാന്ത്വനം കുടുംബത്തിലെ ശിവനും, അഞ്ജലിയും, അപ്പുവും, ബാലേട്ടനും, കണ്ണനും , സേതുവും എല്ലാം, ഇതിൽ ചിപ്പിയുടെ സഹോദരനായിട്ട് വരുന്ന സേതുവിനെ അവതാരിപ്പിക്കുന്നത് ബിജേഷ് അവണൂർ ആണ്, താരത്തിന്റെ പിതാവ് ഈ അടുത്ത് താരത്തിനെ വീട്ട് പോയാരുന്നു താരത്തിന് എത്രമാത്രം സ്നേഹമാണെന്ന് അച്ചോനോടുളത് ഇന്ന് താരം പങ്ക് വെച്ച പോസ്റ്റ് വായിച്ചാൽ മനസിലാകുന്നത് ആണ്, താരം പങ്ക് വെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെക്ക് 10 നാൾ കഴിഞ്ഞു .ഓർമവച്ച നാളു മുതൽ ഒരു പത്തു ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ… ഒടുവിലെ യാത്രക്ക് മുൻപ് മാത്രം…”മോനെ… അച്ഛന് തീരെ വയ്യെടാ…” എന്ന് വേദന കൊണ്ട് പുളയുന്ന ഏതോ നിമിഷത്തിൽ ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞത് മാത്രം… ഇപ്പോളും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ… മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കി.

“പകർന്നു നൽകുവാനാവിലൊരിക്കലും ഇനി ..,പകരമെൻ സ്നേഹമല്ലാതൊന്നുമൊന്നും …പടർന്നു പന്തലിച്ചൊരാച്ഛന്റെ വാത്സല്യം…,പകുത്തു നൽകുവാൻ പകലിനുമാവില്ല.പൊഴിഞ്ഞ പൂവിലെ പൊലിഞ്ഞ പുഞ്ചിരി…,പറഞ്ഞ വാത്സല്യം മറക്കുവാനുമാകില്ല.പതിഞ്ഞു പോയ്… പവിഴം പതിച്ച പോൽ…പകുത്തു തന്നോരാ പൈതൃകം അകതാരിൽ.പിരിയുകില്ലൊരിക്കലും… എൻ മനം…,പ്രിയമുള്ളൊരെൻ അച്ഛന്റെ ഓർമ്മയെ.” ഇതായിരുന്നു താരം പങ്ക് വെച്ചത്, സാന്ത്വനത്തിലെ അണിയറ പ്രവർത്തകർ അടക്കം നിരവതി പേരാണ് ആശ്വാസ വാക്കുകൾ താഴെ രേഖപ്പെടുത്തിയിരിക്കുന്നത്

x