റേറ്റിങ് ഉള്ള ഷോകൾ കൊല്ലം സുധിയെ പോലെയുള്ളവരെ ഒക്കെ മുതലെടുക്കുകയാണോ ? എൻറെ സംശയങ്ങളാണ് – ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് ശ്രീലക്ഷ്മി അറയ്ക്കൽ

കൊല്ലം സുധിയുടെ വിയോഗവാർത്തയിൽ നിന്ന് ഞെട്ടൽ മാറാതെയാണ് ഓരോ മലയാളികളും. ഉള്ളിൽ ഒരു ഒരുപാട് വിഷമതകൾ നിറഞ്ഞ് നിന്നപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും ആയിരുന്നു എന്നും സുധി ശ്രമിച്ചിരുന്നത്. സാധാരണ എല്ലാ കലാകാരന്മാരുടെയും ജീവിതം കടന്നുപോയ അതേ ദിശയിൽ തന്നെയായിരുന്നു സുധിയുടെയും ജീവിത സാഹചര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. പതിനാറാമത്തെ വയസ്സിൽ ആരംഭിച്ച കലാജീവിതം ആരംഭിച്ച അന്നുമുതൽ ഇന്നുവരെ ഒരുപാട് കഷ്ടപ്പാടുകളും യാതനകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. പ്രണയ വിവാഹവും കൈക്കുഞ്ഞിനെ ഏൽപ്പിച്ച് ഭാര്യ മറ്റൊരാൾക്ക് ഒപ്പം പോയതും ഒക്കെ സുധിയെ മാനസികമായി തളർത്തിയ കാര്യങ്ങൾ ആയിരുന്നു. കേരളത്തിലെ മിമിക്രി കലാകാരന്മാരിൽ പലരും ജീവിക്കാൻ വളരെയധികം കഷ്ടപ്പെടുന്ന സാഹചര്യത്തിൽ അതേ രീതിയിൽ തന്നെയാണ് സുധിയും കഴിഞ്ഞിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം ആണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്.

വേദിയിൽ ചിരിപ്പിക്കുന്ന അവരുടെ ജീവിതത്തിലേക്ക് അധികമാരും തിരിഞ്ഞു നോക്കാത്തത് കൊണ്ട് തന്നെയാണ് സുധിയുടെ മരണവാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ ചർച്ച ചെയ്യപ്പെടുന്നത് സുധി അടക്കമുള്ള കലാകാരന്മാരുടെ സാമ്പത്തിക അവസ്ഥ കൂടിയാണ്. ഈ കാര്യത്തിൽ ഇപ്പോൾതന്നെ നിലപാടും അഭിപ്രായവും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ആയ ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ… കൊല്ലം സുധിയുടെ മരണവാർത്തയിൽ അദ്ദേഹം താമസിച്ചുകൊണ്ടിരിക്കുന്ന വീടു കാണിക്കുന്നു. വാടകവീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഇതുപോലെ ഒരുപാട് മിമിക്രി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. സ്വന്തമായി വീട് വയ്ക്കാൻ നെട്ടോട്ടം ഓടുന്നവർ. എല്ലാ ചാനൽ പരിപാടികളും ഈ മിമിക്രി കലാകാരന്മാരെ വെച്ച് മുന്നോട്ട് പോകുന്നു. എന്നാൽ ഇവർക്കൊന്നും നല്ലൊരു പെയ്മെൻറ് പോലും പലരും നൽകാറില്ല.

ജീവിക്കാൻ വേണ്ടിയുള്ള ഇവരുടെയൊക്കെ നെട്ടോട്ടത്തിൽ എല്ലാവരും ഇവരെയൊക്കെ മുതലെടുത്ത് തുച്ഛമായ ശമ്പളം മാത്രമാണ് നൽകുന്നത്. ഇതൊക്കെ തൻറെ സംശയം കൊണ്ട് ചോദിച്ചു പോകുന്നതാണ്. എല്ലാവർക്കും കോമഡി ആവശ്യമാണ്. പക്ഷേ ചിരിപ്പിക്കാൻ കോമഡി ചെയ്യുന്നവർക്ക് കൃത്യമായ ഒരു വേതനം ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. കൊല്ലം സുധിയ്ക്ക് ആദരാഞ്ജലികൾ… പലപ്പോഴും ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ് മാധ്യമങ്ങളിൽ വലിയതോതിലുള്ള വിമർശനങ്ങൾക്ക് വഴി വെക്കുമ്പോൾ സുധിയുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് നല്ല രീതിയിൽ തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിർത്തി സുധി യാത്രയായപ്പോൾ ഭാര്യയും രണ്ട് ആൺമക്കളും ഇനി എന്ത് ചെയ്യുമെന്ന് ചിന്തിക്കേണ്ടതും അവർക്ക് ഒരു താങ്ങാകേണ്ടതും നമ്മൾ കേരളീയർ ആണെന്ന് നിലപാടും മാധ്യമങ്ങളിൽ വരുന്നുണ്ട് .

Articles You May Like

x